Fact Check: വിദേശ രാജ്യത്തിന്റെ ചിത്രം വാരണാസി എന്ന് തെറ്റായി വ്യാഖ്യാനിച്ചു; വൈറൽ ക്ലെയിം തുറന്നുകാട്ടപ്പെട്ടു
- By: Ashish Maharishi
- Published: May 31, 2024 at 12:10 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെൻ്റ് മണ്ഡലമായ വാരാണസിയിൽ നിന്നുള്ളതാണെന്ന അവകാശവാദവുമായി ഒരു ചിത്രം വിവിധ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. വാരാണസിയുടെ വികസനത്തെ പ്രതിനിധീകരിക്കുന്നു എന്ന അവകാശവാദത്തോടെയാണ് ചിത്രം വ്യാപകമായി പങ്കുവെക്കപ്പെട്ടിരിക്കുന്നത്.
വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വൈറലായ പോസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തി. ഒരു വിദേശരാജ്യത്തിൻ്റെ പഴയ ചിത്രമാണ് വാരണാസിയുടെ ചിത്രമെന്ന വ്യാജേന സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ ചിത്രത്തിന് വാരണാസിയുമായി യാതൊരു ബന്ധവുമില്ല.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
സലിം അഹമ്മദ്’ എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവ് “അപ്‌ന ബനാറസ് നന്ദി മോദി ജി” എന്ന അടിക്കുറിപ്പോടെ 15-ന് ഒരു ചിത്രം (ആർക്കൈവ് ലിങ്ക്) പോസ്റ്റ് ചെയ്തു. ‘ഗദൗലിയ-സോനാർപൂർ’ എന്ന അടിക്കുറിപ്പോടെ രണ്ട് ട്രെയിനുകളാണ് വൈറലായ ചിത്രത്തിൽ ഉള്ളത്..
വിശ്വസ് ന്യൂസ് അന്വേഷണം:
വൈറൽ ഫോട്ടോയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാൻ വിശ്വാസ് ന്യൂസ് Yandex ടൂൾ ഉപയോഗിച്ചു. വൈറലായ ചിത്രം അപ്‌ലോഡ് ചെയ്‌ത് സെർച്ച് ചെയ്തപ്പോൾ , ഈ ചിത്രം പലയിടത്തും കണ്ടെത്തി. ‘‘Ethiocarmarket’ ‘ എന്ന ഫേസ്ബുക്ക് പേജ് 2019 ഓഗസ്റ്റ് 25 ന് ഈ ചിത്രം ജർമ്മനിയിൽ നിന്നുള്ളതാണെന്ന് പ്രസ്താവിച്ചു കൊണ്ട് (വെബ്സൈറ്റ് ലിങ്ക്) പോസ്റ്റ് ചെയ്തു,
2015 മെയ് 2-ന് അപ്‌ലോഡ് ചെയ്‌ത ഒരു വെബ്‌സൈറ്റിൽ ഈ ചിത്രം ഞങ്ങൾ കണ്ടെത്തി. തിരച്ചിലിനിടെ, ജർമ്മനിയിലെ വൂപ്പർട്ടാലിലെ സസ്പെൻഷൻ റെയിൽവേയുടെ വീഡിയോയിലും വൈറലായ ചിത്രത്തിലെ ട്രെയിൻ ഞങ്ങൾ കണ്ടെത്തി..
അന്വേഷണം മുന്നോട്ട് പോകുമ്പോൾ, വാരണാസിയിലെ ദൈനിക് ജാഗരൻ്റെ ഔട്ട്‌പുട്ട് ഹെഡ് ശാശ്വത് മിശ്രയെ വിശ്വാസ് ന്യൂസ് ബന്ധപ്പെട്ടു. വൈറലായ ചിത്രം വാരണാസിയുടെതല്ലെന്നും ഇത് വ്യാജ പോസ്റ്റാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് , സലിം അഹമ്മദ് എന്ന ഉപയോക്താവിൻറെ ഫേസ്ബുക്ക് പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തപ്പോൾ ഏഴായിരത്തിലധികം പേർ വാരണാസി നിവാസിയായ അയാളെ പിന്തുടരുന്നതായി കണ്ടെത്തി.
നിഗമനം: ഒരു വിദേശ രാജ്യത്തെ ഒരു സസ്പെന്ഷന് റെയിൽവേയുടെ ചിത്രം വാരാണസിയുടേതാണെന്ന് പറഞ്ഞ് ചിലർ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതായി വിശ്വാസ് ന്യൂസിൻ്റെ അന്വേഷണത്തിൽ വ്യക്തമായി.
- Claim Review : വൈറലായ ചിത്രം വാരാണസിയുടേതാണെന്നാണ് അവകാശപ്പെടുന്നത്
- Claimed By : എഫ് ബി യുസർ ബെസുബാൻ ഇഷ്ഖ്
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.