Fact Check: കേരളത്തിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള വീഡിയോകൾ ഇപ്പോൾ തമിഴ്‌നാട് എന്ന് ഷെയർ ചെയ്യപ്പെടുന്നു

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): തമിഴ്‌നാട്ടിൽ ഹിന്ദി സംസാരിക്കുന്ന ആളുകൾക്കെതിരെ അക്രമം ആരോപിച്ച് രണ്ട് വീഡിയോകൾ കൂടി ഇപ്പോൾ ഷെയർ ചെയ്യപ്പെടുന്നു. ഒരു വീഡിയോയിൽ, ഒരാൾ കടയ്ക്ക് തീയിടുന്നത് കാണാം, മറ്റൊന്നിൽ, റോഡിൽ ചില യുവാക്കൾ ഒരാളെ മർദ്ദിക്കുന്ന ദൃശ്യമാണ്. വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഈ വീഡിയോകളിലൊന്ന് കേരളത്തിൽ നിന്നുള്ളതാണെന്നും മറ്റൊന്ന് പഞ്ചാബിൽ നിന്നുള്ളതാണെന്നും കണ്ടെത്തി. ഇവ രണ്ടിനും തമിഴ്‌നാടുമായി യാതൊരു ബന്ധവുമില്ല.

നേരത്തെയും തമിഴ്‌നാടിന്റെ പേരിൽ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോകളിൽ ഭൂരിഭാഗവും വിശ്വാസ് ന്യൂസ് വസ്തുതാപരമായി പരിശോധിച്ചു. ഞങ്ങളുടെ അന്വേഷണത്തിൽ, ഈ വീഡിയോകൾ തമിഴ്നാട്ടിൽ നിന്നുള്ളതല്ല, രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവയാണ് എന്ന വ്യക്തമായി. എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

ഫേസ്ബുക്ക് ഉപയോക്താവ് ‘അജ്‍ലം ആലം അകണ്ട’ (ആർക്കൈവ് ചെയ്ത ലിങ്ക്) മാർച്ച് 5 ന് വീഡിയോ പങ്കിട്ടുകൊണ്ട് എഴുതുന്നു:

“തമിഴ്‌നാട്ടിൽ ഈ സംഭവിക്കുന്നത് എന്താണ്?”

ഒരാൾ കത്തുന്ന ഒരു പദാർത്ഥം കൊണ്ടുവരുന്നത് വീഡിയോയിൽ കാണാം, കുപ്പിയിൽ കൊണ്ടുവന്ന ആ വസ്തു കടയിൽ ഒഴിച്ച ശേഷം തീയിടുന്നതാണ് തുടർന്ന് വീഡിയോയിൽ കാണുന്നത്. ഇതേത്തുടർന്ന് കടയിലുണ്ടായിരുന്നവർ പുറത്തേക്കോടി.

മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട്, ട്വിറ്റർ ഉപയോക്താവ് സഞ്ജയ് യാദവ് (ആർക്കൈവ് ചെയ്ത ലിങ്ക്) എഴുതി,

“എന്താണ് സംഭവിക്കുന്നത്?”
തമിഴ്‌നാട്, ബിഹാർ, ബിഹാറി തൊഴിലാളികൾ എന്നീ ഹാഷ്‌ടാഗുകൾ വീഡിയോയ്‌ക്കൊപ്പം ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ ചില യുവാക്കൾ പകൽ വെളിച്ചത്തിൽ ഒരാളെ റോഡിൽ വെച്ച് ഭീകരമായി മർദിക്കുന്നു. ഈ സംഭവം തമിഴ്നാട്ടിൽ നിന്നുള്ളതാണെന്ന് കരുതി മറ്റ് ഉപയോക്താക്കൾ അഭിപ്രായമിടുന്നു

https://twitter.com/YaduSenaChief/status/1631901303780827136

അന്വേഷണം

വൈറലായ ഈ വീഡിയോകളുടെ സത്യാവസ്ഥ അന്വേഷിക്കാൻ, ഞങ്ങൾ അവ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി.

