വസ്തുത പരിശോധന: ആനക്കുട്ടിയുടെ പേരിടൽ ചടങ്ങ് നിർവഹിക്കുന്ന ഈ വീഡിയോ കേരളത്തിനിന്നുള്ളതല്ല, കര്ണാടകത്തിൽനിന്നുള്ളതാണ്.

വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമെന്ന് വ്യക്തമായി. ഈ വൈറൽ വീഡിയോ 2020 ലേതാണ്. ആനക്കുട്ടിയുടെ പേരിടൽ ചടങ്ങ് നടന്നത് കേരളത്തിലല്ല, കർണാടകത്തിലെ ശ്രീ മന്ജ്ജുനാഥസ്വാമി ക്ഷേത്രത്തിലാണ്. ആനക്കുട്ടിക്ക് പേര് നൽകിയത് ശിവാനി എന്നാണ്, അല്ലാതെ വൈകുൺഠം എന്നല്ല.

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമാണെന്ന്  തെളിഞ്ഞു. ഈ വൈറൽ വീഡിയോ 2020 ലേതാണ്. ആനക്കുട്ടിയുടെ പേരിടൽ ചടങ്ങ് നടന്നത് കേരളത്തിലല്ല, കർണാടകത്തിലെ ശ്രീ മന്ജ്ജുനാഥസ്വാമി ക്ഷേത്രത്തിലാണ്. ആനക്കുട്ടിക്ക് പേര് നൽകിയത് ശിവാനി എന്നാണ്, അല്ലാതെ വൈകുൺഠം എന്നല്ല.

ന്യൂഡൽഹി (വിശ്വാസ് ടീം): സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോവിൽ ഒരു ക്ഷേത്രത്തിൽ ഒരു ആനക്കുട്ടി വെള്ളത്തിൽ കളിക്കുന്നത് കാണാം.  ഈ  ആനക്കുട്ടി കേരളത്തിലെ ഗുരുവായൂരിൽ  ആണ് ജനിച്ചത് എന്നും അതിന് വൈകുൺഠം എന്ന പേര് നൽകിയെന്നും വീഡിയോ അവകാശപ്പെടുന്നു. വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമെന്ന് വ്യക്തമായി. ഈ വീഡിയോ കര്ണാടകത്തിൽനിന്നുള്ളതാണ്, കേരളത്തിൽ നിന്നല്ല.

ഈ ഫേസ്‌ബുക്ക് പോസ്റ്റിൽ എന്താണുള്ളത്?

ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ഫേസ്‌ബുക്ക് യുസർ ആയ തമിഴ് എക്കോസ് എഴുതി:” വൈകുൺഠം എന്ന ഈ ആനക്കുട്ടി ഗുരുവായൂരിൽ  ജനിച്ചു🐘🎈🎊 #Tamilechos #Tamilnadu #Elephant #Babyelephant #Cutevidep”

ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.

അന്വേഷണം

ഈ വീഡിയോ ഗുരുവായൂരിൽനിന്നുള്ളതാണെന്ന് പോസ്റ്റ് അവകാശപ്പെടുന്നു. ഞങ്ങൾ സെർച്ച് ചെയ്തപ്പോൾ ഗുരുവായൂർ കേരളത്തിലാണെന്ന് മനസ്സിലായി.

