Fact Check: 2019 ലെ വീഡിയോ അടുത്തിടെ പ്രധാനമന്ത്രി മോദിയുടെ റാലിയായി തെറ്റായ അവകാശവാദത്തോടെ പ്രചരിപ്പിച്ചു

Fact Check: 2019 ലെ വീഡിയോ അടുത്തിടെ പ്രധാനമന്ത്രി മോദിയുടെ റാലിയായി തെറ്റായ അവകാശവാദത്തോടെ   പ്രചരിപ്പിച്ചു

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതു റാലി സംബന്ധിച്ച ഒരു വീഡിയോ വൈറലാകുന്നു. ഇത് രാജസ്ഥാനിലെ ജലോർ ജില്ലയിൽ പ്രധാനമന്ത്രിയുടെ അടുത്തിടെ നടന്ന റാലിയിൽ നിന്നുള്ളതാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവകാശപ്പെടുന്നു. ഒരു  വൻ ജനക്കൂട്ടത്തെ ഈ വീഡിയോയിൽ കാണാം.

വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വൈറൽ  പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. കോൺഗ്രസ് റാലി എന്ന പേരിൽ 2019 മുതൽ ഈ വൈറലായ വീഡിയോ ഇൻ്റർനെറ്റിൽ ലഭ്യമാണ്.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്? 

അഖണ്ഡ് ഭാരത്’ (ആർക്കൈവ്) എന്ന ഫേസ്ബുക്ക് പേജ് 2024 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭിൻമാലിൽ നടന്ന റാലിയിൽ ആളുകൾ ഒത്തുകൂടിയെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ പങ്കിട്ടു (ആർക്കൈവ് ചെയ്ത പോസ്റ്റ് ഇവിടെ കാണുക). ഇത് ശരിയാണെന്ന് വിശ്വസിച്ച് മറ്റ് പല ഉപയോക്താക്കളും പോസ്റ്റ് ഷെയർ ചെയ്യുന്നുണ്ട്.

അന്വേഷണം: 

വൈറൽ വീഡിയോ ശരിയാണോ എന്ന് പരിശോധിക്കാൻ  വിശ്വാസ് ന്യൂസ് ആദ്യം അതിൽ നിന്ന് നിരവധി കീഫ്രെയിമുകൾ വേർതിരിച്ച് ഗൂഗിൾ ലെൻസിലൂടെ തിരഞ്ഞു.2019 ഏപ്രിൽ 26-ന് അപ്‌ലോഡ് ചെയ്‌തതും 2019 ഏപ്രിൽ 25-ന് SVG CSO എന്ന പേരിലുള്ള ഒരു യൂട്യൂബ് ചാനലിൽ നിന്നാണ് യഥാർത്ഥ വീഡിയോ കണ്ടെത്തിയത്. ജലോറിലെ റാംസീനിൽ നടന്ന ഒരു കോൺഗ്രസ് യോഗത്തിൻ്റെ വീഡിയോ ആണ് ഇതെന്ന്  വിവരണം സൂചിപ്പിക്കുന്നു.

അന്വേഷണത്തിൽ ഈ വീഡിയോയും ഫെയ്സ്ബുക്കിൽ കണ്ടെത്തി. ഏപ്രിൽ 25, 2019 ന് ഇത് അപ്‌ലോഡ് ചെയ്തുകൊണ്ട് ഫേസ്ബുക്ക് ഉപയോക്താവ് എം എൽ ബിഷ്‌നോയ് ചാഡി എഴുതി, “ഈ വീഡിയോ മറ്റെവിടെയുമുള്ളതല്ല, നമ്മുടെ രാജസ്ഥാനിലെ ജലോർ ജില്ലയിലെ റാംസീനിൽ, രാഹുൽ ഗാന്ധിയും അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും ജലോർ ലോക്‌സഭ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പൊതുയോഗത്തിൽ പങ്കെടുത്തു. അതിൽ ഒരു വലിയ  ആൾക്കൂട്ടം ഉണ്ട്.”

കൂടുതൽ അന്വേഷണത്തിനായ്  വിശ്വാസ് ന്യൂസ്, രാജസ്ഥാനിലെ ദൈനിക് ജാഗ്രൻ്റെ സീനിയർ ലേഖകൻ നരേന്ദ്ര ശർമ്മയെ ബന്ധപ്പെടുകയും വൈറലായ വീഡിയോ അദ്ദേഹവുമായി പങ്കിടുകയും ചെയ്തു. വൈറലായ വീഡിയോ ഈ തിരഞ്ഞെടുപ്പിൽ നിന്നുള്ളതല്ലെന്ന്   അദ്ദേഹവും  സ്ഥിരീകരിച്ചു.

2024 ഏപ്രിൽ 21-ന് പ്രധാനമന്ത്രി മോദി രാജസ്ഥാനിലെ ജലോറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോ താഴെ കാണാം.

ഞങ്ങളുടെ അന്വേഷണത്തിൽ, 2019 ഏപ്രിൽ 25 – ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജലോറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുവെന്ന് കണ്ടെത്തി. കോൺഗ്രസിൻ്റെ ഔദ്യോഗിക YouTube ചാനലിൽ ഇതുമായി  ബന്ധപ്പെട്ട ഒരു വീഡിയോ ഞങ്ങൾ കണ്ടു. അന്നുതന്നെ ആ വീഡിയോ അപ്ലോഡ് ചെയ്തു.

വൈറൽ വീഡിയോയ്ക്ക് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഈ വീഡിയോ 2019 മുതൽ ഇൻ്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഏത് പാർട്ടിയുടെ റാലിയുടെതാണ് വീഡിയോ എന്ന്  വിശ്വാസ് ന്യൂസിന് സ്വന്തമായി  പരിശോധിക്കാൻ കഴിയില്ല.

നിഗമനം: പ്രധാനമന്ത്രി മോദിയുടെ സമീപകാല ജലോർ റാലിയിൽ നിന്നുള്ളതാനെന്ന് അവകാശപ്പെടുന്ന  ഒരു വൈറൽ വീഡിയോ 2019 മുതൽ ഇൻ്റർനെറ്റിൽ ലഭ്യമാണെന്ന് വിശ്വാസ് ന്യൂസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. എന്തായാലും, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രിയുടെ റാലിയുമായി ഈ വീഡിയോയ്ക്ക് ബന്ധമില്ല.

False
Symbols that define nature of fake news
Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