Fact Check: കർഷക സമരത്തെ പിന്താങ്ങുന്ന ഗുസ്തിതാരം ഖാലിയുടെ പഴയ വീഡിയോ ഇപ്പോൾ വൈറലാകുന്നു

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): പഞ്ചാബ്-ഹരിയാന അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇവയിൽ, പ്രശസ്ത WWE ഗുസ്തിക്കാരൻ ഖാലി കർഷകർക്ക് പിന്തുണ നൽകുന്നത് കാണിക്കുന്ന ഒരു വീഡിയോ നിലവിൽ വൈറലാകുന്നു. ഈ വീഡിയോ നിലവിലെ കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടതാണെന്നാണ് ഇതോടൊപ്പമുള്ള അവകാശവാദങ്ങൾ സൂചിപ്പിക്കുന്നത്.

വൈറലായ പോസ്റ്റിനെക്കുറിച്ച് വിശ്വാസ് ന്യൂസ്  നടത്തിയ അന്വേഷണത്തിൽ  വൈറലായ വീഡിയോയെ ചുറ്റിപ്പറ്റിയുള്ള അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.  ഈ വീഡിയോ വാസ്തവത്തിൽ 2021 ലെ കർഷകരുടെ പ്രതിഷേധത്തിന്റേതാണ്.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

ആം  ആദ്മി  പാർട്ടി എന്ന ഫേസ്ബുക്ക് പേജ്   ഫെബ്രുവരി 17, 2024-ന്  ഈ വൈറൽ വീഡിയോ പങ്കുവയ്ക്കുമ്പോൾ അടിക്കുറിപ്പായി ഇങ്ങനെ എഴുതി, “ഡബ്ള്യൂ  ഡബ്ള്യൂ ഇ   ഗുസ്തിതാരം ഖാലിയും കർഷകരെ പരസ്യമായി പിന്തുണക്കുകയും മോദി ജിക്ക്  പഞ്ചാബികളിൽനിന്നും ജാട്ടുകളിൽനിന്നും ഈ ഭയം ഉണ്ടെന്ന് പറയുകയും ചെയ്തു. #കർഷകർ നികുതിയിൽനിന്ന് ഒളിച്ചോടാൻ പോകുന്നില്ല.”  2024 -ലെ കർഷക പ്രക്ഷോഭത്തിന്റെ ടാഗുകളും ഈ പോസ്റ്റിൽ ഉപയോഗിച്ചതായി കാണാം.

അന്വേഷണം: 

വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യം അറിയാൻ, ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ചിലെ വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ ഉപയോഗിച്ച് വിശ്വസ് ന്യൂസ് സെർച്ച്  ആരംഭിച്ചു. 2021-ൽ നിരവധി ഫേസ്ബുക് ഉപയോക്താക്കൾ ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതേ കാലയളവിൽ വിവിധ YouTube ചാനലുകളിൽ ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തതായും ഞങ്ങൾ കണ്ടെത്തി.

യൂട്യൂബിൽ ലഭ്യമായ ക്ലിപ്പിൻ്റെ വ്യക്തമായ പതിപ്പ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ഖാലിയുടെ മുന്നിലുള്ള മൈക്രോഫോണിൽ “പഞ്ചാബി ന്യൂസ് പോർട്ടൽ റൊസാന വക്താവ്” എന്നെഴുതിയിരുന്നതായി വ്യക്തമായി.

തുടർന്നുള്ള കീവേഡ് സെർച്ചിൽ , 2021 ജൂലൈ 21-ന് റോസാന വക്താവിൻ്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത മുഴുവൻ വീഡിയോയും ഞങ്ങൾ കണ്ടെത്തി. ഈ വീഡിയോയിൽ, 2021-ലെ കർഷക പ്രസ്ഥാനത്തെ കുറിച്ച് ഖാലി വിശദമായി ചർച്ച ചെയ്തു.

കൂടുതൽ വ്യക്തത തേടി, കർഷക പ്രസ്ഥാനത്തെ റിപ്പോർട്ട് ചെയ്യുന്ന ലുധിയാനയിലെ ദൈനിക് ജാഗരൺ  റിപ്പോർട്ടറായ അവിനാഷ് മിശ്രയെ ഞങ്ങൾ സമീപിച്ചു. പ്രസ്തുത വീഡിയോ അടുത്തിടെയുള്ളതല്ലെന്നും 2021ൽ ഉള്ളതാണെന്നും മിശ്ര സ്ഥിരീകരിച്ചു

ഒടുവിൽ, തെറ്റായ അവകാശവാദവുമായി ഫോട്ടോ പങ്കിട്ട ഉപയോക്താവിൻ്റെ അക്കൗണ്ട് ഞങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു. “ആം ആദ്മി പാർട്ടി” എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ 3 ലക്ഷത്തിലധികം അംഗങ്ങളുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ  വ്യക്തമായി.

നിഗമനം: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ വീഡിയോ സംബന്ധിച്ച അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.ഗുസ്തിതാരം ഖാലിയുടെ വീഡിയോ 2021-ലെ കര്ഷക സമരത്തിന്റേതാണ്, ഇപ്പോഴത്തേതല്ല.

Misleading
Symbols that define nature of fake news
Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