ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്ത്യൻ ടീമിനെ 28 റൺസിന് പരാജയപ്പെടുത്തി. വിരാട് കോലിയുടെ അഭാവമാണ് ഈ തോൽവിക്ക് കാരണമെന്നാണ് പല കായിക പ്രേമികളും വിലയിരുത്തുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ വിരാട് തീരുമാനിച്ചു. ജനുവരി 22 ന് അയോധ്യയിൽ നടന്ന രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിൽ പോലും വിരാട് കോലി പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, വിരാട് കോലിയുടെ അസാന്നിധ്യത്തിന് കാരണം അമ്മയുടെ ആരോഗ്യസ്ഥിതിയാണെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കുറിപ്പ്. കോലിയുടെ അമ്മയുടെ ആരോഗ്യനില മോശമാണെന്നും അതിനാലാണ് ഈ ദിവസങ്ങളിൽ കൂടുതൽ സമയം അവർക്കൊപ്പം ചെലവഴിക്കുന്നതെന്നുമാണ് വൈറലായ പോസ്റ്റിൽ അവകാശപ്പെടുന്നത്.
വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഈ വാദം തെറ്റാണെന്ന് കണ്ടെത്തിയത്. വിരാട് കോലിയുടെ സഹോദരൻ വികാസ് കോലി തൻ്റെ അമ്മ സുഖമായിരിക്കുന്നുവെന്നും വൈറലായ പോസ്റ്റ് വ്യാജമാണെന്നും സ്ഥിരീകരിച്ചു.
വൈറലായ പോസ്റ്റ് (ആർക്കൈവ് ലിങ്ക്) പങ്കിടുന്നതിനിടയിൽ ഫേസ്ബുക്ക് ഉപയോക്താവ് ‘crazygyanendra18‘ എഴുതി. ENGLISH DELETED (വിരാട് കോഹ്‌ലിയുടെ അമ്മയ്ക്ക് ഈ ദിവസങ്ങളിൽ സുഖമില്ല. അതിനാലാണ് അദ്ദേഹം രാമക്ഷേത്ര പ്രാൺ പ്രതിഷ്ഠയിൽ പങ്കെടുക്കാത്തതും ഇംഗ്ലണ്ടിനെതിരെ കളിക്കാത്തതും. ആവശ്യമാണ്. ഈ ദിവസങ്ങളിൽ , കോലി അദ്ദേഹത്തിന്റെ അമ്മയോടൊപ്പമുണ്ടാകേണ്ടതുണ്ട്. അദ്ദേഹത്തിന്റെ അമ്മ വേഗം സുഖപ്പെടാൻ ഞാൻ പ്രാർത്ഥിക്കുന്നു.)
ഈ പോസ്റ്റിനെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ കീവേഡ് സെർച്ച് ഉപയോഗിച്ചു. ജനുവരി 22 ലെ വാർത്തയിൽ, വിരാട് കോലി ടെസ്റ്റ് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം വ്യക്തിപരമാണെന്ന് പറഞ്ഞിരുന്നുവെങ്കിലും അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ഒരിടത്തും പരാമർശമില്ല.
അന്വേഷണത്തിൽ, ജനുവരി 31 ലെ ദൈനിക് ജാഗരൻറെ ഒരു വാർത്ത ഞങ്ങൾ കണ്ടെത്തി, അതിൽ വിരാട് കോലിയുടെ സഹോദരൻ വികാസ് കോലി തൻ്റെ അമ്മ സുഖമായിരിക്കുന്നുവെന്നും അവരുടെ ആരോഗ്യത്തെക്കുറിച്ച് വൈറലാകുന്ന അവകാശവാദം വ്യാജമാണെന്നും ഉദ്ധരിച്ചു കണ്ടു.
(മാലിദ്വീപ് എംഡിപി എംപി ഈസയും പിഎൻസി എംപി അബ്ദുള്ള ഷഹീം അബ്ദുൾ ഹക്കീമും തമ്മിൽ പാർലമെൻ്റിനുള്ളിൽ വഴക്കുണ്ടായി. (സ്ക്രീൻഗ്രാബ്) (X/@AdhadhuMV))
സെർച്ചിൽ വികാസ് കോലിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഞങ്ങൾ കണ്ടെത്തി, അതിൽ വൈറൽ പോസ്റ്റ് വ്യാജമെന്ന് വ്യക്തമാക്കുകയും അത് പങ്കിടരുതെന്ന് ആളുകളോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഇംഗ്ലീഷിൽ എഴുതിയതിന്റെ വിവർത്തനം: “എല്ലാവര്ക്കും ഹാലോ , ഞങ്ങളുടെ അമ്മയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഈ വ്യാജ വാർത്ത ഞാൻ കണ്ടു. ഞങ്ങളുടെ അമ്മ തികച്ചും ആരോഗ്യവതിയാണെന്ന് ഞാൻ വ്യക്തമാക്കട്ടെ. ശരിയായ വിവരങ്ങളില്ലാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും മാധ്യമങ്ങളോടും ഞാൻ അഭ്യർത്ഥിക്കുന്നു.”
ദൈനിക് ജാഗരൻറെ സ്‌പോർട്‌സ് എഡിറ്റർ അഭിഷേക് ത്രിപാഠിയുമായും ഞങ്ങൾ ഇക്കാര്യം സംസാരിച്ചു. അമ്മയുടെ അനാരോഗ്യത്തെക്കുറിച്ച് വിരാട് കോലി ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ ഞങ്ങൾ വികാസ് കോലിയെ മെയിൽ വഴിയും ബന്ധപ്പെട്ടിട്ടുണ്ട്. മറുപടി വന്നാലുടൻ ഈ വാർത്ത അപ്‌ഡേറ്റ് ചെയ്യും.
ഒടുവിൽ, തെറ്റായ അവകാശവാദങ്ങളോടെ വൈറലായ വീഡിയോ ഷെയർ ചെയ്ത crazygyanendra18 എന്ന ഉപയോക്താവിൻ്റെ അക്കൗണ്ട് ഞങ്ങൾ സ്കാൻ ചെയ്തു. ഉപയോക്താവ് ഉത്തർപ്രദേശിൽ നിന്നുള്ളയാളാണെന്നും 200 ഓളം അനുയായികളുണ്ടെന്നും ഞങ്ങൾ കണ്ടെത്തി.
നിഗമനം: വൈറൽ അവകാശവാദം തെറ്റാണെന്ന് വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വിരാട് കോഹ്‌ലിയുടെ അമ്മ സുഖമായിരിക്കുന്നുവെന്ന് സഹോദരൻ വികാസ് കോലി സ്ഥിരീകരിച്ചു.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923