ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ഈ വൈറൽ ക്ലെയിമിൽ വിശ്വാസ് ന്യൂസ് ഒരു വസ്തുതാ പരിശോധന നടത്തി, ഇത് ഒരു കിംവദന്തി മാത്രമാണെന്ന് കണ്ടെത്തി. പിസിഎസ് ഓഫീസറായ ജ്യോതി മൗര്യ നിലവിൽ ബറേലിയിലെ സെംഖേഡയിലുള്ള ഒരു പഞ്ചസാര മില്ലിൽ ജിഎം പദവി വഹിക്കുന്നു. ഇവരെ നീക്കം ചെയ്യാൻ ഉത്തർപ്രദേശ് സർക്കാർ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈ വിവരം ബറേലി ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസും ഉത്തർപ്രദേശ് ഗവൺമെന്റിലെ അപ്പോയിന്റ്‌മെന്റ് ആൻഡ് പേഴ്‌സണൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്.
ഹഖ് കി ആവാസ്’ എന്ന ഫേസ്ബുക്ക് ഉപയോക്താവാണ് വൈറലായ പോസ്റ്റ്. ജൂലൈ 4 ന്, “ജ്യോതി മൗര്യയെ എസ്‌ഡിഎമ്മിന്റെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തു” എന്ന അടിക്കുറിപ്പിനൊപ്പം ജ്യോതി മൗര്യയുടെ ഫോട്ടോയോടുകൂടി പോസ്റ്റ് ചെയ്തത്.
“എസ്ഡിഎം സാഹിബയുടെയും അവരുടെ ഭർത്താവിന്റെയും വീഡിയോ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്, ഇന്ന് എസ്ഡിഎം സ്ഥാനം വഹിച്ചിരുന്ന ജ്യോതി മൗര്യയെ സ്ഥാനത്തു നിന്ന് നീക്കം ചെയ്തിരിക്കുന്നു.” ഫേസ്ബുക്കിലെ മറ്റ് നിരവധി ഉപയോക്താക്കളും ഇതേ അവകാശവാദമുന്നയിച്ച് ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
വൈറൽ ക്ലെയിം അന്വേഷിക്കാൻ, ഞങ്ങൾ പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് ഗുഗിൾ സെർച്ച് നടത്തി. ഈ സംഭവത്തെക്കുറിച്ചുള്ള വാർത്ത ജൂലൈ 4 ന് വൺ ഇന്ത്യ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനം അനുസരിച്ച്, എസ്ഡിഎം ജ്യോതി മൗര്യയെ യുപി സർക്കാർ സ്ഥാനത്ത് നിന്ന് നീക്കിയതായി സോഷ്യൽ മീഡിയയിലെ സമാനമായ നിരവധി പോസ്റ്റുകൾ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഇത് ഒരു കിംവദന്തി മാത്രമാണ്. അവരെ സ്ഥാനത്തുനിന്നും നീക്കിയിട്ടില്ല, അവർക്കെതിരെ ഒരു അന്വേഷണവും നടക്കുന്നില്ല. സമീപഭാവിയിൽത്തന്നെ അവർക്കെതിരെ ഒരന്വേഷണം നടന്നേക്കാമെന്ന് പ്രതീക്ഷിക്കുന്നു.
ഇതുകൂടാതെ, വൈറൽ ക്ലെയിം സ്ഥിരീകരിക്കുന്ന ഒരു വാർത്തയും ഞങ്ങൾക്ക് ഒരു വെബ്‌സൈറ്റിലും കണ്ടെത്താൻ കഴിഞ്ഞില്ല. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്, ഞങ്ങൾ ഉത്തർപ്രദേശ് ഗവൺമെന്റിലെ നിയമന, പേഴ്സണൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ദേവേഷ് ചതുർവേദിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അവകാശവാദത്തിൽ സത്യമില്ലെന്നും ഇത് കേവലം കിംവദന്തി മാത്രമാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു. ജ്യോതി മൗര്യയെ സ്ഥാനത്തുനിന്നും മാറ്റിയിട്ടില്ല.
ശ്രമിച്ചു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിൽ ഇത്തരമൊരു ഉത്തരവ് ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ തങ്ങൾക്ക് ഒരു വിവരവുമില്ലെന്നും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (സിറ്റി) ഞങ്ങളെ അറിയിച്ചു. ജ്യോതി ഇപ്പോൾ ഒരു പഞ്ചസാര മില്ലിൽ ജനറൽ മാനേജർ ആയി സേവനമനുഷ്ഠിക്കുന്നു.
എന്നാൽ എന്നാൽ ദൈനിക് ജാഗരൺ ബറേലിയുടെ സിറ്റി ചീഫ് അശോക് കുമാർ പറഞ്ഞു, “ജ്യോതി മൗര്യയെ അവരുടെ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ല. അവർ സേംഖേഡ ഷുഗർ മില്ലിലെ ജിഎം ആണ്. ജ്യോതിയുടെ ഭർത്താവ്, അലോക് അവർക്കെതിരെ ലഖ്‌നൗവിൽ പരാതി നൽകി, അത് ഇപ്പോൾ അന്വേഷണത്തിലാണ്.” പി.സി.എസ് ഉദ്യോഗസ്ഥയെ സ്ഥാനത്ത് നിന്ന് നീക്കിയിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു.
അലോക് അവർക്കെതിരെ ലഖ്‌നൗവിൽ പരാതി നൽകി, അത് ഇപ്പോൾ അന്വേഷണത്തിലാണ്. 2023 ജൂലൈ 4 ന് ഒരു മാസികയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം അനുസരിച്ച്, പിസിഎസ് സ്ഥാനത്തുനിന്നും അവരെ നിന്ന് നീക്കം ചെയ്തിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു, “ബറേലിയിലെ സെംഖേഡ ഷുഗർ മില്ലിൽ ജിഎം ജ്യോതിയും ക്ലാസ് IV ജീവനക്കാരനായ അലോക് മൗര്യയും തമ്മിലുള്ള തർക്കത്തിന്റെ വാർത്ത.പ്രതാപ്ഗഡിലെ പഞ്ചായത്തീരാജ് വകുപ്പിൽ ജോലി ചെയ്യുന്ന ജീവനക്കാരനാണ് സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയ്ക്ക് വഴിവെച്ചത്. ജ്യോതി തന്റെ ഭർത്താവ് അലോകും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ആരോപിച്ചു, അതേസമയം ജ്യോതി തന്നെ ഉപദ്രവിക്കാൻ ഗൂഢാലോചന നടത്തിയെന്ന് അലോക് ആരോപിച്ചു.
അവസാനമായി , തെറ്റായ അവകാശവാദം ഉന്നയിച്ച ‘ഹഖ് കി ആവാസ്’ എന്ന ഫേസ്ബുക്ക് ഉപയോക്താവിന്റെ പ്രൊഫൈൽ ഞങ്ങൾ പരിശോധിച്ചു. 2021 ജനുവരി 9-ന് സൃഷ്‌ടിച്ച ഈ പേജിന് ഏകദേശം 5800 ഫോളോവേഴ്‌സ് ഉണ്ട്.
നിഗമനം: നിലവിൽ ബറേലിയിലെ ഒരു പഞ്ചസാര മില്ലിൽ ജിഎം ആയി സേവനമനുഷ്ഠിക്കുന്ന ഒരു PCS ഉദ്യോഗസ്ഥ ജ്യോതി മൗര്യയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിട്ടില്ല. അവരെ നീക്കം ചെയ്തുവെന്ന് അവകാശപ്പെടുന്ന സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റ് ഒരു കിംവദന്തി മാത്രമാണ്..
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923