Fact Check: ജമ്മു-കശ്‍മീരിലെ മഞ്ഞുവീഴ്ചയുടെ പഴയ വീഡിയോ സമീപകാലത്തേതെന്നപോലെ പ്രചരിക്കുന്നു
- By: Pallavi Mishra
- Published: Oct 11, 2023 at 04:51 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) – കശ്മീരിലെ ദക്സം കോക്കർനാഗിൽ അടുത്തിടെയുണ്ടായതെന്ന് ഉപയോക്താക്കൾ അവകാശപ്പെടുന്ന മഞ്ഞുവീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റാണെന്ന് വിശ്വാസ് ന്യൂസ് കണ്ടെത്തി. വൈറൽ വീഡിയോ 2023 മെയ് മാസത്തിലെതാണ്, ദക്സം കോക്കർനാഗിൽ അടുത്തിടെ മഞ്ഞുവീഴ്ചയൊന്നും ഉണ്ടായിട്ടില്ല.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
സെപ്തംബർ 22-ന്, ഫേസ്ബുക്ക് ഉപയോക്താവ് മിർ ബിലാൽ ഈ വീഡിയോ പങ്കിടുകയും, “2023 സെപ്റ്റംബർ 22-ന് ദക്സം കോക്കർനാഗിൽ പുതിയ മഞ്ഞുവീഴ്ച” എന്ന് അടിക്കുറിപ്പിൽ എഴുതുകയും ചെയ്തു.
പ്രസ്തുത പോസ്റ്റിൻറെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ കാണാം
അന്വേഷണം:
ക്ലെയിം പരിശോധിക്കാൻ വിശ്വസ് ന്യൂസ് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ടൂൾ ഉപയോഗിച്ചു. സെപ്തംബർ 22 ന് വീഡിയോ അപ്‌ലോഡ് ചെയ്ത സജാദ് വാണി എന്ന ഫേസ്ബുക്ക് ഉപയോക്താവിന്റെ പ്രൊഫൈലിലേക്ക് അന്വേഷണം ഞങ്ങളെ നയിച്ചു. ഇതോടൊപ്പമുള്ള അടിക്കുറിപ്പ് വീഡിയോയുടെ യഥാർത്ഥ ഉത്ഭവം വ്യക്തമാക്കി. അദ്ദേഹം എഴുതി: “എല്ലാവര്ക്കും അസ്സലാമലേക്കും, ശ്രദ്ധിക്കുക, സോഷ്യൽ മീഡിയയിൽ വൈറലായ ദക്‌സും കോക്കർനാഗിന്റെ പ്രദേശത്തെ കുറിച്ച് നിങ്ങൾ കണ്ട വീഡിയോ അടുത്തിടെയുള്ളതല്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 2023 മെയ് മാസത്തിൽ ഒരു റീലായി ഇത് ഞാൻ ആദ്യം അപ്‌ലോഡ് ചെയ്‌തതാണ്, അത് അന്ന് ഞങ്ങൾക്കുണ്ടായിരുന്ന ഐതിഹാസിക മഞ്ഞുവീഴ്ച കാണിക്കുന്നു. ദയവായി ജാഗ്രത പാലിക്കുക, ഇന്നത്തേത് എന്നപോലെ ഇത് പങ്കിടുന്നത് ഒഴിവാക്കുക, കാരണം ഇത് ആശയക്കുഴപ്പമുണ്ടാക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യും. ഇപ്പോൾ, ഞങ്ങൾ കശ്‍മീരി താഴ്വരയിലെ ശരത്കാലത്തിലാണ്.അതിനാൽ ഇവിടെ മഞ്ഞുവീഴ്ചയും കുറവാകുന്നു. ഇന്നത്തെ ദൃശ്യങ്ങളാണെന്ന് തെറ്റായി അവകാശപ്പെട്ട് 26 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പ്രചരിപ്പിക്കുകയോ പങ്കിടുകയോ ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കും. നമ്മൾ പങ്കിടുന്ന ഉള്ളടക്കത്തിന് നമുക്ക് ഉത്തരവാദികളാകാം. നിങ്ങൾ വസ്തുത മനസ്സിലാക്കുന്നതിൽ നന്ദി.. ആശംസകൾ (സജാദ് വാണി)”
കൂടുതൽ അന്വേഷണത്തിൽ, 2023 മെയ് 8 ന് സജ്ജാദ് വാണി വീഡിയോ ഒരു റീലായി പോസ്റ്റ് ചെയ്തതായി കണ്ടെത്തി. പ്രസ്തുത റീൽ ഇവിടെ കാണാം.
