X
X

വസ്തുതാപരിശോധന: ലോകത്തിലെ ഏറ്റവും ഉയര മുള്ള മനുഷ്യൻ പാക്കിസ്ഥാനിയല്ല, തുർക്കിക്കാരനാണ്.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഉയരം കൂടിയ ഒരാളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിയ്ക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയര മുള്ള മനുഷ്യൻ പാക്കിസ്ഥാനിലെ ഒരു മുസ്‌ലിം സഹോദരനാണ് എന്ന പ്രസ്തുത പോസ്റ്റ് അവകാശപ്പെടുന്നു. എന്നാൽ പോസ്റ്റിലെ മനുഷ്യൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആളല്ല. നിലവിൽ ലോകത്തിലെ ഏറ്റവും ഉയര മുള്ള മനുഷ്യൻ പാക്കിസ്ഥാനിയല്ല, തുർക്കിക്കാരനാണ്.

എന്താണ് ഈ വൈറൽ പോസ്റ്റിൽ ഉള്ളത്?

ഉയരംകൂടിയ ഒരാളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിയ്ക്കുകയാണ്. അതിന്റെ വിവരണത്തിൽ പറയുന്നു:” ലോകത്തിലെ ഏറ്റവും ഉയര മുള്ള മനുഷ്യൻ പാക്കിസ്ഥാനിലെ ഒരു മുസ്‌ലിം സഹോദരനാണ്.”

പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക് ഇവിടെ കാണാം

അന്വേഷണം

ഞങ്ങൾ ആദ്യം ആ വീഡിയോ ശ്രദ്ധയോടെ നിരീക്ഷിച്ചു. പല സ്ഥലങ്ങളിലും ആ മനുഷ്യന്റെ ഉയരം വ്യത്യാസപ്പെടുന്നു. ചിലപ്പോൾ ആ മനുഷ്യൻ സാധാരണ ഉയരത്തിലും മറ്റുചിലപ്പോൾ വളരെ ഉയരമുള്ളതായും കാണപ്പെടുന്നു. വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടതായിരിക്കണം.

പോസ്റ്റി ന്റെ ആധികാരികത കീവേഡ് സെർച്ചിലൂടെ പരിശോധിച്ചു . ഞങ്ങൾ ഏറ്റവും ഉയരംകോടിയ മനുഷ്യനെക്കുറിച്ചുള്ള ഒരു ലേഖനം guinnessworldrecords.com -ൽ കണ്ടു. ലോകത്തിലെ ഏറ്റവും ഉയരംകോടിയ സുൽത്താൻ കോസെൻ എന്ന തുർക്കിക്കാരന് 251 സെ.മീ. (8 അടി 2.8 ഇഞ്ച് ) ഉയരമുണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ പറയുന്നു.

എന്നാൽ സുൽത്താൻ കോസെനും വീഡിയോവിലെ ആളും തമ്മിൽ യാതൊരു സാമ്യവുമില്ല.

കഴിഞ്ഞ 100 വർഷത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്റെ ഗിന്നസ് വേൾഡ് റിക്കാർഡ് ഞങ്ങൾ പരിശോധിച്ചു.

പ്രസ്തുത പട്ടികയിൽ പാക്കിസ്ഥാനിൽനിന്നുള്ള അലാം ചണ്ണയുടെ പേരുമുണ്ട്. 1981 -ൽ ആൺ അദ്ദേഹത്തിന് പ്രസ്തുത പദവി ലഭിച്ചത്. 1998 -ൽ അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ dawn.com-ൽ ലഭ്യമാണ്.

ഞങ്ങൾ ഇതുസംബന്ധിച്ച് ഗിന്നസ് വേൾഡ് റിക്കാര്ഡുമായി ബന്ധപ്പെട്ടു. ഗിന്നസ് വേൾഡ് റിക്കാർഡ്‌സ് ലിമിറ്റഡിന്റെ പി ആർ എക്സിക്യൂട്ടീവ് അലീന പൊളിയാൻസ്കിയ പറഞ്ഞു:” ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരമുള്ള മനുഷ്യൻ സുൽത്താൻ കോസെൻ (തുർക്കി, ജനനം:1982 , ഡിസമ്പർ 10 ). 2011 ഫെബ്രുവരിയിൽ അദ്ദേഹത്തിന്റെ ഉയരം തിട്ടപ്പെടുത്തിയത് 251 സെ.മീ. (8 അടി 2.8 ഇഞ്ച്) എന്നാണ്.

ഈ പോസ്റ്റ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിട്ടുള്ളത് ബംഗ്ളാദേശ് നിവാസിയായ ……… എന്ന യൂസർ ആണ്.

നിഗമനം: വിശ്വസ് ന്യൂസിന്റെ അന്വേഷണത്തിൽ ചിത്രത്തിലെ വ്യക്തി ലോകത്ത്ക്റ്റിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനല്ല. നിലവിൽ ലോകത്തിലെ ഏറ്റവും ഉയര മുള്ള മനുഷ്യൻ പാക്കിസ്ഥാനിയല്ല, തുർക്കിക്കാരനാണ്.

  • Claim Review : ലോകത്തിലെ ഏറ്റവും ഉയര മുള്ള മനുഷ്യൻ പാക്കിസ്ഥാനിലെ ഒരു മുസ്‌ലിം സഹോദരനാണ്.
  • Claimed By : ഫേസ്‌ബുക്ക് യൂസർ ജാഫറുൽ താലൂക്ക്ദാർ
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later