വസ്തുതാ പരിശോധന : 2000 ബിസി യിൽ നിന്നുള്ള പ്രാചീന ഈജിപ്ഷ്യൻ ദന്ത പരിരക്ഷയുടെ ചിത്രമെന്ന അവകാശപ്പെടുന്ന വൈറൽ പോസ്റ്റ് തെറ്റിദ്ധാരണാ ജനകം

2000 ബിസി യിൽ നിന്നുള്ള പ്രാചീന ഈജിപ്ഷ്യൻ ദന്ത പരിരക്ഷയുടെ ചിത്രമെന്ന അവകാശപ്പെടുന്ന വൈറൽ പോസ്റ്റ് തെറ്റിദ്ധാരണാ ജനകം

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റിലെ ചിത്രത്തിൽ സ്വർണക്കസമ്പികൊണ്ട് പല്ലുകൾ കൂട്ടിക്കെട്ടിയതായി കാണുന്നു. 2000 ബിസി യിൽ നിന്നുള്ള പ്രാചീന ഈജിപ്ഷ്യൻ ദന്ത പരിരക്ഷയുടെ ചിത്രമെന്ന് വൈറൽ പോസ്റ്റ് അവകാശപ്പെടുന്നു.വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റിധാരണയുണ്ടാക്കുന്നതാണെന്ന് വ്യക്തമായി. പ്രസ്തുത പോസ്റ്റിൽ കാണിച്ചിട്ടുള്ള ഫോട്ടോ 1900-കളിൽ ഒരു ഇറ്റാലിയൻ ദന്തവിദഗ്ധൻ നിർമിച്ച മോഡൽ ആണ്.

അവകാശവാദം:

ഫേസ്‌ബുക്കിൽ വൈറലായ ഈ പോസ്റ്റിലെ ചിത്രത്തിൽ കാണുന്നത് സ്വർണക്കസമ്പികൊണ്ട് പല്ലുകൾ കൂട്ടിക്കെട്ടിയതാണ്. പോസ്റ്റ് അവകാശപ്പെടുന്നത്: “2000 ബിസി യിൽ നിന്നുള്ള പ്രാചീന ഈജിപ്ഷ്യൻ ദന്ത പരിരക്ഷ” എന്നാണ്.

പ്രസ്തുത പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷനും ഇവിടെ പരിശോധിക്കാം.

അന്വേഷണം:

വിശ്വാസ് ന്യൂസ് ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് ടൂൾ ഉപയോഗിച്ചാണ് അന്വേഷണം ആരംഭിച്ചത്. ഫോർബ്സ്-ന്റെ ബെബ്‌സൈറ്റിൽ ‘ടെൻ ബോൺ ഹെഡഡ് ഇന്റെർപ്രെറ്റേഷൻസ് ഓഫ് എൻഷ്യന്റ സ്കെലിറ്റൻസ് ‘എന്ന ലേഖനത്തോടൊപ്പം ഈ ഫോട്ടോ കണ്ടു. തലയോട്ടികളെയും അസ്ഥികൂടങ്ങളെയും കുറിച്ചുള്ള പല അവകാശവാദങ്ങളും മറനീക്കുന്നുണ്ട് ഈ ലേഖനം. പ്രസ്തുത ലേഖനം പറയുന്നതനുസരിച്ച് , ഇരുപതാം നുറ്റാണ്ടിൽ ഇറ്റലിക്കാരനായ ദന്ത വിദഗ്ധൻ വിൻസെന്റോ ഗോരിനിയാണ് ഈ മോഡൽ നിർമിച്ചിട്ടുള്ളത്.. “ഒരു പക്ഷെ അദ്ദേഹം ഒരു ഈജിപ്ഷ്യൻ മമ്മിയുടെ രൂപം മാതൃകയാക്കിയിരിക്കാം ” എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു..

ആ ലേഖനം പറയുന്നു : “ഇവ കാണിച്ചിട്ടുള്ള താടിയെല്ലിലെ “ചികിത്സ” നടത്തിയത് ഇരുപതാം നുറ്റാണ്ടിൽ “എ ഹിസ്റ്ററി ഓഫ് ഡെന്റിസ്ട്രി” എഴുതിയ വിൻസെന്റോ ഗോരിനിയാണ്.തന്റെ യാത്രകളിൽ കണ്ടെത്തിയ പ്രാചീന ദന്തപരിരക്ഷാ മാതൃകകളിൽനിന്നാണ് അദ്ദേഹം ഇത്തരത്തിലുള്ളവ നിർമിച്ചത്. അതിനാൽ ഈ ചിത്രത്തിലെ മാതൃകയ്ക്ക് 115 വർഷത്തെ പഴക്കമേയുള്ളു. അതിനാൽ ഇത് 2000 ബിസി യിൽ നിന്നുള്ളതോ പ്രാചീന ഈജിപ്ഷ്യൻ മാതൃകയോ അല്ല. വിൻസെന്റോ ഗോരിനി ഇതുപോലൊരു ഈജിപ്ഷ്യൻ മമ്മി കണ്ടിരുന്നോ എന്ന് ഇപ്പോഴും വ്യക്തമല്ല. ഏതായാലും അങ്ങനെയൊന്ന് ഇപ്പോൾ നിലവിലില്ല. “

ബാൾട്ടിമോറിലെ മെരിലാന്റ് സർവകലാശാലയിൽ നാഷണൽ മ്യുസിയം ഓഫ് ഡെന്റിസ്ട്രിയിൽ ഈ മോഡൽ സൂക്ഷിച്ചിട്ടുണ്ടെന്നും ലേഖലത്തിൽ പറയുന്നു..

വിശ്വാസ് ന്യൂസ് ഈമെയിൽ വഴി നാഷണൽ മ്യുസിയം ഓഫ് ഡെന്റിസ്ട്രിയുടെ ക്യൂറേറ്റർ ആയ ഡോ. സ്കോട്ട് സ്വാങ്കിനെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു: “1900-നോടടുത്ത് വിൻസെന്റോ ഗോരിനി ചെയ്ത ഈജിപ്ഷ്യൻ ബ്രിഡ്ജ് വർക്കിന്റെ ചിത്രമാണ് ഇത്.”

ഫേസ്ബുക് യൂസർ ഡോ.അർജുൻ ദാസ്ഗുപ്തയാണ് ഇത് ഷെയർ ചെയ്തിട്ടുള്ളത്. ഈ പോസ്റ്റ് സ്കാൻ ചെയ്തപ്പോൾ ഈ യൂസർക്ക് ഫേസ്‌ബുക്കിൽ 10000 ഫോളോവേഴ്സ് ഉണ്ടെന്ന് വ്യക്തമായി

निष्कर्ष: 2000 ബിസി യിൽ നിന്നുള്ള പ്രാചീന ഈജിപ്ഷ്യൻ ദന്ത പരിരക്ഷയുടെ ചിത്രമെന്ന അവകാശപ്പെടുന്ന വൈറൽ പോസ്റ്റ് തെറ്റിദ്ധാരണാ ജനകം

Misleading
Symbols that define nature of fake news
Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