വസ്തുത പരിശോധന: വിദേശികളായ ഈ ആൺകുട്ടികൾ രാമായണത്തിൽനിന്നുള്ള പദ്യങ്ങൾ സ്റ്റേജിൽ ആലാപിക്കുന്നില്ല, ഈ വൈറൽ വീഡിയോ മോർഫ് ചെയ്തതാണ്.
ഞങ്ങളുടെ അന്വേഷണത്തി ഈ വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് വ്യക്തമായി. യഥാർത്ഥ വീഡിയോ ബ്രിട്ടനിലെ ഗോട്ട് ടാലന്റ് എന്ന ടി വിഷോയിൽ ബാലന്മാർ ഇംഗ്ലീഷ് ഗാനം ആലപിക്കുന്നതാണ്.
- By: Pallavi Mishra
- Published: Aug 24, 2021 at 02:40 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): രണ്ട് വിദേശബാലന്മാർ രാമായണ പദ്യങ്ങൾ സ്റ്റേജിൽ പാടുന്നതായുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറാലായിരിക്കുന്നു. വീഡിയോയുടെ അടിക്കുറിപ്പിൽ ശുദ്ധമായ ഹിന്ദിയിൽ ഈ ബാലന്മാർ പാടുന്നതായി അവകാശപ്പെടുന്നു. ഞങ്ങളുടെ അന്വേഷണത്തിൽ ഈ വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് കണ്ടെത്തി. യഥാർത്ഥ വീഡിയോ ബ്രിട്ടനിലെ ഗോട്ട് ടാലന്റ് എന്ന ടി വിഷോയിൽ ബാലന്മാർ ഇംഗ്ലീഷ് ഗാനം ആലപിക്കുന്നതാണ്.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഈ വീഡിയോയിൽ രണ്ട് വിദേശബാലന്മാർ രാമായണം ആലപിക്കുന്നതായി കാണുന്നു. അടിക്കുറിപ്പിൽ ഇങ്ങനെ പറയുന്നു: “രണ്ട് വിദേശബാലന്മാർ പാടിയ രാമായണത്തിന്റെ ടൈറ്റിൽ ഗാനത്തിന്റെ മികച്ച വീഡിയോ പങ്കുവെച്ചുകൊണ്ട്, ഈ ബാലന്മാർ എത്ര മികച്ച പ്രതിഭകളാണ്,ശുദ്ധമായ ഹിന്ദി ഉച്ചാരണത്തോടെ രാമായണത്തിലെ ടൈറ്റിൽ ഗാനം അനായാസമായി പാടിയിരിക്കുന്നു. ഇവർ തീർച്ചയായും ഈ മുഴങ്ങുന്ന കയ്യടി അർഹിക്കുന്നു.”
അന്വേഷണം
അന്വേഷണത്തിന്റെ തുടക്കമായി ഞങ്ങൾ ഇൻവിഡ് ടൂൾ ഉപയോഗിച്ച് അതിന്റെ ഫ്രെയിമുകൾ എക്സ്ട്രാക്ട് ചെയ്തു. അവയെ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ചിന് വിധേയമാക്കി. യഥാർത്ഥ വീഡിയോ ബ്രിട്ടനിലെ ഗോട്ട് ടാലന്റ് എന്ന ടി വിഷോയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തതാണെന്ന് വ്യക്തമായി. ടി വിഷോയിൽ ബാലന്മാർ ഒരു ഇംഗ്ലീഷ് ഗാനമാണ്, രാമായണമല്ല ആലപിക്കുന്നത്.
birminghammail.co.uk യുടെ ഒരു റിപ്പോർട്ട് അനുസരിച്ച് ഈ ബാലന്മാരുടെ പേരുകൾ ലിയോൻഡർ ദേവ്റീസ് എന്നും ചാർളി ലെനിഹാൻ എന്നുമാണ്. അവരുടെ ബാൻഡിന്റെ പേര് ബാർസ് ആന്റ് മെലഡി എന്നാണ്. രണ്ടുപേരും ചേർന്ന് ഒരു ഇംഗ്ലീഷ് ഗാനമാണ് ആലപിക്കുന്നത്.
ലിയോൻഡർ ദേവ്റീസ്, ചാർളി ലെനിഹാൻ എന്നിവരുടെ പ്രൊഫൈൽ ഞങ്ങൾ സെർച്ച് ചെയ്തു. അതിലെവിടെയും അവർ ഹിന്ദി അറിയുന്നവരാണ് എന്നതിനെപ്പറ്റി ഒരു വിവരവുമില്ല. അവര് അതുപോലൊരു ഹിന്ദി ഗാനം ആലപിച്ചതിന്റെ ഒരു വീഡിയോയും ഒരിടത്തും കണ്ടെത്താനായില്ല.
ഇതുസംബന്ധിച്ച് അറിയാനായി ഞങ്ങൾ ഇൻസ്റ്റാഗ്രാം സന്ദേശത്തിലൂടെ ബാർസ് ആന്റ് മെലഡി എന്ന ബാൻഡുമായി ബന്ധപ്പെട്ടു. അവരുടെ സമൂഹ മാധ്യമ മാനേജർ കെന്നത്ത് ജോൺസ് പറഞ്ഞു:” ഈ വീഡിയോ ബ്രിട്ടൻ ഗോട്ട് ടാലന്റഡ് പരിപാടിയിൽ ഇവരുടെ ആദ്യത്തെ പരിപാടിയിയുടേതാണ്. അവർ ഹിന്ദി കീർത്തനമല്ല, ഒരു റാപ് ഗാനമാണ് ആലപിക്കുന്നത്. വൈറലായിട്ടുള്ള വീഡിയോ മോർഫ് ചെയ്തതാണ്.”
ശ്രാവൺ സെയ്ൻ സെയ്ൻ എന്ന ഫേസ്‌ബുക്ക് യൂസറാണ് വ്യാജ അവകാശവാദവുമായി ഈ വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. ഈ യൂസറുടെ പ്രൊഫൈൽ സ്കാൻ ചെയ്തപ്പോൾ അയാൾ മുംബൈയിലാണെന്ന് മനസ്സിലായി.
निष्कर्ष: ഞങ്ങളുടെ അന്വേഷണത്തി ഈ വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് വ്യക്തമായി. യഥാർത്ഥ വീഡിയോ ബ്രിട്ടനിലെ ഗോട്ട് ടാലന്റ് എന്ന ടി വിഷോയിൽ ബാലന്മാർ ഇംഗ്ലീഷ് ഗാനം ആലപിക്കുന്നതാണ്.
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.