കൂടാതെ, ഈ വീഡിയോയുടെ പ്രാദേശിക മാധ്യമ കവറേജും ഞങ്ങൾ കണ്ടെത്തി. പ്രാദേശിക വാർത്താ വെബ്‌സൈറ്റായ ‘കോക്കർനാഗ് ന്യൂസ്’ ഫേസ്ബുക്ക് അലേർട്ട് പുറപ്പെടുവിച്ചുകൊണ്ട് എഴുതി, “ശ്രദ്ധിക്കുക, ദക്സം കോക്കർനാഗിലെ പുതിയ മഞ്ഞുവീഴ്ചയെക്കുറിച്ചുള്ള വ്യാജ വാർത്തകൾ ചില ഫേസ്ബുക്ക് പേജുകൾ പ്രചരിപ്പിച്ചു. ആരും ഈ വീഡിയോ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു, ദക്സം കോക്കർനാഗിൽ ഇതുവരെ പുതിയ മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോ പഴയതാണ്,”
ഞങ്ങൾ സജാദ് വാണിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു, അദ്ദേഹം പറഞ്ഞു, “ഞാൻ 2023 മെയ് മാസത്തിൽ എന്റെ ഫോൺ ഉപയോഗിച്ച് ഈ വീഡിയോ ഷൂട്ട് ചെയ്തു. 2023 മെയ് 8 ന് ഞാൻ ഇത് എന്റെ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. ഈ വീഡിയോ ഇപ്പോഴുള്ളതല്ല.”
കാലാവസ്ഥാ വിവരങ്ങൾ നൽകുന്ന വെബ്‌സൈറ്റുകളിൽ ഞങ്ങൾ തിരച്ചിൽ നടത്തി, 2023 സെപ്‌റ്റംബർ 22-ന് ദക്‌സം കോക്കർനാഗ് പ്രദേശത്ത് മഞ്ഞുവീഴ്ചയുടെ തെളിവുകളൊന്നും കണ്ടെത്തിയില്ല.
അന്വേഷണത്തിനൊടുവിൽ, വ്യാജ പോസ്റ്റ് ഷെയർ ചെയ്ത ഉപയോക്താവിന്റെ (മിർ ബിലാൽ) പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തു. അദ്ദേഹത്തിന് ഫേസ്‌ബുക്കിൽ 5000-ൽ ഏറെ സുഹൃത്തുക്കളുണ്ട്. അദ്ദേഹം ജമ്മു കശ്മീരിൽ നിന്നുള്ളയാളാണ്, നിലവിൽ അമേരിക്കയിലാണ് താമസിക്കുന്നത്.
നിഗമനം: വൈറലായ പോസ്റ്റ് തെറ്റാണെന്ന് വിശ്വാസ് ന്യൂസ് സ്ഥിരീകരിച്ചു. സംശയാസ്‌പദമായ വീഡിയോ 2023 മെയ് മാസത്തിലേതാണ്, ജമ്മു കശ്മീരിലെ ദക്സം കോക്കർനാഗിൽ അടുത്തിടെ മഞ്ഞുവീഴ്ചയൊന്നും ഉണ്ടായിട്ടില്ല..
- Claim Review : ഡാക്‌സും കോകെര്ണഗിലെ സെപ്തംബര് 22, 2023 -ലെ പുതിയ മഞ്ഞ ഞ്ഞുവീഴ്ച
- Claimed By : ഫേസ്‌ബുക്ക് യൂസർ മിർ ബിലാൽ
- Fact Check : Misleading
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.