അവകാശവാദം 1

“അജ്‍ലാം ആലം അകംദാ” എന്ന ഫേസ്ബുക്ക് ഉപയോക്താവ് പങ്കിട്ട വീഡിയോ കണ്ടെത്താൻ ഞങ്ങൾ ഗൂഗിളിൽ ഒരു കീവേഡ് സെർച്ച് നടത്തി. മാർച്ച് നാലിന് മാതൃഭൂമി വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ വീഡിയോയുടെ കീഫ്രെയിമുകൾ കാണാം. ഇതനുസരിച്ച് “സംഭവം കേരളത്തിലെ തൃപ്പൂണിത്തുറയാണ്. ഫേസ്ബുക്ക് ലൈവ് പോസ്റ്റിന് ശേഷം ഒരാൾ ലോട്ടറി ഏജൻസിക്ക് തീയിട്ടു. വെള്ളിയാഴ്ച (മാർച്ച് 3) വൈകുന്നേരമാണ് സംഭവം. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വടക്കേക്കോട്ട സ്വദേശി രാജേഷ് ടിഎസ് ആണെന്നാണ് തിരിച്ചറിഞ്ഞത്. രാജേഷ് ഈ മേഖലയിൽ ലോട്ടറി വിൽപന നടത്തുന്നുണ്ടെന്നാണ് വിവരം. സംഭവത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. രാജേഷ് ഈ മേഖലയിൽ ലോട്ടറി വിൽപന നടത്തുന്നുണ്ടെന്നാണ് വിവരം. സംഭവത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. നേരത്തെ, വെള്ളിയാഴ്ച വൈകീട്ട് ആറിന് ലോട്ടറി ഏജൻസിക്ക് തീയിടുമെന്ന് രാജേഷ് ഫേസ്ബുക്ക് ലൈവിൽ ഭീഷണിപ്പെടുത്തിയിരുന്നു”

മാർച്ച് 7 ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു, “ഫേസ്ബുക്ക് ലൈവിൽ ഭീഷണിപ്പെടുത്തി തൃപ്പൂണിത്തുറയിൽ ലോട്ടറി കട കത്തിച്ച വടക്കേക്കോട്ട സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് മൂന്നിന് വൈകുന്നേരമാണ് സംഭവം. രാജേഷ് ടി എന്നാണ് അക്രമിയുടെ പേര്. കടയുടെ മുൻവശത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന ലോട്ടറി ടിക്കറ്റുകൾ കത്തിനശിച്ചു. ജീവനക്കാർ വെള്ളം ഒഴിച്ച് തീ അണച്ചു.

ഇതിനിടെ സ്ഥലത്ത് തടിച്ചുകൂടിയ ആളുകൾ രാജേഷിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തൃപ്പൂണിത്തുറയിലെ ഒരു ബാറിനു മുന്നിൽ ചെറുകിട ലോട്ടറി വിൽപനക്കാരനാണ് രാജേഷെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് ആധിപത്യം പുലർത്തുന്ന ചില ഏജൻസികൾക്കെതിരെ പ്രതിഷേധിച്ച് ലോട്ടറി കട കത്തിക്കാൻ പോകുകയാണെന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രാജേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

ഹിന്ദുസ്ഥാൻ ടൈംസിന്റെ കേരളത്തിലെ ബ്യൂറോ ചീഫായ രമേഷ് ബാബുവിനോട് ഞങ്ങൾ ഇക്കാര്യം സംസാരിച്ചു. അദ്ദേഹം പറയുന്നു, “ഇത് കൊച്ചിക്ക് സമീപമുള്ള തൃപ്പൂണിത്തുറയിൽ നടന്ന സംഭവമാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇത് നടന്നത്. ഇതിന് തമിഴ്നാടുമായി ഒരു ബന്ധവുമില്ല.”