അന്വേഷണം കൂടുതൽ മുന്നോട്ടുപോയപ്പോൾ InVID ടൂൾ ഉപയോഗിച്ച് ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഗ്രാബ് പിടിച്ചെടുത്തു. തുടർന്ന് ഞങ്ങൾ ” ഒരു ക്ഷേത്രത്തിൽ ഒരു ആനക്കുട്ടി വെള്ളത്തിൽ കളിക്കുന്നു ” എന്ന കീവേഡ് ഉപയോഗിച്ച് ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി.  2020 , ആഗസ്ത് 31 –ന് ഈ വീഡിയോയുടെ  മറ്റൊരു വേർഷൻ ന്യുസ് ഏജൻസിയായ എ എൻ ഐ അവരുടെ  യൂട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്‌തിട്ടുള്ളതായി ഞങ്ങൾ കണ്ടെത്തി. അതിൽ വീഡിയോവിനൊപ്പമുള്ള വിവരണം ഇങ്ങനെ:”  കർണാടകത്തിലെ ദക്ഷിണ കന്നടയിൽ ധര്മശാലയിലെ ശ്രീ മന്ജ്ജുനാഥസ്വാമി ക്ഷേത്രത്തിൽ ശിവാനി എന്ന ആനക്കുട്ടി അതിന്റെ പേരിടൽ ചടങ്ങിനുശേഷം ജലക്രീഡ നടത്തുന്നു. 2020 , ജൂലായ് 1 നാണ് ഈ ആനക്കുട്ടി ജനിച്ചത്. ആനക്കുട്ടി ആരോഗ്യവാനാണെന്നും അത് വെള്ളത്തിൽ കളിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും അധികൃതർ പറഞ്ഞു.”

ഈ വാർത്ത  www.hindustantimes.com എന്ന സൈറ്റിലും ഞങ്ങൾ കണ്ടു. he story was published on 1 September 2020 സെപ്തമ്പർ 1 -ന്    പ്രസിദ്ധീകരിച്ച ആവാർത്തയോടൊപ്പം ഈ വീഡിയോയും അപ്‍ലോഡ് ചെയ്തിരുന്നു.  ആ വാർത്ത അനുസരിച്ച് ആനക്കുട്ടിയുടെ പേരിടൽ ചടങ്ങ് നടന്നത് കേരളത്തിലല്ല, കർണാടകത്തിലെ ശ്രീ മന്ജ്ജുനാഥസ്വാമി ക്ഷേത്രത്തിലാണ്; ആനക്കുട്ടിക്ക് പേര് നൽകിയത് ശിവാനി എനുമാണ്.

ആനക്കുട്ടിയുടെ പേരിടൽ ചടങ്ങ് നടന്നതിന്റെ  വീഡിയോ  Tv9 കന്നടയുടെ  യൂട്യൂബ് ചാനലിലും  കർണാടകത്തിലെ ശ്രീ മന്ജ്ജുനാഥസ്വാമി ക്ഷേത്രത്തിലാണ് അത് നടന്നത് എന്ന അതേ വിവരണത്തോടെ 2020 ആഗസ്ത് 31-ന്  അപ്‍ലോഡ് ചെയ്തത് ഞങ്ങൾ കണ്ടെത്തി.

സ്ഥിരീകരണത്തിനായി കർണാടകത്തിലെ ശ്രീ മന്ജ്ജുനാഥസ്വാമി ക്ഷേത്രത്തിലെ പുരോഹിതൻ  സ്വാമിനാത്ത കേശവനെ ഞങ്ങൾ ബന്ധപ്പെട്ടു. 2020,ആഗസ്ത് മാസത്തിൽ ക്ഷേത്രത്തിൽ നടന്ന ആനക്കുട്ടിയുടെ പേരിടൽ ചടങ്ങിന്റെതാണ് വീഡിയോ എന്നു അദ്ദേഹം വ്യക്തമാക്കി.ആനക്കുട്ടിക്ക് ശിവാനി എന്നാണ് പേര് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ വൈറൽ വീഡിയോ ഷെയർ ചെയ്ത തമിഴ് എക്കോസ് എന്ന  ഫേസ്‌ബുക്ക് പേജ് 2,290 പേര് ഫോളോ ചെയ്യുന്നുണ്ട്.

निष्कर्ष: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമെന്ന് വ്യക്തമായി. ഈ വൈറൽ വീഡിയോ 2020 ലേതാണ്. ആനക്കുട്ടിയുടെ പേരിടൽ ചടങ്ങ് നടന്നത് കേരളത്തിലല്ല, കർണാടകത്തിലെ ശ്രീ മന്ജ്ജുനാഥസ്വാമി ക്ഷേത്രത്തിലാണ്. ആനക്കുട്ടിക്ക് പേര് നൽകിയത് ശിവാനി എന്നാണ്, അല്ലാതെ വൈകുൺഠം എന്നല്ല.

Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