X
X

Fact Check: ഫ്രഞ്ച് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വികാരഭരിതയായ മറൈൻ ലെ പെന്നിൻ്റെ എന്ന അവകാശവാദവുമായി വീഡിയോ വൈറലാകുന്നു

2017ൽ ഒരു റേഡിയോ സ്‌റ്റേഷൻറെ ഹാസ്യ അവലോകനത്തിനിടെ മറൈൻ ലെ പെൻ സംപ്രേഷണം ചെയ്തതിൻറെ വീഡിയോയാണ് വൈറലായതെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. വൈറലായ വീഡിയോയിൽ അവർ വികാരാധീനയായിട്ടല്ല ചിരിക്കുന്നതാണ് കാണുന്നത് . സമീപകാല തെരഞ്ഞെടുപ്പുകളുമായോ അതിൻറെ ഫലവുമായോ ഈ വീഡിയോയ്ക്ക് ബന്ധമില്ല. വീഡിയോയ്‌ക്കൊപ്പം ഉന്നയിക്കുന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

  • By: Umam Noor
  • Published: Jul 18, 2024 at 12:28 PM
  • Updated: Jul 19, 2024 at 04:58 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : അടുത്തിടെ, ഫ്രഞ്ച് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, ഒരു ഫ്രഞ്ച് വനിതാ നേതാവിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്, അതിൽ അവർ വായിൽ കൈവച്ച് ചിരിക്കുന്നത് കാണാം. മുസ്ലീം അനുകൂലിയായിരുന്നിട്ടും ഫ്രാൻസിൽ മറൈൻ ലെ പെന്നിൻറെ പാർട്ടി തോറ്റെന്നും ഇതിന്ശേഷം അവർ വികാരാധീനയായതിൻറെ വീഡിയോയാണ്  ഇതെന്നും  വീഡിയോ ഷെയർ ചെയ്യുന്നതിനിടെ ഉപയോക്താക്കൾ അവകാശപ്പെടുന്നു.

2017ൽ ഒരു റേഡിയോ സ്‌റ്റേഷൻറെ ഹാസ്യ അവലോകനത്തിനിടെ മറൈൻ ലെ പെൻ സംപ്രേഷണം ചെയ്തതിൻറെ വീഡിയോയാണ് വൈറലായതെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. വൈറലായ വീഡിയോയിൽ അവർ വികാരാധീനയായിട്ടല്ല ചിരിക്കുന്നതാണ് കാണുന്നത് . സമീപകാല തെരഞ്ഞെടുപ്പുകളുമായോ അതിൻറെ ഫലവുമായോ ഈ വീഡിയോയ്ക്ക് ബന്ധമില്ല. വീഡിയോയ്‌ക്കൊപ്പം ഉന്നയിക്കുന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

വൈറലായ പോസ്റ്റ് ഷെയർ ചെയ്യുമ്പോൾ ഫേസ്ബുക്ക് ഉപയോക്താവ് എഴുതി, ‘മുസ്‌ലിം അനുകൂല തീവ്ര ഇടതുപക്ഷ പാർട്ടികൾക്ക് ശേഷം മറൈൻ ലെ പെന്നിൻ്റെ പാർട്ടി #ഫ്രാൻസിൽ മൂന്നാം സ്ഥാനത്താണ്. ഫ്രാൻസ് വീണുപോയെന്നും തൻ്റെ രാജ്യം ഇനിയൊരിക്കലും പഴയപടിയാകില്ലെന്നും അവർക്കറിയാം. ഒരു യഥാർത്ഥ ദേശീയവാദിയുടെ വേദന അവരിൽ ദൃശ്യമാണ്! • വിജയങ്ങൾ എണ്ണത്തിൽ ഏറെ ഉണ്ടായിരുന്നിട്ടും, ജനസംഖ്യാവിന്യാസപരമായ കാരണത്താൽ പാർട്ടി പരാജയപ്പെട്ടു.  ഇത് #ഭാരതത്തിന് ഒരു പാഠം ആകുന്നു. ഫ്രാൻസിൽ അധികാരമോഹികളായ ഇടത്, മധ്യ പാർട്ടികൾ #മുസ്ലീം വോട്ടർമാരുടെ സഹായത്തോടെ വിജയിച്ചു. എന്നാൽ ഇന്ത്യയിൽ നരേന്ദ്ര മോദി രാജ്യത്തെ രക്ഷിച്ചു. 240 സീറ്റ് കൊണ്ട് ഇന്ത്യയെ എങ്ങനെ രക്ഷിക്കുമെന്ന് #മോദിയെ അധിക്ഷേപിക്കുന്നവർക്ക് കാണാൻ കഴിഞ്ഞേക്കില്ല. ഫ്രാൻസിൽ ഇടതുപക്ഷം ചെയ്തതുപോലെയാണ് #കോൺഗ്രസ്+ ഇന്ത്യൻ സഖ്യം ഇന്ത്യയിൽ ചെയ്യുന്നത്. അതുകൊണ്ടാണ് മുസ്ലീം വോട്ടുകൾ ലഭിക്കാൻ #ഹിന്ദുക്കളെ അവർ പരസ്യമായി അധിക്ഷേപിക്കുന്നത്. ദിവസം മുഴുവൻ മോദിക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് എളുപ്പമാണ്.

