X
X

Fact Check: കേരളത്തിൽ ബോബ് സ്‌ഫോടനമുണ്ടായത് ഒരു കൃസ്ത്യൻ വിഭാഗത്തിന്റെ പ്രാർത്ഥനാഹാളിലാണ്, ജൂതന്മാരുടെയല്ല

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): കേരളത്തിലെ എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ഒക്ടോബർ 29 ന് നടന്ന ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഇത് സംബന്ധിച്ച് ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇതിൽ രണ്ട് വീഡിയോകളുടെ കൊളാഷ് ഷെയർ ചെയ്യപ്പെടുന്നു, ഒക്‌ടോബർ 28 ന് കേരളത്തിലെ ഒരു പരിപാടിയിൽ തീവ്രവാദ സംഘടനയായ ഹമാസിന്റെ നേതാവ് ഖാലിദ് മഷാൽ ഓൺലൈനിൽ ജനങ്ങളെ അഭിസംബോധന ചെയ്തുവെന്ന് പോസ്റ്റ് അവകാശപ്പെടുന്നു. ഇതിന് ശേഷം അടുത്ത ദിവസം ബോംബ് സ്‌ഫോടനങ്ങൾ നടന്നു. കേരളത്തിലെ കളമശ്ശേരിയിൽ യഹൂദരെ ലക്ഷ്യമിട്ടാണ് നടത്തിയത്. ചില സമൂഹമാധ്യമ  ഉപയോക്താക്കൾ ഈ പോസ്റ്റിലൂടെ ഒരു സമൂഹത്തെ പ്രകോപിതരാക്കാൻ ശ്രമിക്കുന്നു.

കേരളത്തിലെ  ‘യഹോവയുടെ സാക്ഷികൾ’ എന്ന ക്രിസ്ത്യൻ വിഭാഗത്ടഗിന്റെ സമ്മേളനത്തിലാണ് സ്‌ഫോടനം നടന്നതെന്നും ജൂതന്മാരുടെ പരിപാടിയിലല്ലെന്നും വിശ്വാസ് ന്യൂസ് നടത്തിയ  അന്വേഷണത്തിൽ തെളിഞ്ഞു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം അതേ വിഭാഗത്തിൽ പെട്ടയാളാണെന്ന് അവകാശപ്പെടുന്ന വ്യക്തിയാണ് ഏറ്റെടുത്തത്.. എന്നിരുന്നാലും, വിഷയം ഇപ്പോഴും അന്വേഷണത്തിലാണ്.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്? 

ബ്ലൂ ടിക്ക് X ഉപയോക്താവ് ‘ഹം ലോഗ് വീ ദ പീപ്പിൾ’ (ആർക്കൈവ് ലിങ്ക്) വീഡിയോയുടെ ഒരു കൊളാഷ് പോസ്റ്റ് ചെയ്ത് ഇങ്ങനെ എഴുതി,

കാലഗണന നോക്കൂ.

ഇന്നലെ, കേരളത്തിൽ നടന്ന ഒരു പരിപാടിയിൽ ഖത്തറിൽ നിന്ന് ഓൺലൈനിൽ സംസാരിച്ച ഹമാസ് ഭീകരൻ ഖാലിദ് മഷാൽ, ജിഹാദിന് തയ്യാറെടുക്കാനും ഇന്ത്യയുടെ തെരുവുകളിൽ ഇറങ്ങാനും ജനങ്ങളോട് ആവശ്യപ്പെട്ടു…..


ഇന്ന് 4 ബോബ് സ്ഫോടനങ്ങൾ  #കളമശ്ശേരിയിൽ ജൂതന്മാർ താമസിക്കുന്ന കേരളം ഞെട്ടി!

ഇതൊരു ഏകോപിത ഭീകരാക്രമണമാണ്.. ഇന്ന് ജൂതന്മാർക്കുനേരെ .. നാളെ മറ്റുള്ളവർക്കുനേരെയും !

