X
X

Fact Check: അൽകബീർ എന്ന മാംസ വില്പനകമ്പനിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വൈറൽ അവകാശവാദം വ്യാജവും ആർ എസ് എസിനെതിരായ കുപ്രചരണവുമാണ്

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഏഷ്യയിലെ ഏറ്റവും വലിയ പശു കശാപ്പുശാലയുടെ പേര് “അൽകബീർ” ആണ് എന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരു ഇൻഫോഗ്രാഫിക് വൈറലാകുന്നു. അൽ കബീറിനെ “ഹിന്ദു” കമ്പനിയായി ചിത്രീകരിക്കാൻ ലക്ഷ്യമിട്ട് രാഷ്ട്രീയ സ്വയംസേവക് സംഘുമായി (ആർഎസ്എസ്) ബന്ധമുള്ള ഗുജറാത്തിൽ നിന്നുള്ള ഹിന്ദുക്കളാണ് ഈ അറവുശാലയുടെ ഉടമകളെന്ന് അവകാശവാദം അതിൽ ഉന്നയിക്കുന്നു.

അന്വേഷണത്തിൽ, വിശ്വാസ് ന്യൂസ് ഈ അവകാശവാദം തെറ്റാണെന്നു കണ്ടെത്തി.. രാഷ്ട്രീയ സ്വയംസേവക് സംഘത്തിനെതിരെയുള്ള കുപ്രചരണ നടപടിയായി ഇതിനെ ചൂണ്ടിക്കാട്ടി.. എന്നാൽ പ്രസ്തുത  കമ്പനി ഈ പ്രചരണ അവകാശവാദങ്ങളെ എതിർത്തു, ശരീഅത്ത്  മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലുള്ള “ഹലാൽ” സമ്പ്രദായങ്ങൾ പാലിക്കുന്ന ഒരു “മുസ്ലിം” സംരംഭമാണ് ഇതെന്ന് അവർ വ്യക്തമാക്കി.. കമ്പനിയുടെ വിവരമനുസരിച്ച്, ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി സേവനമനുഷ്ഠിക്കുന്ന ഏക ഉടമ ഗുലാമുദ്ദീൻ എം ഷെയ്ഖ് ആണ്കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടർ സ്ഥാനങ്ങൾ വഹിക്കുന്ന ആസിഫ് ഗുലാമുദ്ദീനും അർഷാദ് സിദ്ദിഖിയുമാണ് ഹൈദരാബാദ് അറവുശാല നിയന്ത്രിക്കുന്നത്. ഗുലാമുദ്ദീൻ കുടുംബത്തിനാണ്   കമ്പനിയിൽ എല്ലാ ഓഹരികളും ഉള്ളത് , മറ്റ് വ്യക്തികളിൽ നിന്നോ കുടുംബങ്ങളിൽ നിന്നോ യാതൊരു പങ്കാളിത്തവുമില്ല.

ആസിഫ് ഗുലാമുദ്ദീൻ ഷെയ്ഖ്, അർഷാദ് സലാർ സിദ്ദിഖി, അൽത്താഫ് ഗുലാമുദ്ദീൻ ഷെയ്ഖ്, കുൽദീപ് സിംഗ് ബ്രാർ എന്നിവർ ഡയറക്ടർമാരും  ഷബീർ ആമിർ ഷെയ്ഖിനെ മുഴുവൻ സമയ ഡയറക്ടറുമാണെന്ന്  കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ രേഖകൾ ഈ വിവരങ്ങൾ സ്ഥിരീകരിക്കുന്നു.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്

ഒരു ഉപയോക്താവ് ഈ പോസ്റ്റ് വിശ്വാസ് ന്യൂസിന്റെ ടിപ്പ്‌ലൈൻ നമ്പറായ 91 9599299372-ലേക്ക് അയച്ചുതന്ന് , അതിന്റെ സത്യം വ്യക്തമാക്കാൻ അഭ്യർത്ഥിച്ചു.

വ്യത്യസ്‌ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ മറ്റ് നിരവധി ഉപയോക്താക്കളും സമാനമായ അവകാശവാദങ്ങളുമായി ഈ ഇൻഫോഗ്രാഫിക് പങ്കിട്ടു..