പ്രസ്തുത പോസ്റ്റിൻറെ ആർക്കൈവ്ഡ് ലിങ്ക് ഇവിടെ കാണാം. 

അന്വേഷണം: 

ആദ്യം വൈറലായ വീഡിയോ ഞങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിച്ചുകൊണ്ടാണ് ഞങ്ങളുടെ അന്വേഷണം ആരംഭിച്ചത് . വീഡിയോയുടെ പശ്ചാത്തലത്തിൽ ‘യൂറോപ്പ് 1’ എന്ന് എഴുതിയിരിക്കുന്നത് ഞങ്ങൾ കണ്ടു. തിരഞ്ഞപ്പോൾ, ഞങ്ങൾ അതേ പേരിലുള്ള വെരിഫൈഡ് YouTube ചാനലിലെത്തി, വ്യത്യസ്ത കീവേഡുകൾ ഉപയോഗിച്ച് വൈറലായ വീഡിയോ ഞങ്ങൾ സെർച്ച് ചെയ്തു . 2021 ഒക്‌ടോബർ 9-ന് അപ്‌ലോഡ് ചെയ്‌ത ഈ വീഡിയോ  ഞങ്ങൾ കണ്ടെത്തി. ഇവിടെ മറൈൻ ലെ പെൻ ചിരിക്കുന്നതായി വീഡിയോയിൽ വ്യക്തമായി കാണാം.

ഇവിടെ വീഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, “2017 മാർച്ചിൽ, തോമസ് സോട്ടോയുടെ പ്രഭാത ഷോയിൽ മറൈൻ ലെ പെൻ അതിഥിയായിരുന്നു. ദേശീയ റാലിയുടെ പ്രസിഡൻ്റ്  അവതാരകന്റെ  അനുകരണങ്ങളിൽ, പ്രത്യേകിച്ച് ജീൻ-ജാക്ക് ബോർഡിൻ്റെ അനുകരണങ്ങൾ കണ്ട് ചിരിച്ചു. 

ഫ്രഞ്ച് വാർത്താ വെബ്സൈറ്റായ Ojap.com-ൽ വൈറലായ വീഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങളും ഞങ്ങൾക്ക് ലഭിച്ചു. മാർച്ച് 27, 2017 ന് പ്രസിദ്ധീകരിച്ച ഒരു ലേഖനം അനുസരിച്ച്, ‘യൂറോപ്പ് 1 ഈ തിങ്കളാഴ്ച അതിൻ്റെ ഷോയിലേക്ക് നാഷണൽ ഫ്രണ്ട് പ്രസിഡൻ്റ് മറൈൻ ലെ പെന്നിനെ സ്വാഗതം ചെയ്തു. അവതാരകൻ തോമസ് സോട്ടോയും രാഷ്ട്രീയ അഭിമുഖം നടത്തുന്ന ഫാബിയൻ നാമിയസും സ്ഥാനാർത്ഥിയോട് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച അല്ലെങ്കിൽ ഗയാനീസ് ജനസംഖ്യയുടെ വർദ്ധിച്ചുവരുന്ന രോഷം എന്നിങ്ങനെ നിലവിലുള്ള നിരവധി വിഷയങ്ങളിൽ ചോദ്യങ്ങൾ ചോദിച്ചു. അഭിമുഖത്തിനിടെ നടൻ്റെ മുന്നിൽ ഇരുന്ന നാഷണൽ ഫ്രണ്ട് പ്രസിഡൻ്റും പലയിടത്തും ചിരിയുടെ കണ്ണുനീർ തുടയ്ക്കുന്നതും കാണാമായിരുന്നു. ഈ വീഡിയോയുമായി ബന്ധപ്പെട്ട വാർത്തകൾ മറ്റ് പല വാർത്താ വെബ്സൈറ്റുകളിലും വായിക്കാം.

