ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): തെരുവുനായ്ക്കൾ കടിച്ചാൽ അവയ്ക്ക് തീറ്റകൊടുക്കുന്നവർ കടിയേറ്റവർക്ക് നഷ്ടപരിഹാരവും ചികിത്സയും നൽകേണ്ടിവരുമെന്ന് സുപീം കോടതി ഉത്തരവിട്ടതായി സമൂഹമാധ്യമസങ്ങളിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നു.
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമാണെന്ന് തെളിഞ്ഞു. അത്തരത്തിലുള്ള ഒരു ഉത്തരവും സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കാണുന്നില്ല.
ഫേസ്ബുക്ക് യൂസർ അമർ ജിത് ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് എഴുതുന്നു: “തെരുവുനായ്ക്കൾ ആരെയെങ്കിലും കടിച്ചാൽ അവയ്ക്ക് തീറ്റകൊടുക്കുന്നവർ മാത്രമായിരിക്കും ഉത്തരവാദികൾ എന്നും കടിയേറ്റവരെ വാക്സിനേറ്റ് ചെയ്യിക്കുകയും അവരുടെ ചികിത്സാചെലവ് വഹിക്കുകയും ചെയ്യേണ്ടിവരുമെന്നും സുപീം കോടതി ഉത്തരവിട്ടിരിക്കുന്നു.”
ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ പരിശോധിക്കാം
ഈ ഓൺലൈൻ സ്റ്റോറിയുടെ സത്യം കണ്ടെത്താനായി വിശ്വാസ് ന്യൂസ് ആദ്യം “SC observation Kerala stray dogs” എന്ന കീവേഡുകൾ ഉപയോഗിച്ച് ഗൂഗിൾ സെർച്ച് നടത്തി.ഇവിടെ, ഇവിടെ, ഇവിടെ,ഇവിടെ കാണാവുന്ന ചില പ്രത്യേക റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടെത്തി. ഈ റിപ്പോർട്ടുകൾ അധികവും സെപ്‌റ്റംബർ 9, 10 തീയതികളിലേതാണ്. തെരുവുനായ്ക്കൾ ആരെയെങ്കിലും കടിച്ചാൽ അവയ്ക്ക് തീറ്റകൊടുക്കുന്നവർ മാത്രമായിരിക്കും ഉത്തരവാദികൾ എന്നും കടിയേറ്റവരെ വാക്സിനേറ്റ് ചെയ്യിക്കുകയും അവരുടെ ചികിത്സാചെലവ് വഹിക്കുകയും ചെയ്യേണ്ടിവരുമെന്നും സുപീം കോടതി ഉത്തരവിട്ടിരിക്കുന്നു എന്നാണ് അവയിൽ പറയുന്നത്. ഒരു റിപ്പോർട്ട് ഈ വാർത്തക്ക് ആധാരമായി ലൈവ് ലോ എന്ന പോര്ട്ടലിനെ ഉദ്ധരിക്കുന്നുമുണ്ട്. ഞങ്ങൾ പ്രസ്തുത പോർട്ടലിന്റെ ചീഫ് എഡിറ്റർ എം എ റഷീദിനെ ബന്ധപ്പെട്ടപ്പോൾ പ്രസ്തുത വൈറൽ അവകാശവാദത്തെപ്പറ്റി പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.
കേരളത്തിൽ തെരുവുനായ്ക്കൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് സെപ്തംബര് 9, 2022 -ന് സുപ്രീം കോടതിയിൽ ജസ്റ്റിസ് സൻജീവ് ഖന്നയും ജസ്റ്റിസ് ജെ കെ മഹേശ്വരിയും വാദം കേൾക്കുകയും കേസ് സെപ്തംബര് 22, 2022 -ലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഈ അവകാശവാദത്തിൻറെ സത്യാവസ്ഥ പരിശോധിക്കാനായി ഇന്ത്യൻ സുപ്രീം കോടതിയുടെ വെബ്സൈറ്റ് സന്ദർശിച്ച് കേസ് സ്റ്റാറ്റസ് വിഭാഗത്തിൽ നോക്കിയെങ്കിലും അത്തരത്തിൽ വിധി പ്രസ്താവിച്ചതായി കണ്ടെത്തറകാനായില്ല.
തുടർന്നുള്ള അന്വേഷണത്തിൽ സുപ്രീം കോടതി നിലവിലുള്ള കേസിൽ അത്തരത്തിൽ ഒരു ഉത്തരവോ വാക്കാൽ നിരീക്ഷണമോ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന രണ്ട് റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും ഞങ്ങൾ കണ്ടെത്തി.
