X
X

വസ്തുത പരിശോധന: ജിയോ മാർട്ട് ഫ്രാഞ്ചൈസി നൽകുന്നില്ല

ജിയോ മാർട്ട് ഫ്രാഞ്ചൈസിയോ ഡീലർഷിപ്പോ നൽകുന്നില്ല. വൈറൽ അവകാശവാദം വ്യാജമാണ്.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): റിലയൻസ് ജിയോ മാർട്ട് ആരംഭിച്ചതിന് തൊട്ടുപിന്നാലെ, സോഷ്യൽ മീഡിയയിലെ നിരവധി പോസ്റ്റുകൾ ഫ്രാഞ്ചൈസി നേടുന്നതിനുള്ള വിശദാംശങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്നു. ‘ജിയോമാർട്ട് ഫ്രാഞ്ചൈസ്’ എന്ന ഫേസ്ബുക്ക് പേജിൽ, ജിയോ മാർട്ടിന്റെ ഫ്രാഞ്ചൈസിക്കായി അപേക്ഷിക്കാൻ ഒരു ഫോം കൊടുത്തിരിക്കുന്നതായി കണ്ടു. വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ ഈ വാദം വ്യാജമാണെന്ന് കണ്ടെത്തി. നിലവിൽ, കമ്പനി ഏതെങ്കിലും തരത്തിലുള്ള ഡീലർഷിപ്പോ ഫ്രാഞ്ചൈസിയോ നൽകുന്നില്ല.

അവകാശവാദം:

ജിയോമാർട്ട് ഫ്രാഞ്ചൈസ്’ എന്ന ഫേസ്ബുക്ക് പേജ് ഫ്രാഞ്ചൈസിയുടെ അപേക്ഷയ്ക്കായി ക്ഷണിക്കുന്നു. ഈ ലിങ്കിൽ ക്ലിക്കുചെയ്തുകൊണ്ട് അപേക്ഷയ്ക്കുള്ള ഫോം പൂരിപ്പിക്കാൻ കഴിയും. Google.com/view/jiomartfranchise/apply-no (ഫോമിന്റെ ആർക്കൈവ് ലിങ്ക്)

അന്വേഷണം:

മെയ് 24 ന് പ്രസിദ്ധീകരിച്ച ബ്ലൂംബെർഗ് ക്വിന്റ് റിപ്പോർട്ട് അനുസരിച്ച്, റിലയൻസ് രാജ്യവ്യാപകമായി ജിയോമാർട്ട് ഷോപ്പിംഗ് പോർട്ടലിന്റെ പരീക്ഷണങ്ങൾ ആരംഭിച്ചു എന്ന് പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് ഞങ്ങൾ ജിയോമാർട്ട് വെബ്സൈറ്റിൽ പ്രവേശിച്ചു. കമ്പനിയുമായി ബന്ധപ്പെടാൻ ഇമെയിൽ ഐഡി ഞങ്ങൾ കണ്ടെത്തി.

‘Jiomartfranchiseapply@gmail.com’ എന്ന വൈറൽ സന്ദേശത്തിൽ നൽകിയിരിക്കുന്ന മെയിൽ ഐഡിക്ക് ആധികാരികതയില്ലെന്ന് ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞു. ജിയോ വക്താവും ഒരു സംഭാഷണത്തിൽ ഇത് ഞങ്ങൾക്ക് വ്യക്തമാക്കി.

Gmail.com പോലെ ഒരു ഇമെയിൽ ഐഡിയും ഞങ്ങൾ ഉപയോഗിക്കുന്നില്ല. ജിയോമാർട്ട് നിലവിൽ ഒരു തരത്തിലുള്ള ഫ്രാഞ്ചൈസിയും വാഗ്ദാനം ചെയ്യുന്നില്ല, അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിയെ…അല്ലെങ്കിൽ ഡീലറെ നിയമിച്ചിട്ടില്ല. മാത്രമല്ല, ഫ്രാഞ്ചൈസിക്ക് ഞങ്ങൾ നിരക്ക് ഈടാക്കുന്നില്ല”, അദ്ദേഹം പറഞ്ഞു.

