Fact Check: തന്റെ കുടുംബം മുസ്ലീങ്ങളാണെന്ന് രാഹുൽ ഗാന്ധി ഒരിക്കലും പറഞ്ഞിട്ടില്ല . വൈറലായ ബ്രേക്കിംഗ് പ്ലേറ്റുകൾ എഡിറ്റ് ചെയ്തിട്ടുണ്ട്
- By: Pallavi Mishra
- Published: Jun 17, 2023 at 05:18 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) – ‘എന്റെ പൂർവികർ മുസ്ലീങ്ങളായിരുന്നു, ഞാനൊരു മുസ്ലീമാണ്’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വൈറലായ പോസ്റ്റിൽ ഉള്ളത്. എബിപി ന്യൂസിൽ നിന്നുള്ള എഡിറ്റ് ചെയ്ത ബ്രേക്കിംഗ് പ്ലേറ്റുകളാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ രാഹുൽ ഗാന്ധി നടത്തിയതായി വിവിധ അവകാശവാദങ്ങൾ ആരോപിക്കുന്നു. എന്നാൽ ഈ അവകാശവാദങ്ങൾ തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. ബ്രേക്കിംഗ് പ്ലേറ്റുകൾ എഡിറ്റ് ചെയ്തിട്ടുണ്ട്, രാഹുൽ ഗാന്ധി അത്തരം പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഫേസ്‌ബുക്ക് യൂസർ ‘Parmanand Jangid’ (ആർക്കൈവ് ലിങ്ക്) ഈ സ്‌ക്രീൻഷോട്ടുകൾ പങ്കുവെച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഈ പ്രസ്താവന നടത്തിയതെന്ന് അവകാശപ്പെട്ടു.
അന്വേഷണം:
വൈറൽ ക്ലെയിം സ്ഥിരീകരിക്കാൻ, ഞങ്ങൾ ഓരോ ബ്രേക്കിംഗ് പ്ലേറ്റിലും Google റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. 2018 നവംബർ 12-ന് എബിപി ന്യൂസിൽ നിന്നുള്ള ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. ട്വീറ്റിൽ അതേ ബ്രേക്കിംഗ് പ്ലേറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ ഉൾപ്പെടുത്തുകയും അവർ കൃത്രിമം കാണിച്ചതായിപ്രസ്താവിക്കുകയും ചെയ്തു. ഈ ഇമേജുകളിൽ കാണിച്ചിട്ടുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ തങ്ങളുടെ നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അതുമായി എബിപി ന്യൂസ് നെറ്റ്‌വർക്കുമായി യാതൊരു ബന്ധവുമില്ലെന്നും എബിപി ന്യൂസ് വ്യക്തമാക്കി.
കൂടാതെ, പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ സമഗ്രമായ സെർച്ച് നടത്തിയെങ്കിലും വൈറൽ ക്ലെയിമിനെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ ഉറവിടങ്ങളോ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളോ കണ്ടെത്തിയില്ല.
രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ അമേരിക്കൻ പര്യടനത്തിനിടെ അദ്ദേഹത്തിന്റെ വിവിധ പ്രസംഗങ്ങൾ സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നിരുന്നു. എന്നിരുന്നാലും, അവിടെയും രാഹുൽ ഗാന്ധി തന്നെയോ തന്റെ കുടുംബത്തെക്കുറിച്ചോ തങ്ങൾ മുസ്‌ലിംകളാണെന്ന് ഒരു അവകാശവാദവും ഉന്നയിച്ചില്ല.
വൈറൽ ക്ലെയിം വ്യാജമാണെന്ന് എബിപി ന്യൂസിലെ ഒരു റിപ്പോർട്ടറും സ്ഥിരീകരിച്ചു, ഇത് ബ്രേക്കിംഗ് പ്ളേറ്റുകൾ എഡിറ്റ് ചെയ്തതിനെ അദ്ദേഹം അപലപിച്ചു.
കോൺഗ്രസ് മീഡിയ കോർഡിനേറ്റർ സഞ്ജീവ് സിങ്ങിനെ ഞങ്ങൾ സമീപിച്ചു.വൈറലായ പോസ്റ്റ് വ്യാജമാണെന്ന് അദ്ദേഹവും ആരോപിച്ചു.
തെറ്റായ അവകാശവാദം പങ്കുവെച്ച പരമാനന്ദ് ജംഗിദ് എന്ന ഉപയോക്താവിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ വിശകലനം ചെയ്തപ്പോൾ, അയാൾ മുംബൈയിലാണ് താമസിക്കുന്നതെന്ന് ഞങ്ങൾ കണ്ടെത്തി.
നിഗമനം: തന്നെയും തന്റെ പൂർവികരെയും മുസ്ലീങ്ങളാണെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചുവെന്ന വൈറൽ വാദം തെറ്റാണ്. പരാമര്ശവിധേയമായ ബ്രേക്കിംഗ് പ്ലേറ്റുകൾ എഡിറ്റ് ചെയ്തിട്ടുണ്ട്..
- Claim Review : താനൊരു മുസ്‌ലിം ആണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
- Claimed By : ഫേസ്‌ബുക്ക് യൂസർ പരമാനന്ദ് ജംഗിദ്
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.