ഞങ്ങളോട് സംസാരിക്കവെ ബാംഗ്ലൂർ മിറർ പത്രത്തിന്റെ റിപ്പോർട്ടർ ഗരിമ പ്രഷേർ പറഞ്ഞു:” സുപ്രീം കോടതിയിലെ ജസ്റ്റിസ് സൻജീവ് ഖന്നയുടെയും ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെയും പരാമർശങ്ങൾ സംബന്ധിച്ച റിപ്പോർട്ട് കണ്ടപ്പോൾ അതിൽ എന്തോ പ്രശ്നമുള്ളതായി എനിക്ക് തോന്നി. തെരുവുനായ്ക്കളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ ഉത്തരവുകളും പരാമർശങ്ങളും കുറച്ചുകാലമായി ഞാൻ പിന്തുടരുന്നുണ്ട്. തെരുവുനായ്ക്കൾ ആരെയെങ്കിലും കടിച്ചാൽ അവയ്ക്ക് തീറ്റകൊടുക്കുന്നവർ മാത്രമായിരിക്കും ഉത്തരവാദികൾ എന്നും കടിയേറ്റവരെ വാക്സിനേറ്റ് ചെയ്യിക്കുകയും അവരുടെ ചികിത്സാചെലവ് വഹിക്കുകയും ചെയ്യേണ്ടിവരുമെന്നും ഈ പ്രശ്‍നം സംബന്ധിച്ച മുൻ ഉത്തരവുകളിലൊന്നും, പ്രത്യേകിച്ച് 2001 -ലെ മൃഗങ്ങളുടെ ജനന നിയന്ത്രണം സംബന്ധിച്ച ഉത്തരവിൽ പറയുന്നില്ല. പ്രസ്തുത കോടതി നടപടികളുടെ സമയത്ത് കോടതിൽ ഉണ്ടായിരുന്ന ശ്രേയ പരോപകാരിയോട് ഞാൻ ഇതേപ്പറ്റി അന്വേഷിച്ചു. കേസിലെ കക്ഷികളിലൊരാളുടെ സബ്മിഷൻ ജസ്റ്റിസ് ഖന്നയുടെ പരാമർശമായി രു ഓൺലൈൻ മാധ്യമം തെറ്റായി റിപ്പോർട്ട് ചെയ്തതായും മറ്റുപല മാധ്യമങ്ങളും അതിനെ ഉദ്ധരിച്ചതായും അവർ അറിയിച്ചു.”
തെരുവുനായ്ക്കൾ ആരെയെങ്കിലും കടിച്ചാൽ അവയ്ക്ക് തീറ്റകൊടുക്കുന്നവർ മാത്രമായിരിക്കും ഉത്തരവാദികൾ എന്നും കടിയേറ്റവരെ വാക്സിനേറ്റ് ചെയ്യിക്കുകയും അവരുടെ ചികിത്സാചെലവ് വഹിക്കുകയും ചെയ്യേണ്ടിവരുമെന്നും ജസ്റ്റിസ് ഖന്ന വാക്കാൽ നിരീക്ഷിച്ചതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അന്നത്തെ കോടതി നടപടികൾക്ക് നേരിട്ട് സാക്ഷ്യം വഹിച്ച അഭിഭാഷകർ പറയുന്നത് അത്തരത്തിൽ ഒരു നിരീക്ഷണവും കോടതി നടത്തിയിട്ടില്ലെന്നാണ്.
ഈ പ്രശ്നത്തിൽ കക്ഷിചേർന്ന ട്രസ്റ്റി പീപ്പിൾ ഓഫ് അനിമൽസിന്റെ ഗൗരി മൗലേഖി ഞങ്ങൾക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു:” മാധ്യമങ്ങൾ നീതിപൂർവ്വവും വസ്‌തുനിഷ്‌ഠവുമായി സത്യം മാത്രം റിപ്പോർട്ട് ചെയ്യണം. മൃഗങ്ങൾക്ക് കോടതിയിൽ നേരിട്ടുപോയി കാര്യം പറയാനാവാത്തതതുകൊണ്ട് അവയുടെ ക്ഷേമം സംബന്ധിച്ച കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നത് കൂടുതൽ ഹാനികരമാണ്., സുപ്രീം കോടതി നടപടികൾ തെറ്റായി റിപ്പോർട്ട് ചെയ്തതുകാരണം രാജ്യത്തിന്റെ പലഭാഗത്തും തെരുവുനായ്ക്കൾ കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ചില മാധ്യമ സ്ഥാപനങ്ങളാണ് ഇതിന് ഉത്തരവാദികൾ. വാർത്താ ഏജൻസികൾ വാർത്തകൾ വിൽക്കുകയാണെന്നറിയാം. എന്നാൽ സമൂഹത്തിന്റെ ഏറ്റവും ദുർബല വി ഭാഗമായ മൃഗങ്ങളെ ബാധിക്കുന്നവിധത്തിൽ അവർ വാർത്തകൾകൊണ്ട് ഹിസ്റ്റീരിയ പടർത്തരുത്.
