Fact Check: ശ്രേയസ് തൽപാഡെ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹം മരണപ്പെട്ടുവെന്ന് അവകാശപ്പെടുന്ന വൈറലായ പോസ്റ്റ് വ്യാജം
വിശ്വാസ് ന്യൂസ് വൈറൽ പോസ്റ്റ് വസ്തുതാപരമായി പരിശോധിച്ചപ്പോൾ അത് വ്യാജമാണെന്ന് കണ്ടെത്തി. താൻ സുരക്ഷിതനാണെന്ന് ശ്രേയസ് തൽപാഡെ സ്ഥിരീകരിച്ചു.
- By: Pallavi Mishra
- Published: Aug 30, 2024 at 03:20 PM
- Updated: Sep 3, 2024 at 06:41 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ബോളിവുഡ് നടൻ ശ്രേയസ് തൽപാഡെ അന്തരിച്ചു എന്ന തരത്തിൽ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
വിശ്വാസ് ന്യൂസ് വൈറൽ പോസ്റ്റ് വസ്തുതാപരമായി പരിശോധിച്ചപ്പോൾ അത് വ്യാജമാണെന്ന് കണ്ടെത്തി. താൻ സുരക്ഷിതനാണെന്ന് ശ്രേയസ് തൽപാഡെ സ്ഥിരീകരിച്ചു.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
2024 ഓഗസ്റ്റ് 19-ന്, ഫേസ്ബുക്ക് ഉപയോക്താവ് Ryu Kabasake ‘ഓം ശാന്തി’ എന്ന അടിക്കുറിപ്പോടെ ശ്രേയസ് തൽപാഡെയുടെ ഒരു ഫോട്ടോ പങ്കിട്ടു.
അന്വേഷണം:
ഒരു കീവേഡ് സെർച്ച് നടത്തി ഞങ്ങൾ അന്വേഷണം ആരംഭിച്ചു, വിവിധ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ശ്രേയസ് തൽപാഡെയുടെ ആരോഗ്യത്തെക്കുറിച്ച് ഒന്നിലധികം റിപ്പോർട്ടുകൾ കണ്ടെത്തി. 2024 ഓഗസ്റ്റ് 20 ലെ ദൈനിക് ജാഗരൻറെ റിപ്പോർട്ട് അനുസരിച്ച്, ശ്രേയസ് തൻ്റെ മരണത്തെക്കുറിച്ചുള്ള തെറ്റായ കിംവദന്തികളെ നിരാകരിച്ചു.. വിശദമായ പോസ്റ്റിൽ, താൻ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കുകയും മരണവാർത്ത നിഷേധിക്കുകയും ചെയ്തു. നർമ്മത്തിന് അതിൻ്റേതായ സ്ഥാനമുണ്ടെങ്കിലും അതിൻ്റെ ദുരുപയോഗം ദോഷകരമാകുമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങളിൽ താരം നിരാശ പ്രകടിപ്പിച്ചു. ആരോ തമാശയായി തുടങ്ങിയത് ഒരു കാര്യം ഇപ്പോൾ തൻ്റെ കുടുംബത്തിന് അനാവശ്യ സമ്മർദ്ദവും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം പരാമർശിച്ചു.
ഞങ്ങളുടെ അന്വേഷണത്തിൽ, ശ്രേയസ് തൽപാഡെയുടെ 2024 ഓഗസ്റ്റ് 20-ന്റെ ഒരു ട്വീറ്റും ഞങ്ങൾ കണ്ടെത്തി, അതിൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കുകയും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിൽ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു..
വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ശ്രേയസ് തൽപാഡെ ആരോഗ്യവാനാണെന്നും മുംബൈയിലെ ദൈനിക് ജാഗ്രനിൽ നിന്നുള്ള മുതിർന്ന ജേണലിസ്റ്റ് സ്മിത ശ്രീവാസ്തവ സ്ഥിരീകരിച്ചു. ‘വെൽകം ടു ദി ജംഗിൾ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ശ്രേയസിന് ഹൃദയാഘാതം ഉണ്ടായെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹം സുഖം പ്രാപിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അവർ വ്യക്തമാക്കി..
3000-ൽ അധികം ഫോളോവേഴ്‌സുള്ള Ryu Kabasake എന്ന ഫേസ്ബുക്ക് ഉപയോക്താവാണ് വൈറൽ അവകാശവാദം പങ്കിട്ടത്.
നിഗമനം: ശ്രേയസ് തൽപാഡെയുടെ മരണത്തെക്കുറിച്ചുള്ള അവകാശവാദം വെറും കിംവദന്തിയാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷത്തിൽ . തൽപാഡെ തന്നെ ഈ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു, താൻ സുരക്ഷിതനാണെന്നും സുഖമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
- Claim Review : ശ്രേയസ് തൽപാഡെ മരണപ്പെട്ടു.
- Claimed By : എഫ് ബി യുസർ
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.