X
X

Fact Check: ബംഗ്ലാദേശിൽ ഹോസ്റ്റലിന് തീയിടുന്ന ഈ വീഡിയോ പഴയതാണ്

വൈറൽ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. ഈ വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതാണ്, എന്നാൽ  അഞ്ച് മാസം പഴക്കമുള്ള ഇതിൽ ഒരു വാണിജ്യ കെട്ടിടത്തിന് തീപിടിക്കുന്നത് ആണ് കാണിക്കുന്നത്. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യവുമായി ബന്ധിപ്പിച്ചാണ് പഴയ വീഡിയോ വ്യാജമായി പ്രചരിക്കുന്നത്.

  • By: Umam Noor
  • Published: Jul 31, 2024 at 05:41 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ഒരു കെട്ടിടത്തിന് തീപിടിച്ചതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബംഗ്ലാദേശിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കത്തിക്കുന്നതായി ചിത്രീകരിക്കുന്നുവെന്ന അവകാശവാദത്തോടെയാണ് വീഡിയോ പങ്കിടുന്നത്, ഇത് ബംഗ്ലാദേശിലെ നിലവിലെ സാഹചര്യവുമായി ബന്ധിപ്പിക്കുന്നു.

വൈറൽ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. ഈ വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതാണ്, എന്നാൽ  അഞ്ച് മാസം പഴക്കമുള്ള ഇതിൽ ഒരു വാണിജ്യ കെട്ടിടത്തിന് തീപിടിക്കുന്നത് ആണ് കാണിക്കുന്നത്. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യവുമായി ബന്ധിപ്പിച്ചാണ് പഴയ വീഡിയോ വ്യാജമായി പ്രചരിക്കുന്നത്.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

വൈറലായ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരു ഫേസ്ബുക്ക് ഉപയോക്താവ് എഴുതി, “ധാക്ക: ഹസീന വാജിദിൻ്റെ ഗുണ്ടകൾ ഇപ്പോൾ വിദ്യാർത്ഥികളെ ജീവനോടെ ചുട്ടെരിക്കുന്നു. ബംഗാളി പോലീസ് വിദ്യാർത്ഥികളുടെ ഹോസ്റ്റലുകൾ കത്തിക്കാൻ തുടങ്ങി.”  പ്രസ്തുത പോസ്റ്റിൻറെ ആർക്കൈവ്ഡ് ലിങ്ക് ഇവിടെ കാണാം.

അന്വേഷണം: 

ഗൂഗിൾ ലെൻസിലൂടെ വൈറലായ വീഡിയോയുടെ കീഫ്രെയിമുകൾ സെർച്ച് ചെയ്തുകൊണ്ടാണ് ഞങ്ങൾ അന്വേഷണം ആരംഭിച്ചത്. തിരയലിൽ, നിരവധി വാർത്താ വെബ്‌സൈറ്റുകളിലും YouTube ചാനലുകളിലും ഈ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് ഞങ്ങൾ കണ്ടെത്തി. ‘ഓൺ ഡിമാൻഡ് ന്യൂസ്’ എന്ന വെരിഫൈഡ് യൂട്യൂബ് ചാനലിൽ 2024 മാർച്ച് 1 ന് അപ്‌ലോഡ് ചെയ്ത വീഡിയോയ്‌ക്കൊപ്പം നൽകിയ വിവരമനുസരിച്ച്, ഈ വീഡിയോ ബംഗ്ലാദേശിലെ ധാക്കയിൽ ഒരു ആറ് നില കെട്ടിടത്തിന് തീപിടിച്ച സംഭവത്തിൽ നിന്നുള്ളതാണ്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഞങ്ങൾ പ്രസ്തുത വീഡിയോ തിരയാൻ തുടങ്ങി, 2024 ഫെബ്രുവരി 29-ന് ധാക്ക പോസ്റ്റിൻറെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഈ വിഷയവുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ടെത്തി. അതിൽ നൽകിയ വിവരമനുസരിച്ച്, ധാക്കയിലെ ബെയ്‌ലി റോഡിലുള്ള കുച്ചിഭായ് റെസ്റ്റോറൻറിൽ തീപിടുത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, രക്ഷാപ്രവർത്തകർ ആളുകളെ സുരക്ഷിതമായി പുറത്തെടുക്കാൻ ശ്രമിക്കുന്നു. ഈ വാർത്തയിൽ വൈറലായ വീഡിയോയ്ക്ക് സമാനമായ വീഡിയോ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ഇതേ വിഷയത്തിൽ ധാക്ക ട്രിബ്യൂണിൻറെ റിപ്പോർട്ടിൽ ബെയ്‌ലി റോഡിൽ സ്ഥിതി ചെയ്യുന്ന ഏഴ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കുച്ചിഭായ് റെസ്റ്റോറൻ്റിലെ രണ്ട് ജീവനക്കാർ മരിച്ചതായി വെളിപ്പെടുത്തി. തീപിടിത്തസമയത്ത് 25 ജീവനക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്നതായും അതിൽ രണ്ട് പേർ മരിച്ചതായും റെസ്റ്റോറൻ്റ് മാനേജർ ജസൻ പറഞ്ഞു. ചമോക്ക് എന്ന ചായക്കടയിൽ നിന്നാണ് തീ പടർന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. നിങ്ങൾക്ക് മുഴുവൻ വാർത്തയും ഇവിടെ വായിക്കാം.

2024 മാർച്ച് 1 -ന്റെ  അൽ ജസീറയുടെ വാർത്ത പ്രകാരം ഈ കെട്ടിട അപകടത്തിൽ 45 പേർ മരിച്ചു. വൈറൽ വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ, ഞങ്ങൾ ബംഗ്ലാദേശ് റൂമേഴ്‌സ്  സ്കാനറിലെ ഫാക്ട് ചെക്കർ ആയ ജ്ജാദ് ഹുസൈൻ ചൗധരിയെ ബന്ധപ്പെടുകയും വൈറൽ വീഡിയോ അവനുമായി പങ്കിടുകയും ചെയ്തു. “ഈ വീഡിയോ ധാക്കയിൽ നിന്നുള്ള ഒരു പഴയ സംഭവമാണ് , ഒരു കെട്ടിടത്തിന് തീപിടിച്ചതാണ് ഇതിൽ കാണുന്നത്” എന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

തെറ്റിദ്ധരിപ്പിക്കുന്ന ഈ  പോസ്റ്റ് ഷെയർ ചെയ്ത ഉപയോക്താവിൻറെ ഫെയ്‌സ്ബുക്ക് സ്‌കാൻ ചെയ്തപ്പോൾ ആ ഉപയോക്താവ് പാകിസ്ഥാൻ സ്വദേശിയാണെന്ന് കണ്ടെത്തി.

നിഗമനം: വൈറൽ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. അഞ്ച് മാസം മുമ്പ് ഒരു വാണിജ്യ കെട്ടിടത്തിന് തീപിടിച്ച ബംഗ്ലാദേശിൽ നിന്നുള്ളതാണ് ഈ വീഡിയോ. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യവുമായി ബന്ധിപ്പിച്ചാണ് പഴയ വീഡിയോ പ്രചരിക്കുന്നത്.

  • Claim Review : ഹസീന വാജിദിൻ്റെ ഗുണ്ടകൾ ഇപ്പോൾ വിദ്യാർത്ഥികളെ ജീവനോടെ കത്തിക്കുന്നു.
  • Claimed By : എഫ് ബി യുസർ
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later