ന്യൂദൽഹി(വിശ്വാസ് ന്യൂസ്): ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ലൈംഗികാരോപണത്തെച്ചൊല്ലി ഡൽഹിയിലെ ജന്തർ മന്തറിൽ ഇന്ത്യൻ മുൻനിര ഗുസ്തിക്കാർ പ്രതിഷേധം തുടരുന്നതിനിടെ, സിഎഎ വിരുദ്ധ സമരത്തെ വിമർശിച്ച വനിതാ അത്‌ലറ്റ് ബബിത ഫൊഗോട്ട് ആ സമരത്തിൽ പങ്കുചേർന്നു എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് ഇന്റർനെറ്റിൽ വൈറലാകുന്നു. ഷഹീൻ ബാഗിൽ,ഗുസ്തിക്കാരുടെ പ്രതിഷേധത്തിൽ പങ്കുചേർന്നു എന്ന അവകാശവാദത്തോടൊപ്പം രണ്ട് വനിതാ അത്‌ലറ്റുകളുടെ ചിത്രവും വൈറലാകുകയാണ്, അതിലൊന്ന് ബബിത ഫോഗട്ടാണെന്ന് പ്രസ്തുത പോസ്റ്റ് അവകാശപ്പെടുന്നു.
വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഈ വാദം തെറ്റാണെന്ന് വ്യക്തമായി. വനിതാ അത്‌ലറ്റ് ബബിത ഫോഗട്ട് പ്രതിഷേധത്തിൽ ഉൾപ്പെട്ടിട്ടില്ല, വൈറലായ ചിത്രത്തിൽ കാണുന്ന വനിതകൾ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും ആണ്.
സമൂഹ മാധ്യമ ഉപയോക്താവായ ‘ഷെയ്ഖ് ബഷാർ അലി’ വൈറൽ ചിത്രങ്ങൾ (ആർക്കൈവ് ലിങ്ക്) പങ്കിട്ട് എഴുതി, “ഷഹീൻബാഗിൽ ധർണയിലിരിക്കുന്ന മുസ്ലീം അമ്മമാർക്കും സഹോദരിമാർക്കും നേരെ ഫോഗട്ട് സഹോദരിമാർ പരമാവധി വിരൽ ചൂണ്ടി, അവൾ ഇന്ന് എവിടെ ഇരിക്കുന്നുവെന്ന് നോക്കൂ! ഞങ്ങൾ എന്തായാലും ബിരിയാണിയുടെ കൂടെ 500 രൂപയുടെ സാലഡ് കഴിക്കും, അതിനായി ഞങ്ങൾ എവിടെയും പോയി ഇരിക്കേണ്ടതില്ല. ഓർക്കുക, ഒരാളുടെ സമയം ഒരിക്കലും ഒരേപോലെയാവില്ല . എല്ലാവരുടെയും സമയം വരും, അതുകൊണ്ടാണ് നിങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുക, ശബ്ദം ഉയർത്തുന്നയാൾക്ക് വേണ്ടി, നാളെ ആരെങ്കിലും പിന്തുണയുമായി വരാതിരിക്കില്ല . ബട്ടൺ ഇപ്പോൾ നന്നായി അമർത്തിയിരിക്കുന്നു .”
സമാനമായ അവകാശവാദങ്ങളോടെ മറ്റ് നിരവധി ഉപയോക്താക്കളും ഈ രണ്ട് ചിത്രങ്ങളും പങ്കിട്ടു.
ബബിത ഫോഗട്ടിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ സ്ക്രീൻഷോട്ട് രണ്ട് വനിതാ കായികതാരങ്ങളുടെ വൈറലായ പോസ്റ്റിനൊപ്പം പങ്കിടുന്നു, അതിൽ അവർ കരയുന്നത് കാണാം. ഷഹീൻ ബാഗിലെ സിഎഎ വിരുദ്ധ പ്രതിഷേധങ്ങളെ ബബിത ഫോഗട്ട് ട്വീറ്റിൽ വിമർശിച്ചു. കരയുന്ന രണ്ട് വനിതാ അത്‌ലറ്റുകളിൽ ഒരാൾ ബബിത ഫോഗട്ടാണെന്ന് അവകാശപ്പെടുന്നതാണ് വൈറലായ പോസ്റ്റ്. എന്നാൽ ഞങ്ങൾ നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ വെബ്‌സൈറ്റിൽ ഏപ്രിൽ 24 ലെ റിപ്പോർട്ട് കണ്ടെത്തി, അതിൽ ഉപയോഗിച്ച ചിത്രം വൈറലായ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കിട്ട രണ്ട് വനിതാ അത്‌ലറ്റുകളുടെ ചിത്രവുമായി പൊരുത്തപ്പെടുന്നു.
ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ചിത്രത്തിൽ കാണുന്ന വനിതാ അത്‌ലറ്റുകൾ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും ആണ്. ഏപ്രിൽ 24 ന് ഫിനാൻഷ്യൽ എക്‌സ്‌പ്രസിന്റെ ഒരു റിപ്പോർട്ടും ഇതേ ഫോട്ടോ വാർത്താ ഏജൻസിയായ പിടിഐയുടേതെന്നപേരിൽ നൽകിയിട്ടുണ്ട്. ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരാണ് ചിത്രത്തിൽ കാണുന്ന കായികതാരങ്ങൾ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണത്തിൽ വ്യക്തമാകുന്നത് പങ്കുവെച്ച ചിത്രങ്ങൾ വിനേഷ് ഫോഗട്ടിന്റെയും സാക്ഷി മാലിക്കിന്റെയും ഫോട്ടോകളാണെന്നും ബബിത ഫോഗട്ടിനെ കാണുന്നില്ലെന്നുമാണ് .
