വസ്തുത പരിശോധന: സിംഹക്കുഞ്ഞിനെ ആന തുമ്പിക്കൈയിൽ ചുമക്കുന്നതായുള്ള വൈറൽ ചിത്രം വ്യാജം
വിശ്വാസ് ന്യൂസ് അതിന്റെ അന്വേഷണത്തിൽ 2018 ഏപ്രിൽ ഫൂൾ ദിനത്തിലാണ് ഈ എഡിറ്റ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതെന്ന് കണ്ടെത്തി. ഇപ്പോൾ 2022 ഏപ്രിൽ ഫൂൾ ദിനമായതോടെ അത് വീണ്ടും വിവിധ സമൂഹമാധ്യമ ങ്ങളിൽ വൈറലായിരിക്കുകയാണ്.
- By: Ankita Deshkar
- Published: Apr 5, 2022 at 03:57 PM
- Updated: Apr 17, 2022 at 08:58 PM
ഡൽഹി(വിശ്വാസ് ന്യൂസ്): ഒരു ആന ഒരു സിംഹകുഞ്ഞിനെ തുമ്പിക്കയ്യിൽ എടുത്തുകൊണ്ടുപോകുന്നതായും അമ്മയായ സിംഹം കൂടെ നടക്കുന്നതായും ഉള്ള ഒരു ചിത്രം വിവിധ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് വിശ്വാസ് ന്യൂസിന്റെ ശ്രദ്ധയിൽ പെട്ടു. ആന അമ്മസിംഹത്തെ സഹായിക്കുകയാണെന്നും ഇത് മനുഷ്യർക്ക് ഒരു വലിയ പാഠമാണെന്നും അതിന്റെ അടിക്കുറിപ്പിൽ പറയുന്നു. 2018 മുതൽ വിവിധ സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രം പ്രചരിക്കുന്നുണ്ട് എന്നും ചിത്രം എഡിറ്റ് ചെയ്തതാണ് എന്നും വിശ്വാസ് ന്യൂസ് കണ്ടെത്തി.
അവകാശവാദം:
ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോവിലാണ് ഈ ചിത്രം കാണുന്നത്. ‘വിചിത്ര ദുനിയ ’ എന്ന പേരിൽ 14, 2022 -നാണ് ഒരു മിനിറ്റ് 13 സെക്കന്റുകളുള്ള ഈ ദൃശ്യം അപ്‌ലോഡ് ചെയ്തിട്ടുള്ളത്., അതിൽ അവകാശപ്പെടുന്നു., “ഈ ഫോട്ടോ ഈ ആഴ്ച ആയിരക്കണക്കിന് സമൂഹമാധ്യമ നെറ്റ് വർക്കുകളിൽ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്.അമ്മസിംഹത്തെ സഹായിക്കാനായിസിംഹക്കുഞ്ഞിനെ ആന തുമ്പിക്കൈയിൽ ചുമക്കുന്നതാണ് ചിത്രത്തിൽ.”
പ്രസ്തുത പോസ്റ്റും അതിന്റെ ആർക്കൈവ് വേർഷനും ഇവിടെ പരിശോധിക്കാം
അന്വേഷണം:
ഈ ചിത്രത്തിന്റെ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിക്കൊണ്ടാണ് വിശ്വാസ് ന്യൂസ് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചത്.
ഞങ്ങളുടെ ശ്രദ്ധയിൽ വന്ന മുംബൈ മിറർ പത്രത്തിലെ ഒരു ലേഖനലേഖനത്തിന്റെ ശീർഷകം : ക്രുഗർ നാഷണൽ പാർക്ക് : ഒരു ആന, ഒരു പെൺ സിംഹം, ഒരു സിംഹക്കുഞ്ഞ്, ഒരു ഏപ്രിൽ ഫൂൾ തമാശ.”.
ക്രുഗർ നാഷണൽ പാർക്ക് ട്വിറ്റെർ ഹാൻഡിൽ ഒരു ഏപ്രിൽ ഫൂൾ തമാശയായി നൽകിയതാണ് ചിത്രമെന്ന് പ്രസ്തുത ലേഖനം പറയുന്നു.
ലേഖനം ഇവിടെ വായിക്കാം
ക്രുഗർ നാഷണൽ പാർക്ക് ഔദ്യോഗിക ട്വിറ്റെർ ഹാൻഡിൽ ആയ Kruger Sightings, @LatestKruger -ൽ യഥാർത്ഥ ചിത്രം വിശ്വാസ് ന്യൂസ് കണ്ടെത്തി.