വിശ്വാസ് ന്യൂസ് അന്വേഷണം: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെ പരാമർശിക്കുന്ന  ഒരു നിരാകരണം നൽകിയിട്ടുള്ള  അൽ കബീർ എക്‌സ്‌പോർട്ട്‌സ് വെബ്‌സൈറ്റിന്റെ അവലോകനത്തോടെയാണ് ഞങ്ങളുടെ അന്വേഷണം ആരംഭിച്ചത്. ആട്ടിറച്ചി, ബീഫ് കയറ്റുമതിയിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ കമ്പനിയായ അൽ കബീർ എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഒരു മുസ്ലീം കമ്പനിയാണെന്ന് നിരാകരണത്തിൽ വ്യക്തമായി പറയുന്നു. കമ്പനി പശുക്കളെയോ കാളകളെയോ പശുക്കിടാക്കളെയോ കശാപ്പ് ചെയ്യുന്നില്ലെന്നും എന്നാൽ പ്രാദേശിക നിയമങ്ങൾക്കും ഇന്ത്യാ ഗവൺമെന്റിന്റെ കയറ്റുമതി നയത്തിനും അനുസൃതമായി എരുമകളെ മാത്രം കശാപ്പുചെയ്യുക എന്നത്  കർശനമായി പാലിക്കുന്നുവെന്നും ഇത് ഊന്നിപ്പറയുന്നു. കർശനമായ ശരീഅത്ത് മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലുള്ള അൽ-കബീർ മാംസം 100% ഹലാൽ ആണെന്നും നിരാകരണം വ്യക്തമാക്കുന്നു..

ആധാരം-https://www.alkabeerexports.com/index.php/about/

കമ്പനി നൽകിയ ഉടമസ്ഥാവകാശ വിശദാംശങ്ങൾ സാധുവാണോ എന്ന് പരിശോധിക്കുന്നതിന്, കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുമായി ഞങ്ങൾ വിവരങ്ങൾ ഒത്തുനോക്കി, കാരണം അൽ കബീർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഓഹരിവിപണിയിൽ  ലിസ്‌റ്റ് ചെയ്‌തിട്ടില്ല. കമ്പനിക്ക് അഞ്ച് ഡയറക്ടർമാരുണ്ടെന്നും ഷബീർ ആമിർ ഷെയ്ഖ് മുഴുവൻ സമയ ഡയറക്ടറായും ആസിഫ് ഗുലാമുദ്ദീൻ ഷെയ്ഖ്, അർഷാദ് സലാർ സിദ്ദിഖി, അൽത്താഫ് ഗുലാമുദ്ദീൻ ഷെയ്ഖ്, കുൽദീപ് സിംഗ് ബ്രാർ എന്നിവർ ഡയറക്ടർമാരാണെന്നും മന്ത്രാലയത്തിന്റെ രേഖകൾ സൂചിപ്പിക്കുന്നു.

സബർവാളും ഷെയ്ഖ് കുടുംബങ്ങളും തമ്മിലുള്ള 50:50 പങ്കാളിത്തമായാണ് കമ്പനി തുടക്കത്തിൽ ആരംഭിച്ചതെന്ന് ET-യിൽ നിന്നുള്ള 2007 ലെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സാധാരണഗതിയിൽ, സ്വകാര്യ കമ്പനികളിൽ, ഉടമകൾതന്നെ  ഡയറക്ടർമാരുടെ  റോളുകൾ ഏറ്റെടുക്കുന്നു, ഇത് ഷെയർഹോൾഡിംഗ് പാറ്റേൺ പിന്തുണയ്ക്കുന്നു.

‘അൽ-കബീർ ഗ്രൂപ്പ് എംഇ’യുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ഞങ്ങൾ കൂടുതൽ പരിശോധന നടത്തി, അവിടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒരു  വീഡിയോവിലൂടെ നൽകിയിരിക്കുന്നു. ഗുലാമുദ്ദീൻ എം ഷെയ്ഖ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്, ഹൈദരാബാദ് സ്ലോട്ടർഹൗസ് നിയന്ത്രിക്കുന്നത് മുഴുവൻ സമയ ഡയറക്ടർ സ്ഥാനങ്ങൾ വഹിക്കുന്ന ആസിഫ് ഗുലാമുദ്ദീനും അർഷാദ് സിദ്ദിഖിയും ആണെന്നും വീഡിയോയിൽ പറയുന്നു. ഗുലാമുദ്ദീൻ കുടുംബത്തിന് പുറമെ മറ്റൊരു കുടുംബത്തിനോ വ്യക്തിക്കോ കമ്പനിയിൽ ഓഹരിയില്ലെന്ന് വീഡിയോ സ്ഥിരീകരിക്കുന്നു.

