X
X

വസ്തുത പരിശോധന: ഇത് ഒരു മറാത്തി നടിയുടെ ഫോട്ടോ ആണ്, പെയ്ന്റിംഗ് അല്ല.

നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു. ഇത് വാസ്തവത്തിൽ ഒരു ഫോട്ടോ ആണ്, പെയ്ന്റിംഗ് അല്ല.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റിൽ ഗോത്ര വേഷത്തിൽ ഒരു സ്ത്രീയുടെ ചിത്രം കാണാം. ഇത് ഒരു ഫോട്ടോ അല്ലെന്നും ഒരു പെയ്ന്റിംഗ് ആണ് എന്നുമാണ് പോസ്റ്റ് അവകാശപ്പെടുന്നത്. വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു. ഇത് വാസ്തവത്തിൽ ഒരു ഫോട്ടോ ആണ്, പെയ്ന്റിംഗ് അല്ല.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

ഫേസ്‌ബുക്ക് പേജ് Radio Tarana ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് പറയുന്നു “ഇത് ഒരു ഫോട്ടോഗ്രാഫ് അല്ല, പെയ്ന്റിംഗ് ആണ് . ഇന്ത്യൻ പെയ്ന്റിംഗിലെ ഒരു പ്രതിഭയുടേതാണിത്.”

ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ വായിക്കാം.

അന്വേഷണം

വിശ്വാസ് ന്യൂസ് ഈ പോസ്റ്റ് പരിശോധിക്കാനായി ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. 2018 ഒക്ടോബർ 13 -ന് മറാത്തി നടിയായ സ്നേഹലത വസായ്കർ അവരുടെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ ആണ് അതെന്ന് ഞങ്ങൾക്ക് വ്യക്തമായി. . അതിന്റെ അടിക്കുറിപ്പ് അനുസരിച്ച് ആ ഫോട്ടോ എടുത്തിട്ടുള്ളത് പൃഥ്വിരാജ് ബാബർ എന്ന ഫോട്ടോഗ്രാഫറാണ്.

പൃഥ്വിരാജ് ബാബർ എന്ന ഫോട്ടോഗ്രാഫറുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ഈ ഫോട്ടോ കണ്ടു.

പൃഥ്വിരാജ് ബാബർ എന്ന ഫോട്ടോഗ്രാഫറുടെ ഞങ്ങൾ ബന്ധപ്പെട്ടു. വൈറൽ അവകാശവാദം വ്യാജമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.2018 -ൽ സ്വന്ത ക്യാമറിയയിൽ താൻ പകർത്തിയ ഫോട്ടോ ആണ് അത് എന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്തുത ഫോട്ടോ ഷുട്ടിന്റെ മറ്റുചില ചിത്രങ്ങളും അദ്ദേഹം ഞങ്ങളുമായി പങ്കുവച്ചു. അവ താഴെ കാണാം.

ഈ വ്യാജ പോസ്സ്റ് ഷെയർ ചെയ്ത Radio Tarana എന്ന ഫേസ്‌ബുക്ക് പേജിന്റെ സോഷ്യൽ അക്കൗണ്ട് സ്കാൻ ചെയ്തപ്പോൾ അതിന് 805,044 ഫോളോവേഴ്സ് ഉള്ളതായി കണ്ടു.

निष्कर्ष: നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു. ഇത് വാസ്തവത്തിൽ ഒരു ഫോട്ടോ ആണ്, പെയ്ന്റിംഗ് അല്ല.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later