ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) – രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ ഇവരുടെ സ്വാധീനം ശ്രദ്ധേയമായിരുന്നു.
രാജസ്ഥാനിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണാജനകവും വ്യാജവുമായ നിരവധി പോസ്റ്റുകൾ വിശ്വാസ് ന്യൂസ് ഇതിനകം തുറന്നുകാട്ടിയിട്ടുണ്ട് . ഇപ്പോൾ, രാജസ്ഥാൻ സർക്കാർ പുതിയ നിയമം കൊണ്ടുവന്നുവെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു, അതനുസരിച്ച്, ഒരു പള്ളിയിലെയോ മദ്രസയിലെയോ ജീവനക്കാരോട് മോശമായി പെരുമാറുക, അതിന്റെ സ്വത്ത് നശിപ്പിക്കുക, ജോലി തടസ്സപ്പെടുത്തുക, അല്ലെങ്കിൽ അംഗങ്ങളെ ഭീഷണിപ്പെടുത്തുക. എന്നിവയ്ക്ക് മൂന്ന് വർഷത്തെ തടവുശിക്ഷ ലഭിക്കും.. കൂടാതെ, ഈ നടപടികളെല്ലാം ഐപിസി സെക്ഷൻ 427, പബ്ലിക് പ്രോപ്പർട്ടി ആക്ട്, 1985 ന്റെ 2/3 എന്നിവ പ്രകാരം ജാമ്യമില്ലാ കുറ്റമായി കണക്കാക്കുമെന്നും പറയപ്പെടുന്നു. വിശ്വസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ, ഈ വൈറൽ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തി. രാജസ്ഥാൻ പോലീസും രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഒഎസ്ഡിയും ഈ അവകാശവാദം തെറ്റാണെന്ന് തള്ളിക്കളഞ്ഞു.
ഒരു ഉപയോക്താവ് ഈ പോസ്റ്റ് വിശ്വാസ് ന്യൂസിന്റെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈൻ നമ്പറായ 91 9599299372-ലേക്ക് അയച്ച് ഇത് പരിശോധിച്ചു വാസ്തവം വ്യക്തമാക്കാൻ അഭ്യർത്ഥിച്ചു. ‘രാജസ്ഥാൻ സർക്കാർ ഫത്‌വ പുറപ്പെടുവിക്കുന്നു, നിങ്ങളുടെ വീടിന് മുന്നിൽ ദർഗ-മസാർ നിർമ്മിക്കാം, അതിനാൽ സമാധാനത്തിന്റെ സന്ദേശവാഹകനാകൂ, അല്ലാത്തപക്ഷം നിങ്ങളുടെ കാർ എവിടെ പാർക്ക് ചെയ്യും’ എന്ന് എഴുതികൊണ്ട് ‘സിപി ഭക്ത’ എന്ന ഫേസ്ബുക്ക് ഉപയോക്താവ് സെപ്റ്റംബർ 4 ന് ചിത്രം പോസ്റ്റ് ചെയ്തു.”
ചിത്രത്തിനുമുകളിൽ എഴുതിയിരിക്കുന്നു:
പ്രധാനപ്പെട്ട വിവരം. ഐപിസി സെക്ഷൻ 427, പബ്ലിക് പ്രോപ്പർട്ടി ആക്ട് 1985 ന്റെ സെക്ഷൻ 2/3 എന്നിവ പ്രകാരം മൂന്ന് വർഷം തടവ് (ശിക്ഷ) ലഭിക്കാം. മസ്ജിദ്/മദ്രസ ജീവനക്കാരോട് മോശമായി പെരുമാറിയതിന്. മസ്ജിദിന്റെ/മദ്രസയുടെ വസ്തുവകകൾ നശിപ്പിച്ചതിന് . മസ്ജിദ്/മദ്രസയുടെയും ജീവനക്കാരുടെയും ജോലി തടസ്സപ്പെടുത്തിയതിന്. മസ്ജിദ്/മദ്രസയിലെ ഏതെങ്കിലും അംഗത്തെ ഭീഷണിപ്പെടുതത്വത്തിന്.. ഇതെല്ലാം ഇപ്പോൾ ജാമ്യമില്ലാ കുറ്റമാണ്.
വൈറൽ അവകാശവാദം അന്വേഷിക്കാൻ, ഞങ്ങൾ തുടക്കത്തിൽ പ്രത്യേക കീവേഡുകൾ ഉപയോഗിച്ച് ഗൂഗിൾ സെർച്ച് നടത്തി. 2021 സെപ്റ്റംബർ 2-ന് നവഭാരത് ടൈംസ് ഈ പ്രശ്നത്തെക്കുറിച്ച് ഒരു വാർത്താ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു . അതിൽ പറയുന്നു :”രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിനെക്കുറിച്ചുള്ള ഒരു സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മസ്ജിദ് അല്ലെങ്കിൽ മദ്രസ ജീവനക്കാരോട് മോശമായി പെരുമാറുകയോ ഉപദ്രവിക്കുകയോ അവരുടെ ജോലി തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് അവകാശപ്പെടുന്ന നിയമ ഭേദഗതിയെ അത് പരാമർശിച്ചു.”