സമൂഹമാധ്യമങ്ങളി നടത്തിയ അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തിയ ‘@BabitaPhogat’,എന്ന ട്വിറ്റെർ ഹാന്ഡിലിൽ പ്രിയങ്ക ഗാന്ധി വദ്രയുവ ആണ് ഉന്നം വയ്ക്കുന്നത്.
ഈ ട്വീറ്റിൽ ബബിത ഫോഗട്ട് എഴുതി, “വനിതാ ഗുസ്തിക്കാർക്ക് നീതി ലഭിക്കാൻ പ്രിയങ്ക വാദ്ര തന്റെ പേഴ്‌സണൽ സെക്രട്ടറി സന്ദീപ് സിങ്ങിനൊപ്പം ജന്തർ മന്തറിലെത്തി, എന്നാൽ ഈ വ്യക്തി തന്നെ സ്ത്രീകളെ അപമാനിച്ചതായും ഒരു ദളിത് സ്ത്രീയെ രണ്ട് പൈസയുടെ സ്ത്രീ എന്ന് വിളിച്ചതായും ആരോപിക്കപ്പെട്ടിട്ടുണ്ട്.”
ഞങ്ങൾ checkblue.org ടൂളിൽ ട്വിറ്റർ ഹാൻഡിലിൻറെ സത്യാവസ്ഥ പരിശോധിച്ചു, ബബിത ഫോഗട്ടിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണിതെന്ന് ഞങ്ങൾ കണ്ടെത്തി. ഷഹീൻ ബാഗിലെ സിഎഎ വിരുദ്ധ പ്രതിഷേധത്തെ വിമർശിക്കുന്ന ഒരു ട്വീറ്റും അവരുടെ ഔദ്യോഗിക ഹാൻഡിൽ ഞങ്ങൾ കണ്ടെത്തി.
ഷഹീൻ ബാഗ് പ്രസ്ഥാനത്തെ വിമർശിച്ചുകൊണ്ട് വൈറലായിക്കൊണ്ടിരിക്കുന്ന ട്വീറ്റ് ബബിത ഫോഗട്ടിന്റേതാണെന്ന് വ്യക്തമാണ്, എന്നാൽ ജന്തർ മന്തറിൽ ധർണ നടത്തുന്ന കായികതാരങ്ങളുടെ കൂട്ടത്തിൽ അവർ ഇല്ല. തന്റെ പ്രകടനത്തെ കുറ്റപ്പെടുത്തരുതെന്ന് ബബിത ഫോഗട്ടിനോട് അഭ്യർത്ഥിച്ച വിനേഷ് ഫോഗട്ടിന്റെ ട്വീറ്റും ഞങ്ങൾ കണ്ടെത്തി.
വൈറൽ ചിത്രവുമായി ബന്ധപ്പെട്ട് ഗുസ്തിക്കാരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്ത ഡൽഹി ദൈനിക് ജാഗരന്റെ ഡെപ്യൂട്ടി ചീഫ് റിപ്പോർട്ടർ ഷാനി ശർമ്മയെ ഞങ്ങൾ ബന്ധപ്പെട്ടു. “സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടുമാണ് ചിത്രത്തിൽ കാണുന്ന വനിതാ അത്‌ലറ്റുകൾ .. ഈ പ്രതിഷേധത്തിൽ ബബിത ഫോഗട്ട് ഉൾപ്പെട്ടിട്ടില്ല,” അദ്ദേഹം വ്യക്തമാക്കി .
വ്യാജ അവകാശവാദവുമായി വൈറലായ പോസ്റ്റ് ഷെയർ ചെയ്ത ഉപയോക്താവിനെ ഫെയ്‌സ്ബുക്കിൽ 7,000 ത്തോളം പേർ പിന്തുടരുന്നു.
ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന കായികതാരങ്ങളുടെ പ്രകടനത്തെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവി പി ടി ഉഷ ചോദ്യം ചെയ്തത് ശ്രദ്ധേയമാണ്. ഇതിനോട് പ്രതികരിച്ച് ഗുസ്തി താരം സാക്ഷി മാലിക് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ബബിത ഫോഗട്ട് ആണെന്ന അവകാശവാദവുമായി സാക്ഷി മാലിക്കിന്റെ അതേ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. സിഎഎ വിരുദ്ധ സമരത്തെ എതിർത്തവർ ഇപ്പോൾ സ്വയം പ്രതിഷേധിക്കുകയാണെന്നും ആരും അവരെ ശ്രദ്ധിക്കുന്നില്ലെന്നും ഒരു ഭാഷ്യം നൽകാനാണ് വൈറൽ അവകാശവാദത്തിൽ ശ്രമിക്കുന്നത്.
നിഗമനം: ജന്തർ മന്ദറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്കിടയിൽ . ബബിത ഫോഗാട് ഉണ്ട് എന്ന അവകാശവാദം വ്യാജം. ചിത്രത്തിൽ കാണുന്ന വനിതാ കായികതാരങ്ങൾ വിനേഷ് ഫോഗാട്, സാക്ഷി മാലിക് എന്നിവരാണ്. ബബിത ഫോഗാട് എന്ന അവകാശവാദത്തോടെ പങ്കുവെച്ചിരിക്കുന്ന ചിത്രം വിനേഷ് ഫോഗാട്ടിന്റെ ചിത്രമാണ്.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923