X
X

വസ്തുത പരിശോധന: ഇത് ക്യാപ്റ്റൻ ദീപക് വസന്ത് സത്തേയുടെ ആലാപനമല്ല!

ഹിന്ദി ചിത്രമായ ‘പപ്പ കഹ്തേ ഹെയ്ൻ’ എന്ന ചിത്രത്തിലെ ‘ഘർ സേ നികൽതെ ഹേയ്’ എന്ന ഗാനം ആലപിച്ചത് വിരമിച്ച നാവികസേനാ മേധാവി ഗിരീഷ് ലുത്രയാണ്, ക്യാപ്റ്റൻ ദീപക് വസന്ത് സത്തേയല്ല.

  • By: Team Vishvas
  • Published: Aug 10, 2020 at 12:23 PM
  • Updated: Aug 10, 2020 at 01:00 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മോശം കാലാവസ്ഥയിൽ കോഴിക്കോട് വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നിമാറി അപകടമുണ്ടായി. പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സത്തേ ഉൾപ്പെടെ പതിനെട്ട് പേർ അപകടത്തിൽ മരിച്ചു. തൊട്ടുപിന്നാലെ, ഒരു വീഡിയോ വൈറലായി, “വിമാനാപകടത്തിൽ ഇന്നലെ മരണമടഞ്ഞ ക്യാപ്റ്റൻ ദീപക് വസന്ത് സത്തേയുടെ മനോഹരമായ ഗാനം, സ്വന്തം ജീവൻ ത്യജിച്ചു, പരമാവധി ജീവൻ രക്ഷിക്കാൻ ശ്രമിച്ചു. ഹൃദയംഗമമായ അനുശോചനം”. എന്നാൽ വൈറൽ വീഡിയോ ദീപക് വസന്ത് സത്തേയുടെ ആലാപനമല്ലെന്നു വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

അവകാശവാദം:

കോഴിക്കോട് വിമാന അപകടത്തിൽ ക്യാപ്റ്റൻ ദീപക് വസന്ത് സത്തേയുടെ മരണത്തിന് തൊട്ടുപിന്നാലെ ‘ഘർ സേ നികൽതെ ഹേയ്’ എന്ന ഗാനം അദ്ദേഹം ആലപിക്കുന്നതായുള്ള ഒരു വീഡിയോ വൈറലായി. “ക്യാപ്റ്റൻ ദീപക് വസന്ത് സത്തേയുടെ മനോഹരമായ ഗാനം. അദ്ദേഹം ഇന്നലെ വിമാനാപകടത്തിൽ മരിച്ചു, സ്വന്തം ജീവൻ ത്യജിച്ചു പരമാവധി ജീവൻ രക്ഷിക്കുകയാണ് അദ്ദേഹം ചെയ്തത്. ഹൃദയംഗമമായ അനുശോചനം”. അത്തരമൊരു പോസ്റ്റ് ഫേസ്ബുക്ക് ഉപയോക്താവ് രേഖ ശിവാരെ അലുവാലിയയുടേതായി നിങ്ങൾക്ക് ഇവിടെ കാണാം. സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ ഇതുപോലുള്ള പോസ്റ്റുകൾ കണ്ടെത്താം.

അന്വേഷണം:

ഹിന്ദി ചിത്രമായ ‘പപ്പാ കഹ്തേ ഹെയ്ൻ’ എന്ന ചിത്രത്തിലെ ‘ഘർ സേ നികൽതെ ഹേയ്’ ഗാനം ക്യാപ്റ്റൻ ദീപക് വസന്ത് സത്തേ ഒരു തത്സമയ ഷോയിൽ ആലപിച്ചതായി വൈറൽ വീഡിയോ അവകാശപ്പെടുന്നു. വിശ്വസ് ന്യൂസ് അതിന്റെ അന്വേഷണത്തിൽ വീഡിയോകളെ ചിത്രങ്ങളിൽ വേർതിരിക്കുന്നതിന് ഇൻവിഡ് നോളജ് വെരിഫിക്കേഷൻ പ്ലാറ്റ്ഫോം ഉപയോഗിച്ചു. യഥാർത്ഥ വീഡിയോ കണ്ടെത്താൻ ഞങ്ങൾ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ചു. സുവർണ്ണ ജൂബിലി ആഘോഷവേളയിൽ ഇന്ത്യൻ നാവികസേനയുടെ വൈസ് അഡ്മിറൽ ഗിരീഷ് ലുത്ര ആണ് ഈ ഗാനം ആലപിച്ചത് എന്ന് ഞങ്ങൾ കണ്ടെത്തി. 

സൈനികരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുക, സൈനിക ചരിത്രത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും സാധാരണക്കാരെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ അങ്ങേയറ്റം ദേശസ്നേഹികളായ ഒരു കൂട്ടം ഇന്ത്യക്കാർ നടത്തുന്ന സിറ്റിസൺ 4 ഫോഴ്‌സ് എന്ന എൻ‌ജി‌ഒ അവരുടെ ട്വിറ്റെർ പോസ്റ്റിൽ ഈ വീഡിയോയിൽ “മുൻ സി‌ഐ‌സി വെസ്റ്റേൺ കമാൻഡ് വൈസ് അഡ്മിറൽ ഗിരീഷ് ലുത്ര (റിട്ട.) ആണ് ഈ ഗാനം ആലപിക്കുന്നത് എന്ന് പരാമർശിക്കുന്നു. ‘ഇന്ത്യൻ നാവികസേനയുടെ വെസ്റ്റേൺ നേവൽ കമാൻഡിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ ‘ഘർ സേ നികൽതെ ഹേയ്’ ഗാനം വൈസ് അഡ്മിറൽ ഗിരീഷ് ലുത്ര ആലപിക്കുന്നു. തികച്ചും നന്നായിരിക്കുന്നു അഡ്മിറൽ സർ’.

നാവഭാരത് ടൈംസിൽ 2019 മാർച്ച് 15 ന് പ്രസിദ്ധീകരിച്ച ഒരു വാർത്തയും ഞങ്ങൾ കണ്ടെത്തി, അതിൽ നിന്ന് വിരമിച്ച നാവികസേനാ മേധാവി ഗിരീഷ് ലൂത്ര സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ തന്റെ സൈനികർക്കായി ‘ഘർ സേ നികൽതെ ഹേയ്’ എന്ന ഗാനം ആലപിച്ചു എന്ന് പറയുന്നുണ്ട്.

വൈറൽ ആയ ഈ വീഡിയോ സംബന്ധിച്ച വിവരങ്ങൾ തെറ്റാണെന്ന് ഇന്ത്യൻ നേവി വക്താവ് കമാൻഡർ വിവേക് ​​മാധ്വാൾ പറഞ്ഞു. വീഡിയോയിലെ ഉദ്യോഗസ്ഥൻ ഇന്ത്യൻ നാവികസേനയിൽ നിന്നുള്ളതാണ്, വൈസ് അഡ്മിറൽ ഗിരീഷ് ലുത്ര (റിട്ട.) ആണ്. ക്യാപ്റ്റൻ സത്തേ ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിച്ച ആളാണ്.

निष्कर्ष: ഹിന്ദി ചിത്രമായ ‘പപ്പ കഹ്തേ ഹെയ്ൻ’ എന്ന ചിത്രത്തിലെ ‘ഘർ സേ നികൽതെ ഹേയ്’ എന്ന ഗാനം ആലപിച്ചത് വിരമിച്ച നാവികസേനാ മേധാവി ഗിരീഷ് ലുത്രയാണ്, ക്യാപ്റ്റൻ ദീപക് വസന്ത് സത്തേയല്ല.

  • Claim Review : കോഴിക്കോട് വിമാന അപകടത്തിൽ ക്യാപ്റ്റൻ ദീപക് വസന്ത് സത്തേയുടെ മരണത്തിന് തൊട്ടുപിന്നാലെ ‘ഘർ സേ നികൽതെ ഹേയ്’ എന്ന ഗാനം അദ്ദേഹം ആലപിക്കുന്നതായുള്ള ഒരു വീഡിയോ വൈറലായി. “ക്യാപ്റ്റ ൻ ദീപക് വസന്ത് സത്തേയുടെ മനോഹരമായ ഗാനം. അദ്ദേഹം ഇന്നലെ വിമാനാപകടത്തിൽ മരിച്ചു, സ്വന്തം ജീവൻ ത്യജിച്ചു പരമാവധി ജീവൻ രക്ഷിക്കുകയാണ് അദ്ദേഹം ചെയ്തത്. ഹൃദയംഗമമായ അനുശോചനം”. അത്തരമൊരു പോസ്റ്റ് ഫേസ്ബുക്ക് ഉപയോക്താവ് രേഖ ശിവാരെ അലുവാലിയയുടേതായി നിങ്ങൾക്ക് കാണാം.
  • Claimed By : രേഖ ശിവാരെ അലുവാലിയ
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion
shajan

വൈസ് അഡ്മിറൽ ഗിരീഷ് ലുത്ര (റിട്ട.)   എത്ര നന്നായിട്ടാണ് ആ പാട്ട് പാടിയിരിക്കുന്നത്. ക്യാപ്റ്റൻ ദീപക് വസന്ത് സത്തേയുമായുള്ള മുഖ സാദൃശ്യം ആണ് ആളുകളെ ഈ വിഡിയോ ഫോർവേർഡ് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. 

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later