X
X

വസ്തുതാ പരിശോധന: ബിജെപി എം എൽ എ മുകേഷ് വർമ്മ ബിജെപി വിട്ട് എസ്പിയിൽ ചേർന്നു എന്ന പഴയ വാർത്ത പുതിയ സംഭവമെന്നനിലയിൽ വൈറലാകുന്നു .

ന്യൂദൽഹി(വിശ്വാസ് ന്യൂസ്): ഉത്തരപ്രദേശിലെ ബിജെപി എം എൽ എ മുകേഷ് വർമ്മ മറ്റു 20 എം എൽ എമാരോടൊപ്പം ബിജെപി വിട്ട് എസ്പിയിൽ ചേർന്നു എന്ന ടിവി 9 ന്യൂസ് ചാനലിലെ ഒരു വാർത്താക്ലിപ്പ് വിശ്വാസ് ന്യൂസിന്റെ ശ്രദ്ധയിൽ വന്നു

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വാർത്ത തെറ്റിദ്ധാരണാജനകമെന്ന് വ്യക്തമായി. മുകേഷ് വർമ്മ ബിജെപി വിട്ടത് ശരിയാണെങ്കിലും അത് 2022 ജനുവരിയിൽ ആയിരുന്നു .

അവകാശവാദം

ഫേസ്ബുക്ക് യൂസർ സഞ്ജീവ് ഗൗരവ് കുമാർ ഈ വൈറൽ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് എഴുതുന്നു: ബിജെപി എംഎൽഎ മുകേഷ് വർമ ബിജെപി വിട്ട് എസ് പിയിൽ ചേരുന്നു.
Check the post and its archive version here.
ഈ പോസ്റ്റും അതിന്റെ ആർക്കൈവ് വേർഷനും ഇവിടെ കാണാം

ഇതേ യൂസർ ഈ വാർത്ത ട്വിറ്ററിൽ പോസ്റ്റ് ചെയ്തതും വൈറൽ ആയിട്ടുണ്ട്.

https://twitter.com/salam0786786/status/1583889973329031169?s=20&t=SzPAOjGnFtMWEHSIrCSFfg

അന്വേഷണം:

വിശ്വാസ് ന്യൂസ് കീവേഡ് സെർച്ച് നടത്തിക്കൊണ്ട് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു. ടിവി9 ഭാരതവര്ഷ എന്ന ഫേസ്‌ബുക്ക് പേജിലും ഈ വാർത്ത കാണുകയുണ്ടായി.

ഈ ക്ലിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് ജനുവരി 14, 2022-ൽ .

ടിവി9 ഭാരതവര്ഷ എന്ന യുട്യൂബ് ചാനലിലും ഈ വാർത്ത കാണുകയുണ്ടായി. പ്രസ്തുത ചാനലിന് 12.2 ദശലക്ഷം സബ്സ്ക്രൈബർമാർ ഉണ്ട് . ജനുവരി 14, 2022-ൽപോസ്റ്റ് ചെയ്തഈ വീഡിയോ 32 ലക്ഷം പേര് കാണുകയുണ്ടായി. .

മുകേഷ് വർമ്മ ബിജെപി വിട്ട വാർത്ത ഞങ്ങൾ ഇന്റർനെറ്റിലും പരിശോധിക്കുകയുണ്ടായി.

ഹിന്ദുസ്ഥാൻ ടൈംസിൽ ജനുവരി 13, 2022-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിന്റെ ശീർഷകം പറയുന്നു: “യു പി തെരഞ്ഞെടുപ്പ് : എംഎൽഎ മുകേഷ് വർമ പാർട്ടിവിട്ടത് ബിജെപി ക്ക് മറ്റൊരു പ്രഹരമാകുന്നു ”

പ്രസ്തുത റിപ്പോർട്ട് പറയുന്നു:” ആസന്നമായ മിയമസഭാതെരഞ്ഞെടുപ്പിൻ മുമ്പ് ബിജെപി വിടുന്ന ഏഴാമത്തെ എംഎൽഎ ആണ് മുകേഷ് വർമ. ബിജെപി അംഗത്വം രാജിവെച്ചശേഷം വർമ്മ ഈ വാരം ആദ്യം മന്ത്രിസഭയിൽനിന്നും രാജിവെച്ച സ്വാമി പ്രസാദ് മയൂരക്ക് പിന്തുണ നൽകി.”

എൻ ഡി ടിവി വെബ്സൈറ്റിലും ഞങ്ങൾ ഈ റിപ്പോർട്ട് കണ്ടു.

അന്വേഷണത്തിന്റെ അടുത്ത ഘട്ടമായി വിശ്വാസ്‌ ന്യൂസ് ബിജെപിയുടെ ദേശീയ വക്താവ് ഡോ.ഗുരുപ്രകാശ് പാസ്വാനുമായി സംസാരിച്ചു . അദ്ദേഹം പറഞ്ഞു:” മുകേഷ് വർമ്മ പാർട്ടിവിട്ടു എന്ന വാർത്ത തെറ്റിദ്ധാരണാജനകമാണ്. യുപിയിലെ ഷിക്കോഹാബാദിൽനിന്നുള്ള എംഎൽഎ ആയ വർമ്മ പാർട്ടിവിട്ടത് ജനുവരി 2022-ൽ ആണ്. ഇത് അടുത്ത കാലത്ത് നടന്നതല്ല . ബിജെപി ഒരു കുടുംബം പോലെയാണ്. വിട്ടുപോയ പലരും പാർട്ടിയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. എന്നാൽ അടുത്ത കാലത്ത് ഇങ്ങനെ നടന്നിട്ടില്ല .”

അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ വിശ്വാസ്‌ ന്യൂസ് ഈ വൈറൽ വീഡിയോ പോസ്റ്റ് ചെയ്ത യൂസറുടെ പ്രൊഫൈൽ സ്കാൻ ചെയ്തു. അതിൽ സഞ്ജീവ് ഗൗരവ് കുമാർ എന്ന യൂസർക്ക് 1600 സുഹൃത്തുക്കൾ ഉണ്ടെന്നും അയാൾ ഉത്തരപ്രദേശിലെ ജയത്ര സ്വദേശി ആണെന്നും മനസ്സിലായി .

നിഗമനം: എംഎൽഎ മുകേഷ് വർമ്മ ബിജെപി വിട്ടത് ജനുവരി,2022-ൽ ആണ്. അടുത്ത കാലത്താണ് അദ്ദേഹം രാജിവെച്ചത് എന്ന വൈറൽ അവകാശവാദം തെറ്റിദ്ധാരണാജനകമാണ്. അദ്ദേഹം പാർട്ടിവിട്ടതായുള്ള പഴയവാർത്ത ഇപ്പോൾ തെറ്റിദ്ധരിപ്പിക്കുന്നവിധം പുതിയ വാർത്ത എന്ന നിലയിൽ പ്രചരിപ്പിക്കുന്നു.

  • Claim Review : എംഎൽഎ മുകേഷ് വർമ ബിജെപി വിട്ടു.
  • Claimed By : സഞ്ജീവ് ഗൗരവ് കുമാർ വസ്തുത: തെറ്റിദ്ധാരണാജനകം
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later