ഉണരൂ ഇന്ത്യ”

ഫേസ്ബുക്ക് ഉപയോക്താവ് ‘സപൻ സിംഗ്’ (ആർക്കൈവ് ചെയ്ത ലിങ്ക്) സമാനമായ അവകാശവാദവുമായി ഒക്ടോബർ 29 ന് ഒരു വീഡിയോയുടെ കൊളാഷ് പോസ്റ്റ് ചെയ്തു.

അന്വേഷണം: 

കേരളത്തിലെ സ്‌ഫോടനങ്ങളെക്കുറിച്ചുള്ള ഈ വൈറൽ ക്ലെയിം അന്വേഷിക്കാൻ, ഞങ്ങൾ ആദ്യം കീവേഡുകൾ ഉപയോഗിച്ച് ഗൂഗിളിൽ അതിനെക്കുറിച്ച് സെർച്ച് ചെയ്തു.. ഒക്‌ടോബർ 29-ന് എൻഡിടിവി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെയാണ്: “കേരളത്തിലെ കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടന പരമ്പരയിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാർത്ഥനായോഗം ആരംഭിച്ച് മിനിറ്റുകൾക്കകം മൂന്ന് സ്ഫോടനങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ നിന്ന് 10 കിലോമീറ്റർ അകലെ കളമശ്ശേരിയിലെ ഒരു കൺവെൻഷൻ സെന്ററിൽ നടന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിലാണ് സംഭവം. സ്‌ഫോടനം നടന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് മാർട്ടിൻ എന്നയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രാർത്ഥനായോഗം സംഘടിപ്പിച്ച അതേ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടയാളാണ് അയാളും. സമ്മേളനത്തിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. പ്രാർത്ഥനയ്ക്കിടെയാണ് ആദ്യത്തെ സ്ഫോടനം ഉണ്ടായതെന്ന് അവിടെയുണ്ടായിരുന്നവർ മാധ്യമങ്ങളോട് പറഞ്ഞു. ടിഫിൻ ബോക്‌സിനുള്ളിലാണ് സ്‌ഫോടകവസ്തു വെച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സ്ഫോടനങ്ങൾ ഇനി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും.”

ഇതുമായി ബന്ധപ്പെട്ട വീഡിയോ വാർത്തകൾ CNBC-TV18-ന്റെ യുട്യൂബ്  ചാനലിൽ കാണാം. അതിൽ പറയുന്നു, “ഈ സാഹചര്യത്തിൽ, ഡൊമിനിക് മാർട്ടിൻ തന്നെ മുന്നോട്ട് വന്ന് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. താൻ ഇതേ വിഭാഗത്തിൽ പെട്ട ആളാണെന്നാണ് അയാൾ അവകാശപ്പെട്ടത്. ‘യഹോവയുടെ സാക്ഷികൾ’ എന്ന വിഭാഗം വിദ്വേഷം പ്രചരിപ്പിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഡിജിപി പറഞ്ഞു.”

ഒക്‌ടോബർ 30-ന് ഇന്ത്യൻ എക്‌സ്‌പ്രസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, കളമശ്ശേരിയിലെ ജംറ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലാണ് സംഭവം. യഹോവയുടെ സാക്ഷികളുടെ ഗ്രൂപ്പിലെ അംഗമായ ഡൊമിനിക് മാർട്ടിൻ ഈ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, ‘കഴിഞ്ഞ 16 വർഷമായി ഞാൻ ഈ ഗ്രൂപ്പിൽ അംഗമാണ്. അവരുടെ നിലപാട് ദേശവിരുദ്ധമാണെന്ന് ഞാൻ കരുതുന്നു, അവർ അത് തിരുത്തണമെന്ന് ഞാൻ ആഗ്രഹിച്ചു, പക്ഷേ അവർ അങ്ങനെ ചെയ്യാൻ തയ്യാറായില്ല. ‘യഹോവയുടെ സാക്ഷികൾ’ ഒരു ക്രിസ്ത്യൻ വിഭാഗമാണ്.”

