വസ്തുത പരിശോധന: വ്യാജ അവകാശവാദത്തോടെ വൈറലായ വീഡിയോവിൽ കാണുന്നത് യഥാർത്ഥ മത്സ്യകന്യയല്ല. ഇത് യാഥാർത്ഥത്തിൽ ഒരു ഹ്രസ്വചിത്രത്തിന്റെ ഭാഗമാണ്.

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു.വൈറലായ വീഡിയോ യാഥാർത്ഥത്തിൽ ഒരു ഹ്രസ്വചിത്രത്തിന്റെ ഭാഗമാണ്.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോവിൽ മത്സ്യത്തിന്റെ ശരീരത്തോടുകൂടിയ ഒരു സ്ത്രീയെ കാണാം. ശ്രീലങ്കയിലെ ഒരു കടൽത്തതീരത്ത് കാണപ്പെട്ട ഒരു മത്സ്യകന്യകയാണ് ഇതെന്ന് വൈറൽ പോസ്റ്റ് അവകാശപ്പെടുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമെന്ന് തെളിഞ്ഞു.ഈ വൈറൽ പോസ്റ്റ് യാഥർത്ഥത്തിൽ ഒരു ഹ്രസ്വചിത്രത്തിൽനിന്നുള്ള ഒരു രംഗമാണ്.

എന്താണ് വൈറൽ പോസ്റ്റിലുള്ളത് ?

ഈ വൈറൽ വീഡിയോ പങ്കുവെച്ചുകൊണ്ട് ഫേസ്‌ബുക്ക് യൂസർ ശംഭു നാഗ് എഴുതുന്നു: “ഒരു യഥാർത്ഥ മത്സ്യകന്യക .”

ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.

അന്വേഷണം

ഈ വൈറൽ പോസ്റ്റിന്റെ സത്യാവസ്ഥ പരിശോധിക്കാൻ വിശ്വാസ് ന്യൂസ് , ഗൂഗിൾ റിവേഴ്‌സ് ഇമേജ് ഉപയോഗിച്ച് ഈ വീഡിയോയുടെ കീ ഫ്രെയിമുകൾ പരിശോധിച്ചു. . Trip Pisso എന്ന ഒരു യുട്യൂബ് ചാനലിൽ ജൂൺ 2021 -ൽ .ഈ വൈറൽ ക്ലിപ്പുകളുടെ ഒരു ദീര്ഘ വീഡിയോ ഞങ്ങൾ കണ്ടു. വീഡിയോവിൽ നൽകിയിട്ടുള്ള വിവരണപ്രകാരം അത് സമുദ്ര ജീവികളുടെ സുരക്ഷ സംബന്ധിച്ച് ബോധവൽക്കരണത്തിനായി നിർമിച്ച വീഡിയോ ആണ്. ഫിലിമിന്റെ അവസാനം അഭിനേതാക്കളുടെയും നിര്മാണപ്രവർത്തകരുടെയും പേരുകളും നൽകിയിട്ടുണ്ട്. ഗായത്രി ജയമന്ന എന്ന നടിയാണ് ഫിലിമിൽ മത്സ്യകന്യകയായി അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ സംവിധായകൻ ഉദയ് ഹവാഗമയാണ്.

ഇതിനെപറ്റി അറിയാൻ ഞങ്ങൾ മെയിൽ വഴി ട്രിപ്പ് പീസോ യുമായി ബന്ധപ്പെട്ടു. അവർ ഒരു ഫോൺ നമ്പർ ഞങ്ങൾക്ക് നൽകി. അതുവഴി ഞങ്ങൾ ഹസൻ മദുഷ്‌ക എന്നയാളുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞു “ഇത് ഒരു ബോധവൽക്കരണ ഫിലിമിൽനിന്നുള്ള രംഗമാണ്. സമുദ്രത്തിലെ ജീവജാലങ്ങളോട് അനുകമ്പയുണർത്താനും പൊതുസമൂഹത്തെ ബോധവൽക്കരിക്കാനുമായി നിര്മിച്ച ചിത്രമാണിത്. മനുഷ്യന്റെ കൈപ്പിഴമൂലം ഇന്ധനമോ രാസവസ്തുക്കളോ സമുദ്രത്തിൽ വ്യാപിക്കുമ്പോൾ അത് ഈ ജീവികൾക്ക് ഹാനികരമാകുന്നു. ഈ വിഷയത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കാനുള്ള ശ്രമമാണ് ഈ ചിത്രം. ചിത്രം സംവിധാനം ചെയ്തിട്ടുള്ളത് ഉദയ് ഹവാഗമയാണ്.”

നടിയെ എങ്ങനെ മത്സ്യകന്യകയാക്കി മാറ്റി എന്ന് കാണിക്കുന്ന ഒരു വീഡിയോയും അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു. മേക്കപ്പ് കൊണ്ട് എങ്ങനെ മത്സ്യകന്യകയെ സൃഷ്ടിച്ചുവെന്ന് ഇതുകാണുമ്പോൾ മനസ്സിലാകും. പ്രസ്തുത വീഡിയോ നിങ്ങൾക്ക് ഇവിടെ കാണാം. ഹസൻ മദുഷ്‌ക എന്നയാൾ ഒരു മെറൂൺ ടി-ഷർട്ട് ധരിച്ചുനിൽക്കുന്നത് നിൽക്കുന്നത് ഇതിൽ കാണാം.

തെറ്റായ അവകാശവാദവുമായി ഈ പോസ്റ്റ് ഷെയർ ചെയ്ത ഫേസ്‌ബുക്ക് യൂസർ ശംഭു നാഗിന് 227 ഫോളോവേഴ്സ് ഉണ്ട്.

निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു.വൈറലായ വീഡിയോ യാഥാർത്ഥത്തിൽ ഒരു ഹ്രസ്വചിത്രത്തിന്റെ ഭാഗമാണ്.

False
Symbols that define nature of fake news
Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