കട കത്തിക്കുന്ന വീഡിയോ കേരളത്തിൽ നിന്നുള്ളതാണെന്നും തമിഴ്‌നാട്ടിൽ നിന്നുള്ളതല്ലെന്നും ഇത് വ്യക്തമാക്കുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അവകാശവാദം 2

രണ്ടാമത്തെ വീഡിയോയിൽ, പട്ടാപ്പകൽ ചില യുവാക്കൾ ഒരാളെ റോഡിൽ വെച്ച് ക്രൂരമായി മർദിക്കുന്നു. ഈ വീഡിയോ അന്വേഷിക്കാൻ, ഞങ്ങൾ വീഡിയോയുടെ ഒരു കീഫ്രെയിം എക്‌സ്‌ട്രാക്‌റ്റ് ചെയ്‌ത് ഗൂഗിൾ റിവേഴ്‌സ് ഇമേജ് ഉപയോഗിച്ച് സെർച്ച് ചെയ്തു. ഫെബ്രുവരി 19ന് അമർ ഉജാലയിൽ ഇതു സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച്, “സംഭവം പഞ്ചാബിലെ സുനാമിലേതാണ്.. അവിടെ വെച്ച് ഒരാളെ ക്രൂരമായി മർദിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

ഞങ്ങൾ ഇത് സംബന്ധിച്ച് സുനം പോലീസ് സ്റ്റേഷൻ ഇൻചാർജ് അജയ് കുമാറുമായി സംസാരിച്ചു. അദ്ദേഹം പറയുന്നു, “ഈ വീഡിയോ സംഗരൂർ ജില്ലയിലെ സുനം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ളതാണ്. സംഭവത്തിൽ 6 പേർക്കെതിരെ കേസെടുത്തു.”

ഇത് ബുലന്ദ്ഷഹറിൽ നിന്നുള്ളതാണെന്ന് വ്യക്തമാക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. ബുലന്ദ്ഷഹർ പോലീസും ഇത് സംബന്ധിച്ച് വ്യക്തത വരുത്തുകയും അവിടെ നടന്ന സംഭവവുമായി ഇതിന് ബന്ധമില്ലെന്നും പറഞ്ഞു. വിശ്വാസ് ന്യൂസിന്റെ ഇതുസംബന്ധിച്ച ആംവേഷണ റിപ്പോർട്ട് ഇവിടെ വായിക്കാം.

​ തമിഴ്‌നാട്ടിൽ ഹിന്ദി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ ദൈനിക് ജാഗരണിന്റെ പേരിൽ വ്യാജ വാർത്തയാണ് പ്രചരിപ്പിക്കപ്പെട്ടത്. ഈ കൃത്രിമവാർത്ത വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.. വിശ്വാസ് ന്യൂസിന്റെ വസ്തുതാ പരിശോധന റിപ്പോർട്ട് ഇവിടെ വായിക്കാം.

തമിഴ്‌നാട്ടിൽനിന്ന് എന്ന വ്യാജേന കേരളത്തിൽനിന്ന് ഈ വീഡിയോ പങ്കുവെച്ച ഫേസ്‌ബുക്ക് യൂസർ ” അജ്‍ലാം ആലം അകംദാ” യുടെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തപ്പോൾ അയാൾ അസമിലെ നാഗോൺ നിവാസിയാണെന്ന് വിതക്തമായി. 2020 -മുതൽ ഫേസ്‌ബുക്കിൽ സജീവമായ അയാൾക്ക് 5100 -ൽ പരം ഫോളോവേഴ്സ് ഉണ്ട്.

നിഗമനം: തമിഴ്‌നാട്ടിലെ ഹിന്ദി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ പേരിൽ വ്യാജ അവകാശവാദങ്ങളുമായി കേരളത്തിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള വീഡിയോകൾ വൈറലാകുന്നു. ഈ ആരോപണങ്ങളെല്ലാം കിംവദന്തികളാണെന്ന് തമിഴ്‌നാട് പോലീസും വ്യക്തമാക്കിയിരിക്കുന്നു.


False
Symbols that define nature of fake news
Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