ഒക്ടോബർ 29 ന് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ് (ആർക്കൈവ് ലിങ്ക്) ഇങ്ങനെ പറയുന്നു , “സാമൂഹിക മാധ്യമങ്ങളിലൂടെ മതപരവും വർഗീയവുമായ വിദ്വേഷം പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾ അയയ്ക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കുന്നു . കളമശ്ശേരി സംഭവം കണക്കിലെടുത്താണ് ഷെയ്ഖ് ദർവേഷ് സാഹിബ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്തുന്നതിന് സോഷ്യൽ മീഡിയയിൽ 24 മണിക്കൂറും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വ്യാജ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്

കേരള പോലീസിന്റെ ഔദ്യോഗിക x ഹാൻഡിൽ ഇതിനെക്കുറിച്ച് (ആർക്കൈവ് ലിങ്ക്) പോസ്റ്റ് ചെയ്യുകയും “മതപരവും വർഗീയവുമായ വിദ്വേഷം വളർത്തുന്നതിനായി സോഷ്യൽ മീഡിയയിലൂടെയും മറ്റും വ്യാജ പോസ്റ്റുകൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും” എന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇതുസംബന്ധിച്ച്  ഞങ്ങൾ കളമശ്ശേരി പോലീസ് സ്റ്റേഷൻ ഇൻചാർജ് വിബിൻ ദാസിനെ ബന്ധപ്പെട്ടു. അദ്ദേഹം പറയുന്നു, “യഹൂദരെയാണ്   സ്‌ഫോടനത്തിലൂടെ ലക്ഷ്യമിട്ടതെന്ന  വാദം തെറ്റാണ്. ഈ പോസ്റ്റ് വ്യാജമാണ്, അത് ഷെയർ ചെയ്യരുത്.”

കേരള സ്‌ഫോടനത്തിൽ ജൂതന്മാരെ ലക്ഷ്യമിട്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ (പബ്ലിക് റിലേഷൻസ്) വിപി പ്രമോദ് കുമാർ പറഞ്ഞു.

ഒക്ടോബർ 29 ന് ഇന്ത്യാ ടുഡേ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം, “കേരളത്തിലെ മലപ്പുറത്ത് സംഘടിപ്പിച്ച വെർച്വൽ റാലിയിൽ തീവ്രവാദ സംഘടനയായ ഹമാസിന്റെ തലവൻ ഖാലിദ് മഷാൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്. ഒരു വീഡിയോയിൽ, ഖാലിദ് മഷാൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് കാണാം. ഈ റാലിയെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേരളാ പോലീസിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ചു.”

കേരളത്തിലെ സ്‌ഫോടനങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ച ഒരു X ഉപയോക്താവിന്റെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തു. ഈ ഹാൻഡിൽ മുമ്പ് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്, അവ വിശ്വാസ് ന്യൂസ് അന്വേഷിച്ചിരുന്നു.

നിഗമനം : കേരളത്തിലെ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച  പരിപാടി ‘യഹോവയുടെ സാക്ഷികൾ’ എന്ന ക്രിസ്ത്യൻ വിഭാഗത്തിന്റേതായിരുന്നു, യഹൂദരുടേതല്ല. യഹൂദരെ ലക്ഷ്യമിട്ടെന്ന വാദം തെറ്റാണെന്ന് ഇത് കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇതേ വിഭാഗത്തിൽ പെട്ടയാളെന്ന് അവകാശപ്പെടുന്ന ഒരാൾ പോലീസിന് മുന്നിൽ കീഴടങ്ങിയത്. എന്നിരുന്നാലും, അതിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്.

നിരാകരണം: വാർത്ത കൂടുതൽ മികച്ചതാക്കാൻ,  കേരള പോലീസിന്റെ മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ (പബ്ലിക് റിലേഷൻസ്) വി.പി. പ്രമോദ് കുമാറിനെ അഭിപ്രായം പിന്നീട് ചേർത്തു.

  • Claim Review : കേരളത്തിലെ കളമശ്ശേരിയിൽ ജൂതന്മാരെ ലക്ഷ്യമിട്ട് ബോബ് സ്ഫോടനങ്ങൾ നടന്നു
  • Claimed By : X യൂസർ ‘ഹം ലോഗ് വീ ദ പീപ്പിൾ’
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later