അതിൽ പറയുന്നു : സ്വന്തം കുഞ്ഞിനെയും ചുമന്നുകൊണ്ട് നടന്നുപോകുന്ന ക്ഷീണിതയായ ഒരു പെൺ സിംഹത്തെ ഞങ്ങൾ കണ്ടു. സിംഹത്തെ സഹായിക്കാൻ ഒരു ആന വന്നെത്തി. ആന അതിന്റെ തുമ്പിക്കൈ താഴ്ത്തിക്കൊടുത്തപ്പോൾ സിംഹക്കുഞ്ഞ് അതിൽ ചാടിക്കയറുകയും ആന അതിനെ ചുമന്നുകൊണ്ടുപോകുകയും ചെയ്തു!!
S28, S പ്രവേശന കവാടത്തിൽനിന്നും 3 കി.മീറ്റർ അകലെയാണ് സംഭവം.
ചിത്രം രൂപഭേദപ്പെടുത്തിയത്, Sloof Lirpa
ഈ ചിത്രം പങ്കുവെയ്ക്കപ്പെട്ടത്, ഏപ്രിൽ 1, 2018.
S28, S പ്രവേശന കവാടത്തിൽനിന്നും 3 കി.മീറ്റർ അകലെയാണ് സംഭവം.
ഈ പോസ്റ്റിന്റെ അവസാനത്തെ രണ്ട് വാക്കുകൾ വായിച്ചുനോക്കുക: ‘Sloof Lirpa’- ഇത് തിരിച്ചു വായിച്ചാൽ ‘April Fools’. എന്നാകും.
അതിൽത്തന്നെ ഇന്ത്യൻ ഐ എഫ് എസ് , പ്രവീൺ പസ്വാൻ നൽകിയ ഒരു കമന്റിൽ ഈ കൊളാഷ് എങ്ങനെ നിർമിച്ചുവെന്ന് വ്യക്തമാക്കുന്നു.
@LatestKruger പേജ് കൈകാര്യം ചെയ്യുന്ന നാദവ് ഒസ്സെന്ദ്രിയ്യർ, സി ഇ ഒ, ക്രുഗർ സെറ്റിങ്സ് പോസ്റ്റ് ചെയ്ത ഒരു ട്വിറ്ററും ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹം എഴുതി : ഇന്നലെ സൂപ്പർ വൈറലായിത്തുതീർന്ന ഒരു ഏപ്രിൽ ഫൂൾ തമാശ ഞാൻ പങ്കുവെച്ചിരുന്നു.
മൊത്തം 6 ദശലക്ഷം പേരാണ്, ഓരോ 0.5 സെക്കന്റിലും ഒരാൾ വീതം ഇത് പങ്കുവെച്ചത്!
വളരെയധികം ആസൂത്രണം ഇതിന്റെ പിന്നിലുണ്ട്. എങ്ങനെയാണ് നിങ്ങളുടെ ഏപ്രിൽ ഫൂൾ വൈറലാക്കുക എന്നു ഇതിൽനിന്നും മനസ്സിലാക്കൂ.
തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി വിശ്വാസ് ന്യൂസ് നാദവ് ഒസ്സെന്ദ്രിയ്യരുമായി ബന്ധപ്പെട്ടു.ആനയും, സിംഹവും അതിന്റെ കുഞ്ഞും അടങ്ങിയ പോട്ടോഷോപ്പ് ചെയ്ത് നിര്മിച്ച ചിത്രം താൻ ഷെയർ ചെയ്തതായി അദ്ദേഹം സമ്മതിച്ചു.
അന്വേഷണത്തിന്റെ അവസാനഘട്ടമായി വിശ്വാസ് ന്യൂസ് പ്രസ്തുത വൈറൽ ചിത്രം നൽകിയ യൂട്യൂബ് ചാനലിന്റെ സാമൂഹ്യ പശ്ചാത്തലം പരിശോധിച്ചു. ‘വിചിത ദുനിയാ’ എന്ന ആ ചാനലിന് ഇതുവരെ സബ്സ്ക്രൈബർമാർ ആരും ഇല്ല.
निष्कर्ष: വിശ്വാസ് ന്യൂസ് അതിന്റെ അന്വേഷണത്തിൽ 2018 ഏപ്രിൽ ഫൂൾ ദിനത്തിലാണ് ഈ എഡിറ്റ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതെന്ന് കണ്ടെത്തി. ഇപ്പോൾ 2022 ഏപ്രിൽ ഫൂൾ ദിനമായതോടെ അത് വീണ്ടും വിവിധ സമൂഹമാധ്യമ ങ്ങളിൽ വൈറലായിരിക്കുകയാണ്.
- Claim Review : ഈ ഫോട്ടോ ആയിരക്കണക്കിന് തവണ ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവവെയ്ക്കപ്പെട്ടു. അതിന്റെ അടിക്കുറിപ്പിൽ പറയുന്നത് ഒരു ആന അമ്മസിംഹത്തെ അതിന്റെ കുഞ്ഞിനെ തന്റെ തുമ്പിക്കയ്യിൽ ചുമന്നുകൊണ്ടുവന്നു സഹായിക്കുന്നു എന്നാണ്.
- Claimed By : വിചിത്ര ദുനിയ
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.