X
X

വസ്തുത പരിശോധന: ഇത് ഏതെങ്കിലും യഥാർത്ഥ വിമാനാപകടത്തിന്റെ ഫൂട്ടേജ് അല്ല, ഈ വൈറൽ അവകാശവാദം വ്യാജം

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇന്തോനേഷ്യയിലെ വിമാനാപകടത്തെക്കുറിച്ചുള്ള ഈ വീഡിയോ വ്യാജമെന്ന് വ്യക്തമായി. ചില സോഫ്ട്‍വെയറുകൾ ഉപയോഗിച്ച് തയാറാക്കിയതാണ് ഈ വീഡിയോ.

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോവിൽ ഒരു വിമാനം നിലത്ത് ഇടിച്ചിറങ്ങുന്നതായി കാണുന്നു. വിമാനത്തിനുമുകളിൽ ‘ഗരുഡ ഇന്തോനേഷ്യ’ എന്ന എഴുതിയിട്ടുണ്ട്. ഈ വീഡിയോ വൈറലാക്കിയ യൂസർമാർ ഇത് ഒരു ഇന്തോനേഷ്യൻ വിമാനമാണെന്ന് അവകാശപ്പെടുന്നു. വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഈ വീഡിയോവും വൈറൽ അവകാശവാദവും ഒരുപോലെ വ്യാജമെന്ന് തെളിഞ്ഞു. പ്രത്യേക സോഫ്ട്‍വെയർ ഉപയോഗിച്ചാണ് വൈറൽ വീഡിയോയുടെ സത്യാവസ്ഥ അസന്വേഷിച്ചത്.

എന്താണ് വൈറൽ ?

ഫേസ്ബുക്ക് യൂസർ ഷാറൂഖ്‌ റഫീഖ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തുകൊണ്ട് അവകാശപ്പെടുന്നു : ‘ഇന്തോനേഷ്യൻ വിമാനത്തിലെ യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു.’

വീഡിയോ അപ്ലോഡ് ചെയ്തത് ജനുവരി 9-ന് ആണ്.

അന്വേഷണം

വിശ്വാസ് ന്യൂസ് ഈ വൈറൽ വീഡിയോയുടെ സത്യം അറിയാൻ ആദ്യം ഉപയോഗിച്ചത് ഇന്റർനെറ്റിൽ ലഭ്യമായ ഓൺലൈൻ ടൂളുകളാണ്. ഈ വൈറസൽ വീഡിയോയുടെ ചില സ്ക്രീൻഗ്രാബുകൾ ഞങ്ങൾ InVID ടൂളിൽ അപ്‍ലോഡ് ചെയ്തു. ഈ കീഫ്രയിമുകൾ ഗൂഗിൾ റിവേഴ്‌സ് ഇമേജിൽ സെർച്ച് ചെയ്തപ്പോൾ 2020 മെയ് 2-നാണ് ഈ വീഡിയോ അപ്‍ലോഡ് ചെയ്തതെന്ന് കണ്ടെത്തി. ഇതൊരു ഫ്ളൈറ്റ് സിമുലേഷൻ (അനുകരണം) മാത്രമാണെന്ന വിവരണം അതോടൊപ്പം ഉണ്ടായിരുന്നു. അതായത് ഇത് യാഥാർത്ഥമല്ല!

https://youtu.be/UHS1jiDd-YM

ഇതിന്റെ അർത്ഥം ഈ വീഡിയോ ഒറിജിനൽ അല്ല എന്നാണ്. ഇത് കംപ്യൂട്ടറിന്റെ സഹായത്തോടെ ഉണ്ടാക്കിയ ഒരു ഫ്ളൈറ്റ് സിമുലേഷൻ (അനുകരണം) മാത്രമാണ്.

തുടർന്നുള്ള അന്വേഷണത്തിൽ വിശ്വാസ് ന്യൂസ് സൈബർ സെക്യൂരിറ്റി വിദഗ്‌ധനായ സണ്ണി വഘേലയെ ബന്ധപ്പെട്ടു. വൈറൽ വീഡിയോ അദ്ദേഹവുമായി പങ്കുവെച്ചപ്പോൾ അദ്ദേഹം അത് വ്യാജമാണെന്ന് വ്യക്തമാക്കി. ഇന്റർനെറ്റിൽ ലഭ്യമായ ചില സോഫ്ട്‍വെയറുകൾ ഉപയോഗിച്ച് ഇത്തരം വീഡിയോകൾ ഉണ്ടാക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് യൂസർ ഷാരൂഖ് റഫീഖിന്റെ സോഷ്യൽ സ്കാനിംഗിൽ അദ്ദേഹം ഹരിയാന നിവാസിയാണെന്ന് മനസ്സിലായി.അദ്ദേഹത്തിന് നാലായിരത്തിലേറെ ഫേസ്‌ബുക്ക് സുഹൃത്തുക്കൾ ഉണ്ട്.

निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇന്തോനേഷ്യയിലെ വിമാനാപകടത്തെക്കുറിച്ചുള്ള ഈ വീഡിയോ വ്യാജമെന്ന് വ്യക്തമായി. ചില സോഫ്ട്‍വെയറുകൾ ഉപയോഗിച്ച് തയാറാക്കിയതാണ് ഈ വീഡിയോ.

  • Claim Review : ഇന്തോനേഷ്യൻ വിമാനത്തിലെ യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു
  • Claimed By : നദീം റാഹി
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later