കൂടുതൽ അന്വേഷണത്തിൽ രാജസ്ഥാൻ പോലീസിന്റെ ഔദ്യോഗിക X ഹാൻഡിൽ 2021 സെപ്തംബർ 1-ന് ഒരു പഴയ പോസ്റ്റ് കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കുന്ന ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും അത് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ഈ പോസ്റ്റ് പറയുന്നു. ഇത്തരം സന്ദേശങ്ങൾ പങ്കിടുന്ന ഉപയോക്താക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും പോലീസ് ഉദ്ദേശിക്കുന്നു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഒഎസ്ഡി ലോകേഷ് ശർമ്മ 2021 ഓഗസ്റ്റ് 31 ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ വൈറലായ അവകാശവാദം വ്യാജമാണെന്ന് മുദ്രകുത്തി. പോസ്റ്റ് വൈറലാകുന്നതിന് മുമ്പുതന്നെ, വൈറൽ അവകാശവാദത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അക്കാലത്തെ ഒഎസ്ഡി ലോകേഷ് ശർമ്മയെ വിശ്വാസ് ന്യൂസ് അഭിമുഖം ചെയ്തിരുന്നു.
തുടർന്ന് ഐപിസി സെക്ഷൻ 427 സംബന്ധിച്ച് ഞങ്ങൾ ഗൂഗിൾ സെർച്ച് നടത്തി. ഇന്ത്യൻ ഭരണഘടനാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ അനുസരിച്ച്, “50 രൂപയോ അതിൽ കൂടുതലോ നാശനഷ്ടം വരുത്തുന്നയാൾക്ക് രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ഈ കുറ്റം ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. ” അതായത് ഐപിസി സെക്ഷൻ 427 സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് വൈറലായ പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഈ കുറ്റത്തിന് ജാമ്യത്തിന് വ്യവസ്ഥയുണ്ട്.
കൂടാതെ, 1985-ലെ പബ്ലിക് പ്രോപ്പർട്ടി ആക്ടിനെ കുറിച്ചുള്ള വിവരങ്ങൾക്കായി ഞങ്ങൾ സെർച്ച് നടത്തി. ശരിയായ നിയമനിർമ്മാണം 1984-ലെ പബ്ലിക് പ്രോപ്പർട്ടി ആക്ട് ആണെന്ന് ഞങ്ങൾ കണ്ടെത്തി. യുപി പോലീസിന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, പൊതുമുതൽ നശിപ്പിക്കുന്നവർക്ക് 5 വര്ഷം വരെ തടവ് ശിക്ഷയോ പിഴയോ രണ്ടുമോ ലഭിക്കാം. ഇതനുസരിച്ച് ജാമ്യത്തിനും വ്യവസ്ഥയുണ്ട്.
കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ, ഞങ്ങൾ രാജസ്ഥാനിലെ ദൈനിക് ജാഗ്രന്റെ ബ്യൂറോ മേധാവി നരേന്ദ്ര ശർമ്മയുമായി ബന്ധപ്പെട്ടു. അദ്ദേഹം വ്യക്തമാക്കി , “ഈ പോസ്റ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്, രാജസ്ഥാൻ പോലീസ് ഇത് വ്യാജമാണെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഈ വിവരം തെറ്റാണ്.”
അവസാനം, തെറ്റായ പോസ്റ്റ് നൽകിയ ഉപയോക്താവിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ഞങ്ങൾ പരിശോധിച്ചു. ഈ ഉപയോക്താവിന് ഏകദേശം 4,200 സുഹൃത്തുക്കളുണ്ട്.
നിഗമനം: രാജസ്ഥാൻ സർക്കാർ കൊണ്ടുവന്ന പുതിയ നിയമ ഭേദഗതി പ്രകാരം ഒരു പള്ളിയിലെയോ മദ്രസയിലെയോ ജീവനക്കാരോട് മോശമായി പെരുമാറിയാൽ മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കും എന്ന അവകാശവാദം വ്യാജം. രാജസ്ഥാൻ പോലീസും മുഖ്യമന്ത്രിയുടെ ഒഎസ്ഡിയും ഈ അവകാശവാദം വ്യാജമാണെന്ന് തള്ളിക്കളഞ്ഞു.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923