വസ്തുതാ പരിശോധന: ഒരു ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫിഫ 50 ജിബി ഡാറ്റാ സൗജന്യമായി നൽകുമെന്ന വൈറൽ പോസ്റ്റ് വ്യാജം
- By: Pragya Shukla
- Published: Dec 11, 2022 at 04:08 PM
- Updated: Jul 11, 2023 at 11:55 AM
ന്യൂദൽഹി(വിശ്വാസ് ന്യൂസ്): സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റിൽ അവകാശപ്പെടുന്നത് ലോകകപ്പ് മത്സരങ്ങൾ കാണാൻ ഫിഫ ലോകത്തെങ്ങുമുള്ള ജനങ്ങൾക്ക് 50 ജിബി ഡാറ്റാ സൗജന്യമായി നൽകുന്നു എന്നാണ്. അതോടൊപ്പം ഒരു ലിങ്കും പങ്കുവയ്ക്കുന്നുണ്ട് . വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി. സംശയാസ്പദമായ ഈ ലിങ്ക് വായനക്കാരുടെ വ്യക്തി വിവരങ്ങൾ പങ്കുവെയ്ക്കാൻ ആവശ്യപെടുന്നു. ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ഞങ്ങൾ വായനക്കാരോട് അഭ്യർത്ഥിക്കുന്നു .
അവകാശവാദം:
ഫേസ്ബുക്ക് യൂസർ ഐമ ഖാൻ നവംബർ 23-ന് പങ്കുവെച്ച് ഈ പോസ്റ്റിന്റെ ആറ്റിക്കുറിപ്പിൽ പറയുന്നു:”2022-ലെ ലോകകപ്പ് ക്വർട്ടർ മത്സരങ്ങൾ കാണാൻ ഫിഫ ലോകത്തെങ്ങുമുള്ള ജനങ്ങൾക്ക് 50 ജിബി ഡാറ്റാ സൗജന്യമായി നൽകുന്നു. എനിക്ക് അത് കിട്ടി. ഈ ലിങ്ക് ഓപ്പൺ ചെയ്ത് സുഹൃത്തുക്കളുമായി പങ്കുവെക്കുകയും എല്ലാ നെറ്റ്‌വർക്കുകളുടെയു 50 സൗജന്യ മിനിറ്റുകൾ ലഭ്യമാക്കുകയും ചെയ്യുക.”
ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് ലിങ്ക് ഇവിടെ കാണാം
അന്വേഷണം:
ഇതാദ്യമല്ല ഇത്തരം വ്യാജ ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുമ്പും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. പലപ്പോഴായി വിശ്വാസ് ന്യൂസ് ഇത്തരം വ്യാജ ലിങ്കുകൾ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. വായനക്കാരുടെ ഫോൺ നമ്പർ , ഈമെയിൽ ഐഡി , മറ്റുവിവരങ്ങൾ എന്നിവ തട്ടിയെടുക്കാനാണ് ഇത്തരം ലിങ്കുകൾ ഉണ്ടാക്കുന്നത്. നിങ്ങളുടെ ഡിവൈസിൽ ആന്റിവൈറസ് ഇല്ലെങ്കിൽ ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് വിശ്വാസ് ന്യൂസ് വായനക്കാരോട് അഭ്യർത്ഥിക്കുന്നു .
ഈ ലിങ്കിന്റെ സത്യമെന്തെന്ന് അറിയാനായി ഞങ്ങൾ മറ്റേതെങ്കിലും ലേഖനങ്ങളിലോ വാർത്തകളിലോ ഈ വിവരം ഉണ്ടോ എന്ന് അന്വേഷിച്ചു . സമീപകാലത്തതൊന്നും ഇത്തരമൊരു വാർത്ത എവിടെയും വന്നിട്ടില്ല .
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ സൈബർ വിദഗ്ധൻ അനുജ് അഗർവാളുമായി ബന്ധപ്പെട്ടു. വൈറൽ ലിങ്ക് പങ്കുവെച്ചപ്പോൾ അദ്ദേഹം വ്യക്തമാക്കി:” ആളുകളുടെ വിവരങ്ങൾ ശേഖരിക്കാനാണ് ഇത്തരം ലിങ്കുകൾ ഉണ്ടാക്കുന്നത്. ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. “
സൈബർ സുരക്ഷാ വിദഗ്ധനും രാജസ്ഥാൻ സർക്കാരിന്റെ മുൻ പൊതുജന പരാതി സമിതിയുടെ ഉപദേശകനും ആയ ആയുഷ് ഭരദ്വാരാജ്യൂ മായും ഞങ്ങൾ ബന്ധപ്പെട്ടു . ഒരു ക്ലിക്ക്‌ബൈറ്റ് എന്ന നിലയിലാണ് ഈ ലിങ്ക് ഉണ്ടാക്കിയിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ആരെങ്കിലും ഇതിൽ ക്ലിക്ക് ചെയ്‌താൽ ട്രാഫിക്ക് ജനറേറ്റ് ചെയ്യപ്പെടുകയും പണം ലഭ്യമാകുകയും ചെയ്യും . ഈ ലിങ്ക് പൂർണമായും വ്യാജമാണ്. ട്രാഫിക്ക് ജനറേറ്റ് ചെയ്ത് പണം തട്ടുകമാത്രമാണ് ഈ ലിങ്കിന്റെ ലക്‌ഷ്യം.
ഫേസ്ബുക്ക് യൂസർ ഐമ ഖാൻ ആൺ ഈ ലിങ്ക് പങ്കുവെച്ഛ്സിട്ടുള്ളത് അയാൾ താമസിക്കുന്നത് ഇസ്‍ലാമാബാദിലാണ്.
നിഗമനം: ഫിഫയുടെ പേരിലുള്ള ഈ വൈറൽ ലിങ്ക് വ്യാജമാണെന്ന് അന്വേഷണത്തിൽ വിശ്വാസ് ന്യൂസ് കണ്ടെത്തി. ജനങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.
- Claim Review : 2022-ലെ ക്വർട്ടർ മത്സരങ്ങൾ കാണാൻ ഫിഫ ലോകത്തെങ്ങുമുള്ള ജനങ്ങൾക്ക് 50 ജിബി ഡാറ്റാ സൗജന്യമായി നൽകുന്നു.
- Claimed By : ഐമ ഖാൻ
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.