ജിയോമാർട്ടുമായുള്ള ഫ്രാഞ്ചൈസിംഗിനെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ വൈറൽ പോസ്റ്റിൽ നൽകിയിട്ടുള്ള നമ്പറുമായി ബന്ധപ്പെട്ടു. വാട്ട്‌സ്ആപ്പിൽ രണ്ട് രേഖകൾ സമർപ്പിക്കാൻ ഞങ്ങളോട് അവർ ആവശ്യപ്പെട്ടു.

വാട്ട്‌സ്ആപ്പ് മറുപടി സംബന്ധിച്ച് ഞങ്ങൾ കമ്പനി വക്താവിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, “ഇത് വഞ്ചിക്കാനുള്ള ശ്രമമാണ്. ഈ പേജിനെതിരെ നടപടിയെടുക്കാൻ ഞങ്ങൾ ഇത് ബന്ധപ്പെട്ട ടീമിന് അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ കമ്പനിയുടെ പേരിൽ നിരവധി വ്യാജ വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നു. ഇത്തരത്തിലുള്ള വ്യാജ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കരുതെന്ന് ഞങ്ങൾ സാധാരണക്കാരോട് അഭ്യർത്ഥിക്കുന്നു. ജിയോ മാർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.jiomart.com ആണ്. ”

വഞ്ചനാപരമായ വെബ്‌സൈറ്റുകളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കാൻ റിലയൻസ് റീട്ടെയിൽ ആളുകളെ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ വാർത്താ തിരയലിൽ അത്തരം നിരവധി ലേഖനങ്ങൾ ഞങ്ങൾ കണ്ടെത്തി. ഓഗസ്റ്റ് 27 ന് പ്രസിദ്ധീകരിച്ച ന്യൂസ് 18 റിപ്പോർട്ടിൽ ജിയോ മാർട്ട് എന്നറിയപ്പെടുന്ന വ്യാജ വെബ്‌സൈറ്റിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് റിലയൻസ് റീട്ടെയിൽ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും വിശദീകരണം നൽകിയിട്ടുണ്ട്. വീഡിയോയിൽ പറയുന്നു, “ജിയോ മാർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.jiomart.com ആണ്, ഞങ്ങൾ നിലവിൽ ഒരു തരത്തിലുള്ള ഫ്രാഞ്ചൈസി മോഡലും പ്രവർത്തിപ്പിക്കുന്നില്ല.”

റിലയൻസ് അവരുടെ പേരിന് സമാനമായ വ്യാജ വെബ്‌സൈറ്റുകളുടെ  പട്ടിക കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.
1.jmartfranchise.in
2.Jiomartfranchiseonline.com
3.jiodealership.com
4.jiomartsfranchises.online
5.jiomartfranchises.com
6.jiomart-franchise.com
7.jiomartshop.info
8.jiomartindia.in.net
9.jiomartreliance.com
10.jiomartfranchise.co  
“ഇവ ഞങ്ങൾക്ക് അറിയാവുന്ന വെബ്‌സൈറ്റുകളുടെ പേരുകളാണ്, ഞങ്ങൾ അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പോകുന്നു. IP.legal@ril.com ൽ അത്തരം വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു”, കമ്പനി വക്താവ് പറഞ്ഞു.

അനധികൃത ഫേസ്ബുക്ക് പേജ് 2020 ഓഗസ്റ്റ് 5നു ആരംഭിച്ചതാണ്. 42 പേർ പിന്തുടരുന്നുണ്ട്.

निष्कर्ष: ജിയോ മാർട്ട് ഫ്രാഞ്ചൈസിയോ ഡീലർഷിപ്പോ നൽകുന്നില്ല. വൈറൽ അവകാശവാദം വ്യാജമാണ്.

  • Claim Review : 'ജിയോമാർട്ട് ഫ്രാഞ്ചൈസ്’ എന്ന ഫേസ്ബുക്ക് പേജ് ഫ്രാഞ്ചൈസിയുടെ അപേക്ഷയ്ക്കായി ക്ഷണിക്കുന്നു. ഈ ലിങ്കിൽ ക്ലിക്കുചെയ്തുകൊണ്ട് അപേക്ഷയ്ക്കുള്ള ഫോം പൂരിപ്പിക്കാൻ കഴിയും.
  • Claimed By : ജിയോമാർട്ട് ഫ്രാഞ്ചൈസ്
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later