വൈറൽ വീഡിയോയുമായി ബന്ധപ്പെട്ട സ്ഥിരീകരണത്തിനായി, ഫ്രാൻസിൻ്റെ ഐഎഫ്‌സിഎൻ സിഗ്നേച്ചർ ഒബ്‌സർവറിലെ ഫാക്‌ട് ചെക്കർ അലക്‌സാണ്ടർ കാപ്രുണിനെ ബന്ധപ്പെട്ടു. ഈ വീഡിയോ പഴയതാണെന്നും അതിൽ മറൈൻ ലെ പെൻ കരയുകയാണെന്ന  അവകാശവാദം തെറ്റാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഫ്രഞ്ച് റേഡിയോ യൂറോപ്പ് 1-ൽ സംപ്രേഷണം ചെയ്തപ്പോൾ ഒരു ഹാസ്യാത്മക പ്രസ് അവലോകനത്തിൻ്റെ വീഡിയോയാണിത്. സെലിബ്രിറ്റികളെ അനുകരിക്കുന്ന ഫ്രാൻസിലെ പ്രശസ്ത ഹാസ്യകാരനാണ് നിക്കോളാസ് കാൻ്റലോപ്പ്. 

റിപ്പോർട്ടുകൾ പ്രകാരം, ഫ്രാൻസിലെ 577 സീറ്റുകളിലേക്കാണ് ഈയിടെ വോട്ടെടുപ്പ് നടന്നത്, അതിൽ ഇടതു-കേന്ദ്ര പാർട്ടികളുടെ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടിന് 188 സീറ്റുകളും പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻറെ സഖ്യത്തിന് 161 സീറ്റുകളും ദേശീയ റാലിക്ക് 142 സീറ്റുകളും ലഭിച്ചു. ഇവിടെ സർക്കാർ രൂപീകരിക്കാൻ 289 സീറ്റുകൾ വേണം, ഭൂരിപക്ഷമില്ലാത്തതിനാൽ ഇതുവരെ ഒരു പാർട്ടിയും സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചിട്ടില്ല. 

തെറ്റിദ്ധാരണാജനകമായ  വീഡിയോ ഷെയർ ചെയ്ത ഫേസ്ബുക്ക് ഉപയോക്താവിൻറെ സോഷ്യൽ സ്കാനിംഗിൽ, ഉപയോക്താവ് മുമ്പും വ്യാജ പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി.

നിഗമനം: ഒരു റേഡിയോ സ്റ്റേഷൻ്റെ ഹാസ്യപരിപാടിയിൽ  മറൈൻ ലെ പെൻ പങ്കെടുത്തതിന്റെ  2017-ലെ വീഡിയോ ആണ് വൈറലായ  വീഡിയോ എന്ന്   വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. വൈറലായ വീഡിയോയിൽ അവർ  സങ്കടത്താൽ വികാരാധീനയായിട്ടല്ല ചിരിക്കുന്നതാണ് കാണുന്നത് . സമീപകാല തെരഞ്ഞെടുപ്പുകളുമായോ അതിൻ്റെ ഫലവുമായോ ഈ വീഡിയോയ്ക്ക് ബന്ധമില്ല. വീഡിയോയ്‌ക്കൊപ്പം ഉന്നയിക്കുന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

  • Claim Review : മുസ്ലീം അനുകൂലിയായിരുന്നിട്ടും ഫ്രാൻസിൽ മറൈൻ ലെ പെന്നിൻറെ പാർട്ടി തോറ്റു, ഇതിന് ശേഷം അവർ വിഷാദത്താൽ വികാരാധീനയായതിൻറെ വീഡിയോയാണിത്.
  • Claimed By : എഫ് ബി യുസർ പുഷ്പേന്ദ്ര കുൽശ്രേസ്ത്
  • Fact Check : Misleading
Misleading
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later