പ്രസ്തുത കോടതി നടപടികളുടെ വേളയിൽ സുപ്രീം കോടതിയിൽ സന്നിഹിതയായിരുന്ന ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ-ഇന്ത്യയുടെ അഭിഭാഷകയായ ശ്രേയ പരോപകാരി ഞങ്ങളുടെ അന്വേഷണത്തഗിന് മറുപടിയായി ഇങ്ങനെ പറഞ്ഞു: ” 9.9.22 -ന് സുപ്രീം കോടതിയിലെ കോടതി നമ്പർ 12 -ൽ കേസ് നമ്പർ 37 -ന്റെ വിചാരണവേളയിൽ തെരുവുനായ്ക്കൾ ആരെയെങ്കിലും കടിച്ചാൽ അവയ്ക്ക് തീറ്റകൊടുക്കുന്നവർ മാത്രമായിരിക്കും ഉത്തരവാദികൾ എന്നും കടിയേറ്റവരെ വാക്സിനേറ്റ് ചെയ്യിക്കുകയും അവരുടെ ചികിത്സാചെലവ് വഹിക്കുകയും ചെയ്യേണ്ടിവരുമെന്നും കോടതി പ്രസ്താവിച്ചതായുള്ള ലൈവ് ലോ വാർത്ത കണ്ടു. എന്നാൽ വാസ്തവത്തിൽ അത്തരത്തിലുള്ള ഒരു നിരീക്ഷണവും ജസ്റ്റിസുമാരായ ഖന്നയും മഹേശ്വരിയും നടത്തിയിട്ടില്ല. കോടതിയിൽ സീനിയർ അഭിഭാഷകനായ കൃഷ്ണൻ വേണുഗോപാൽ വായിച്ച എ ബി സി ചട്ടങ്ങൾക്ക് അനുസൃതമായിരിക്കും കോടതിയുടെ ഏത് ഇടപെടലുമെന്ന് ബെഞ്ച് ഊന്നിപ്പറയുകയുണ്ടായി. ഒരു ഇടക്കാല ഉത്തവിന് സീനിയർ അഭിഭാശകരായ പെർഛിവെൽ ബില്ലിമോറിയ, ആനന്ദ് ഗ്രോവർ, സിദ്ധാർത്ഥ് ലുത്ര, വി ഗിരി, ബിജു എന്നിവർ അഭ്യർത്ഥിച്ചെങ്കിലും കോടതി വഴങ്ങിയില്ല. തല്പരകക്ഷികൾക്ക് രേഖാമൂലമുള്ള സബ്മിഷൻ നൽകാനായി കേസ് കേസ് സെപ്തമ്പർ 28 -ലേക്ക് മാറ്റുകയാണുണ്ടായത്. താങ്കൾ നിയമം പാലിക്കുമോ എന്ന ചോദിച്ചപ്പോൾ ഗിരി മൃഗ ജനന നിയന്ത്രണ ചട്ടങ്ങൾ പാലിക്കണമെന്ന് സമ്മതിക്കുകയായിരുന്നു. കക്ഷികളിൽ ഒരാളുടെ സബ്മിഷൻ സുപ്രീം കോടതിയുടെ നിരീക്ഷണമെന്ന നിലയിൽ തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നു ലൈവ് ലോ. ഇത് തൊഴിൽപരമായ മാന്യതക്ക് നിരക്കാത്തതും ധാർമികവും ആണ്.”
