വസ്തുത പരിശോധന: പഞ്ചാബിലെ കോൺസ്റ്റബിളിന്റെ ചിത്രങ്ങൾ തെറ്റായ വിവരങ്ങളുമായാണ് പ്രചരിപ്പിക്കുന്നത്
വനിതാ കോൺസ്റ്റബിളിനെ പഞ്ചാബിൽ ബലാത്സംഗം ചെയ്തുവെന്ന വൈറൽ അവകാശവാദം വ്യാജമാണ്. അവർ മരിച്ചത് റോഡപകടത്തിൽ ആണ്.
- By: Pallavi Mishra
- Published: Oct 8, 2020 at 08:39 AM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): പോലീസ് യൂണിഫോമിലും ഐഡി കാർഡിലുമുള്ള ഒരു സ്ത്രീ പഞ്ചാബിൽ
ബലാത്സംഗം ചെയ്യപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തുവെന്ന അവകാശവാദവുമായി
സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവച്ചിട്ടുണ്ട്. അവളുടെ മൃതദേഹം റോഡിൽ
തള്ളിയിട്ടതായി വൈറൽ പോസ്റ്റിൽ പറയുന്നു.
അവകാശവാദം വ്യാജമാണെന്ന് വിശ്വാസ് ന്യൂസ്
അന്വേഷണത്തിൽ വ്യക്തമായി. ചിത്രത്തിലെ വനിതാ കോൺസ്റ്റബിൾ റോഡപകടത്തിൽ ആണ്
മരിച്ചത്.
അവകാശവാദം:
ഫേസ്ബുക്ക് ഉപയോക്താവ് സഞ്ജു റാവത്ത് കോട്പുത്ലി ഈ ചിത്രങ്ങൾ സഹിതം എഴുതി, “പഞ്ചാബിലെ പോലീസ് വനിതാ കോൺസ്റ്റബിളിന്റെ കൊലപാതകം. പോലീസും സുരക്ഷിതമല്ലേ? അവർ മാത്രമേ ഹാത്രാസിൽ രാഷ്ട്രീയം നടത്തുകയുള്ളൂ. ഛത്തിസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബലാത്സംഗ സംഭവങ്ങൾ നടക്കുന്നു, പെൺമക്കൾ സുരക്ഷിതരല്ല.”
ഈ കുറിപ്പ് ആർക്കൈവുചെയ്ത പതിപ്പാണ് ഇവിടെ കാണുന്നത്.
ഒക്ടോബർ 2 ന് ഒരു ട്വിറ്റർ ഉപയോക്താവ് ഈ ചിത്രങ്ങൾ പങ്കുവെച്ചു, “… പഞ്ചാബ് ഫത്തേഗഡ് ചുരിയൻ റോഡിന് സമീപം ഒരു വനിതാ കോൺസ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി… സംഗത്പുര, ബലാത്സംഗം, കൊലപാതകം.”
അന്വേഷണം:
ഞങ്ങൾ ചിത്രങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചു. ചിത്രത്തിലെ ഐഡി കാർഡ് ഇവരെ അമൃത്സർ സിറ്റിയിൽ പോസ്റ്റുചെയ്ത ‘എൽ / കോൺസ്റ്റബിൾ’ നോമി എന്ന് തിരിച്ചറിയുന്നു.
കീവേഡുകൾ (നോമി, കോൺസ്റ്റബിൾ, അമൃത്സർ) ഉപയോഗിച്ച് ഞങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞു. ഒക്ടോബർ ഒന്നിന് ദൈനിക് ജാഗ്രൻ പ്രസിദ്ധീകരിച്ച വാർത്താ റിപ്പോർട്ടിൽ, “വ്യാഴാഴ്ച രാവിലെ ഇരുചക്രവാഹനത്തിൽ ഡ്യൂട്ടിക്ക് പോയ പഞ്ചാബ് പോലീസിന്റെ വനിതാ കോൺസ്റ്റബിളിനെ അതിവേഗത്തിൽ ഓടി വന്ന സ്കോർപിയോ ഇടിച്ചു. അപകടത്തിൽ കോൺസ്റ്റബിൾ മരിച്ചു… ” എന്ന് പറയുന്നുണ്ട്.
‘ട്രിബ്യൂൺ’, ‘പഞ്ചാബ് കേസാരി’ എന്നിവയിലും ഞങ്ങൾ ഈ വാർത്ത കണ്ടെത്തി. വൈറൽ അവകാശവാദത്തിലെന്നപോലെ ബലാൽസംഗത്തെക്കുറിച്ച് ഒരു വാർത്താ റിപ്പോർട്ടുകളും കണ്ടെത്താനായില്ല.
അവകാശവാദം സ്ഥിരീകരിക്കുന്നതിന് ഞങ്ങൾ ജാഗ്രന്റെ അമൃത്സർ
റിപ്പോർട്ടർ നിതിൻ ദിമാനുമായി ബന്ധപ്പെട്ടു. ചിത്രങ്ങളിലെ വനിതാ കോൺസ്റ്റബിൾ
റോഡപകടത്തിൽ മരിച്ചു. അമൃത്സറിൽ ജോലി ചെയ്തു വരികയായിരുന്നു അവർ.
ബലാത്സംഗത്തെക്കുറിച്ചുള്ള വൈറൽ അവകാശവാദം വ്യാജമാണ്, ”ദിമാൻ പറഞ്ഞു.
വൈറൽ ചിത്രം പങ്കിട്ട ഫേസ്ബുക്ക് ഉപയോക്താവിന്റെ സോഷ്യൽ സ്കാനിംഗ്, താൻ രാജസ്ഥാനിൽ നിന്നുള്ളയാളാണെന്നും ഫേസ്ബുക്കിൽ 21,427 ഫോളോവേഴ്സ് ഉണ്ടെന്നും വെളിപ്പെടുത്തി.
निष्कर्ष: വനിതാ കോൺസ്റ്റബിളിനെ പഞ്ചാബിൽ ബലാത്സംഗം ചെയ്തുവെന്ന വൈറൽ അവകാശവാദം വ്യാജമാണ്. അവർ മരിച്ചത് റോഡപകടത്തിൽ ആണ്.
- Claim Review : ഫേസ്ബുക്ക് ഉപയോക്താവ് സഞ്ജു റാവത്ത് കോട്പുത്ലിയും ഈ ചിത്രങ്ങൾ സഹിതം എഴുതി, “പഞ്ചാബിലെ പോലീസ് വനിതാ കോൺസ്റ്റബിളിന്റെ കൊലപാതകം. പോലീസും സുരക്ഷിതമല്ലേ? അവർ മാത്രമേ ഹാത്രാസിൽ രാഷ്ട്രീയം നടത്തുകയുള്ളൂ. ഛത്തിസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബലാത്സംഗ സംഭവങ്ങൾ നടക്കുന്നു, പെൺമക്കൾ സുരക്ഷിതരല്ല.”
- Claimed By : സഞ്ജു റാവത്ത് കോട്പുത്ലി
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.