ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): സർക്കാരിന്റെ പാചക വാതക പദ്ധതിയുടെ ഗുണഭോക്താവായ സ്ത്രീ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് സിലിണ്ടർ കണക്ഷൻ സ്വീകരിക്കാൻ വിസമ്മതിച്ചുവെന്ന അവകാശവാദവുമായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം പ്രധാനമന്ത്രി മോദിക്കെതിരായ കുപ്രചരണമാണെന്ന് കണ്ടെത്തി. ഗ്യാസ് കണക്ഷൻ എടുക്കാൻ വിസമ്മതിച്ച് യുവതി മടങ്ങിയെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ എഡിറ്റിംഗിന്റെ സഹായത്തോടെ വൈറൽ വീഡിയോ ദൃശ്യം റിവേഴ്‌സ് ചെയ്തിരിക്കുകയാണ്.
ഏകദേശം ആറ് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ബല്ലിയയിൽ സൗജന്യ പാചക വാതക പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഈ സമയം ഗുണഭോക്താക്കൾക്ക് അദ്ദേഹം ഗ്യാസ് കണക്ഷനുകൾ കൈമാറിയിരുന്നു. വൈറലായ വീഡിയോ ക്ലിപ്പ് ഗ്യാസ് കണക്ഷൻ വിതരണം ചെയ്യുന്ന ഈ പ്രോഗ്രാമിന്റെതാണ്. എന്നാൽ ഈ വീഡിയോ റിവേഴ്‌സ് എഡിറ്റ് ചെയ്‌ത് തെറ്റായ അവകാശവാദത്തോടെ പങ്കിടുന്നു.
ഗ്യാസ് വിലക്കയറ്റം കാരണം സൗജന്യ ഗ്യാസ് കണക്ഷൻ എടുക്കാൻ സ്ത്രീ വിസമ്മതിച്ചുവെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ യൂസർ ‘സഫീർ ചൗധരിയാണ് വൈറലായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സമാനമായ അവകാശവാദത്തോടെ മറ്റ് നിരവധി ഉപയോക്താക്കൾ ഇതേ വീഡിയോ പങ്കിട്ടു. ട്വിറ്ററിലെ നിരവധി ഉപയോക്താക്കളും ഇതേ അവകാശവാദത്തോടെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചിട്ടുണ്ട്.
കീവേഡുകൾ ഉപയോഗിച്ച് യൂട്യൂബ് സെർച്ചിൽ ഏകദേശം ആറ് വർഷം മുമ്പ് എൻ ഡി ടി വി യുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ബുള്ളറ്റിൻ കണ്ടെത്തി, ഇത് വൈറൽ വീഡിയോ ക്ലിപ്പിന്റെ ദൈർഘ്യമേറിയ പതിപ്പാണ്.
ഈ വീഡിയോ ബുള്ളറ്റിനിൽ, സ്ത്രീ വേദിയിൽ വന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ഗ്യാസ് കണക്ഷൻ സ്വീകരിക്കുന്നത് കാണാം. ഈ പരിപാടിയുടെ വീഡിയോ 2016 മെയ് 1-ന് ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലൈവായി നൽകിയിരുന്നു.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിലെ ബല്ലിയയിൽ നിന്ന് പ്രധാനമന്ത്രി ഉജ്ജ്വല യോജന ആരംഭിച്ചു, അതേ പരിപാടിയിൽ ഗുണഭോക്താക്കൾക്ക് സൗജന്യ ഗ്യാസ് കണക്ഷനുകളും അദ്ദേഹം വിതരണം ചെയ്തു.
വീഡിയോയുടെ ഫ്രെയിം 26 മുതൽ സൗജന്യ ഗ്യാസ് കണക്ഷനുകൾ പ്രധാനമന്ത്രി മോദി വിതരണം ചെയ്യുന്നത് കാണാം. മറ്റൊരു സ്ത്രീ ഗുണഭോക്താവിന് പ്രധാനമന്ത്രി സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ചെയ്യുകയും അത് ചുമന്ന് ആ സ്ത്രീ വേദിയിൽനിന്ന് ഇറങ്ങുകയും ചെയ്യുന്ന വീഡിയോ ക്ലിപ്പ് ആണ് വൈറൽ വീഡിയോവിൽ കാണുന്നത്.
വൈറൽ വീഡിയോ ക്ലിപ്പിനെക്കുറിച്ച് അറിയാൻ ഞങ്ങൾ വാരണാസിയിലെ ദൈനിക് ജാഗരണിന്റെ ഔട്ട്‌പുട്ട് ഹെഡ് ശാശ്വത് മിശ്രയുമായി ബന്ധപ്പെട്ടു. 2016ൽ പ്രധാനമന്ത്രി മോദി വാരണാസിയിലെ ബല്ലിയയിൽ നിന്ന് ഉജ്ജ്വല പരിപാടിക്ക് തുടക്കം കുറിച്ചപ്പോഴുള്ള ഒരു പഴയ പരിപാടിയുടെ വീഡിയോയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാലയളവിൽ ഒരു ഗുണഭോക്താവും കണക്ഷൻ എടുക്കാൻ വിസമ്മതിച്ച സംഭവമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി .
വൈറൽ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാണ്. എഡിറ്റ് ചെയ്ത വീഡിയോ ക്ലിപ്പ് തെറ്റായ അവകാശവാദവുമായി ഷെയർ ചെയ്ത ഉപയോക്താവിന് ഫേസ്ബുക്കിൽ 50,000-ത്തിലധികം ഫോളോവേഴ്സ് ഉണ്ട്.
pmuy.gov.in എന്ന വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, 2016 മെയ് മാസത്തിൽ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ഗ്രാമീണരായ നിരാലംബ കുടുംബങ്ങൾക്ക് ശുദ്ധമായ ഊർജ്ജ സ്രോതസ്സുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രധാനമന്ത്രി ഉജ്ജ്വല യോജന’ ആരംഭിച്ചു.
ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ ആകെ 12 ഭാഷകളിലുള്ള വിശ്വാസ് ന്യൂസിന്റെ വസ്തുതാ പരിശോധനാ റിപ്പോർട്ടുകൾ ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം.
നിഗമനം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ബല്ലിയയിൽ 2016-ൽ ഉജ്ജ്വല യോജന ഉദ്ഘാടനം ചെയ്തു, പൊതുവേദിയിൽ വെച്ച് ഒരു സ്ത്രീ ഗുണഭോക്താവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് സൗജന്യ ഗ്യാസ് കണക്ഷൻ എടുക്കാൻ വിസമ്മതിച്ചതായി അവകാശപ്പെട്ടുകൊണ്ട് അതേ പ്രോഗ്രാമിന്റെ വീഡിയോയുടെ ഒരു ഭാഗം റിവേഴ്സ് എഡിറ്റ് ചെയ്തതാണ് വൈറൽ വീഡിയോ.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923