കംപാഷൻ അൺലിമിറ്റഡ് പ്ലസ് ആക്ഷൻ (സി യു പി എ )എന്ന സംഘടനയുടെ അഭിഭാഷകനായ ആൽവിൻ സെബാസ്റ്റ്യൻ പറയുന്നു:” കോടതി മുമ്പാകെയുള്ള ഹരജി ഇന്ത്യയിലെ തെരുവുനായ്ക്കളെയും അവയുടെ അവയുടെ വർദ്ധന നിയന്ത്രിക്കുന്നതിനെയും കുറിച്ച് മാത്രമുള്ളതാണ്. അനിമൽ ബർത്ത് കൺട്രോൾ റൂൾസ് , 2001 , അതുമായി ബന്ധപ്പെട്ട മുൻസിപ്പൽ നിയമങ്ങൾ എന്നിവയുടെ ഭരണാസഘടനാ സാധുതയാണ് ഈ കേസിൽ പ്രത്യേകമായി പരിശോധിക്കുന്നത്. ഇപ്പോൾ സുപ്രീം കോടതി പ്രസ്തുത കേസ് വാദം കേൾക്കാനായി മാറ്റിവെച്ചിരിക്കുകയാണ്. തെരുവുനായ്ക്കൾക്ക് തീറ്റകൊടുക്കുക എന്ന തങ്ങളുടെ ഭരണഘടനാപരമായ കടമ നിർവഹിക്കുന്നവരെ ശിക്ഷിക്കുന്ന ഉത്തരവോ പരാമര്ശമോ കോടതി നടത്തിയിട്ടില്ല.”
ലോകസഭാംഗവും മൃസംരക്ഷണ പ്രവർത്തകയുമായ മനേകാ ഗാന്ധി ഒരു ഓൺലൈൻ പ്രസ്താവനയിലൂടെ ഈ ഊഹാപോഹം തള്ളിക്കളഞ്ഞു. തന്റെ യുട്യൂബ് വീഡിയോവിൽ അവർ പറയുന്നു:” , “തെരുവുനായ്ക്കൾ ആരെയെങ്കിലും കടിച്ചാൽ അവയ്ക്ക് തീറ്റകൊടുക്കുന്നവർ മാത്രമായിരിക്കും ഉത്തരവാദികൾ എന്നും കടിയേറ്റവരെ വാക്സിനേറ്റ് ചെയ്യിക്കുകയും അവരുടെ ചികിത്സാചെലവ് വഹിക്കുകയും ചെയ്യേണ്ടിവരുമെന്നും സുപ്രീം കോടതി പ്രസ്താവിച്ചതായുള്ള തികച്ചും നിരുത്തരവാദപരമായ വാർത്ത ചില വാർത്താ ചാനലുകളും സമൂഹമാധ്യമങ്ങളും നൽകിയതായി ഇന്നലെ എന്റെ ശ്രദ്ധയിൽ പെട്ടു. ഇത് പൂർണമായും വ്യാജവാർത്തയാണ്. ഞങ്ങളും രാജ്യത്തെ പ്രമുഖ അഭിഭാഷകരും കോടതിയിൽ ഉണ്ടായിരുന്നു. ഈ കേസിൽ കക്ഷിചേർന്ന, കേരളത്തിൽനിന്നുള്ള ഒരാളാണ് മേല്പറഞ്ഞവിധം പ്രസ്താവിച്ചിട്ടുള്ളത്. ജഡ്ജിമാരാരും അതിനോട് പ്രതികരിച്ചില്ല. ഒരു ജഡ്ജിയും ഇങ്ങനെ പറഞ്ഞിട്ടില്ല. ഇത് 100% വ്യാജവാർത്തയാണ്.”
ഇവിടെ, ഇവിടെ, ഇവിടെ, ഇവിടെ കാണുന്ന ലിങ്കുകളിൽ ഈ വീഡിയോയുടെ കൂടുതൽ ഭാഗങ്ങൾ കാണാം
ഈ ഫേസ്ബുക്ക് യൂസറുടെ പ്രൊഫൈൽ സ്കാൻ ചെയ്തപ്പോൾ ഡിസംബർ 2, 2022 -ൽ ഈ പേജ് നിർമിച്ചത് ജര്മനിയിൽനിന്നുള്ള ഒരു വിരമിച്ച ആരോഗ്യപരിരക്ഷാ പ്രവർത്തകൻ ആണെന്ന് വ്യക്തമായി. അയാൾക്ക് 1700 ഫോളോവേഴ്സ് ഉണ്ട്.
നിഗമനം: തെരുവുനായ്ക്കൾ ആരെയെങ്കിലും കടിച്ചാൽ അവയ്ക്ക് തീറ്റകൊടുക്കുന്നവർ ഉത്തരവാദികളാകുമെന്ന് ഒരു സുപ്രീം കോടതി ഉത്തരവിലും പറയുന്നില്ല. വൈറൽ പോസ്റ്റ് വ്യാജം.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923