വൈറൽ ഇൻഫോഗ്രാഫിക്സിലെ അവകാശവാദങ്ങളിലെ  രണ്ട് വാദങ്ങൾ ഞങ്ങൾ പരിശോധിച്ചു. ഒന്നാമതായി, അൽ കബീർ അറവുശാലയിൽ പശുക്കളെ കശാപ്പ് ചെയ്യുന്നു എന്ന വാദം ശരിയല്ലെന്ന് വ്യക്തമാക്കി , സർക്കാർ നയങ്ങൾ പാലിച്ചാണ് പോത്തുകളെ സംസ്‌കരിക്കുന്നതെന്ന് വ്യക്തമാക്കി. രണ്ടാമതായി, അറവുശാല ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ളതാണെന്ന വാദം അൽ-കബീർ ഗ്രൂപ്പിൽ നിന്നുള്ള വിവരങ്ങളാൽ നിരാകരിക്കപ്പെട്ടു, മുസ്ലീങ്ങളായ ഗുലാമുദ്ദീൻ കുടുംബം കമ്പനിയുടെ ഏക ഉടമയാണെന്ന് സ്ഥിരീകരിച്ചു.

ഈ കണ്ടെത്തലുകളെ കൂടുതൽ സാധൂകരിക്കാൻ, ഞങ്ങൾ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ മുൻ സംസ്ഥാന പബ്ലിസിറ്റി ഹെഡ് രാജീവ് തുലിയെ സമീപിച്ചു. രാഷ്ട്രീയ സ്വയംസേവക് സംഘിനെതിരായ അടിസ്ഥാനരഹിതമായ പ്രചരണമെന്ന് മുദ്രകുത്തി വൈറൽ പോസ്റ്റിലെ അവകാശവാദങ്ങൾ തുലി തള്ളിക്കളഞ്ഞു, അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങൾക്ക്  സംഘടന പലപ്പോഴും ലക്ഷ്യമാകുന്നുവെന്ന് അദ്ദേഹം  ഊന്നിപ്പറഞ്ഞു.

വൈറൽ ക്ലെയിം സംബന്ധിച്ച് വിശ്വസ് ന്യൂസ് അൽ-കബീർ ഗ്രൂപ്പിനെ ഇമെയിൽ വഴി ബന്ധപ്പെട്ടു. അവരുടെ ഭാഗത്ത് നിന്ന് മറുപടി വരുമ്പോൾ ഈ റിപ്പോർട്ട് അപ്‌ഡേറ്റ് ചെയ്യും.

നിഗമനം: അൽ കബീറിന്റെ (മാംസക്കമ്പനി) ഉടമസ്ഥാവകാശം സംബന്ധിച്ച അവകാശവാദം അടിസ്ഥാനരഹിതവും ആർഎസ്എസിനെതിരായ കുപ്രചാരണവുമാണ്. കമ്പനി നൽകിയ വിവരമനുസരിച്ച്, ചെയർമാനും മാനേജിംഗ് ഡയറക്ടറും എന്ന നിലയിൽ ഗുലാമുദ്ദീൻ എം ഷെയ്ഖിന് പൂർണ ഉടമസ്ഥതയുണ്ട്. ഹൈദരാബാദ് അറവുശാല നിയന്ത്രിക്കുന്നത് ആസിഫ് ഗുലാമുദ്ദീനും അർഷാദ് സിദ്ദിഖിയുമാണ്, ഇരുവരും മുഴുവൻ സമയ ഡയറക്ടർമാരാണ്. മറ്റ് കുടുംബങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ യാതൊരു പങ്കാളിത്തവുമില്ലാതെ ഗുലാമുദ്ദീൻ കുടുംബത്തിന് കമ്പനിയിൽ എല്ലാ ഓഹരികളും ഉണ്ട്. കൂടാതെ, ഹൈദരാബാദ് അറവുശാലയിൽ നിന്ന് ബീഫ് കയറ്റുമതി ചെയ്യപ്പെടുന്നു എന്ന വാദം തെറ്റാണ്; ഈ സ്ഥാപനത്തിൽ നിന്ന് എരുമയുടെ മാംസം മാത്രമാണ് കയറ്റുമതി ചെയ്യുന്നത്.

  • Claim Review : അൽകബീർ  അറവുശാലയുടെ ഉടമകൾ ഗുജറാത്തിൽനിന്നുള്ള,ആർ എസ് എസുമായി ബന്ധമുള്ള  ഹിന്ദുക്കളാണ്.
  • Claimed By : ട്വിറ്റർ  യൂസർ : ഖാലിദ്  സൽമാനി
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later