വസ്തുതാപരിശോധന: ബംഗാളിൽ അച്ഛൻ മകളെ വിവാഹം കഴിച്ച് എന്ന വാർത്ത 2007 -ലേതാണ്, അവകാശവാദം തെറ്റിദ്ധാരണാജനകവും
- By: Abhishek Parashar
- Published: Feb 17, 2023 at 11:52 AM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): പശ്ചിമ ബംഗാളിൽ ഒരു മുസ്ലീം പിതാവ് മകളെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയെന്ന തരത്തിൽ ഒരു ഹിന്ദി പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഈ അവകാശവാദം തെറ്റിദ്ധാരണാജനകമാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ വ്യക്തമായി. ഒരു സമീപകാല സംഭവമെന്ന നിലക്കാണ് വൈറൽ പോസ്റ്റ് ഈ വാർത്തയെ ചിത്രീകരിക്കുന്നത്. എന്നാൽ പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ 2007-ൽ നടന്ന ഒരു സംഭവത്തിന്റെ വാർത്തയാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി.
അവകാശവാദം:
സമൂഹമാധ്യമ ഉപയോക്താവ്‘Yeh Sadi Hindutva Ka Hai’ ഈ വൈറൽ പോസ്റ്റ് (ആർക്കൈവ് ലിങ്ക്) പങ്കുവെച്ഛ്ച്ചുകൊണ്ട് എഴുതുന്നു: ” #West_Bengal, ജിഹാദി അഫ്സുദ്ദീന് അലി തന്റെ യഥാര്ത്ഥ #മകളെ വിവാഹം ചെയ്തു, മകൾ ഗർഭിണി, മകളുടെ യഥാര്ത്ഥ അമ്മ പറഞ്ഞത് അല്ലാഹുവിന്റെ ഉത്തരവ് പ്രകാരമാണ് ഈ നിക്കാഹ് എന്നായിരുന്നു. രോഷാകുലരായ ഗ്രാമവാസികൾ പിതാവിനെ ക്രൂരമായി മർദ്ദിച്ചു. പോലീസിനു കൈമാറി. ജിഹാദിയെ രക്ഷിക്കാനായി മുസ്ലിം വ്യക്തിനിയമ ബോര്ഡും രംഗത്തിറങ്ങി.”
ഈ വാർത്തയുടെ സ്ക്രീൻഷോട്ടുകൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ മറ്റ് നിരവധി ഉപയോക്താക്കളും സമാനമായ അവകാശവാദങ്ങളോടെ പങ്കിട്ടു. .
അന്വേഷണം:
ഈ വൈറൽ പോസ്റ്റിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ, വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ)യുടെ ഒരു വാർത്ത വിശ്വാസ് ന്യൂസ് സംഘം Webdunia.com-ൽ കണ്ടെത്തി. 2007 നവംബര് 20ന് പ്രസിദ്ധീകരിച്ച റിപ്പോര്ട്ടിലാണ് പ്രസ്തുത സംഭവം പരാമര്ശിക്കുന്നത്.
“പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ കാഷിയാജോറ ഗ്രാമത്തിൽ ഒരു പിതാവ് കൗമാരക്കാരിയായ മകളെ വിവാഹം കഴിച്ച കേസ് പുറത്തുവന്നിരിക്കുന്നു. മകൾ ഇപ്പോൾ ഗർഭിണിയാണ്. അങ്ങിനെ ചെയ്യാൻ തനിക്ക് ദൈവത്തിന്റെ കല്പന ലഭിച്ചു എന്നാണ് പിതാവ് പറയുന്നത്. അഞ്ച് മാസം ഗര്ഭിണിയായ പെണ്കുട്ടിയെ നാട്ടുകാര് ഇന്നലെ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അതുവരെ പെണ്കുട്ടിയുടെ വിവാഹത്തെകുറിച്ച് ഗ്രാമവാസികള്ക്ക് അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.”
സംഭവത്തിൽ പ്രകോപിതരായ അയൽവാസികൾ പെൺകുട്ടിയുടെ പിതാവ് അഫിസുദ്ദീൻ അലിയെ (37) ചോദ്യം ചെയ്തു. ആറുമാസം മുമ്പാണ് മൂത്ത മകളെ താൻ വിവാഹം കഴിച്ചതെന്ന് അലി പറഞ്ഞതായി Webdunia.com-ൽ പ്രസിദ്ധീകരിച്ച പിടിഐ റിപ്പോര്ട്ട് പറയുന്നു.
“ഇതിനായി തനിക്ക് സ്വപ്നത്തിൽ ദൈവത്തിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചതായി അലി പറഞ്ഞു. ദിവസക്കൂലിക്കാരനായ അലിക്ക് അഞ്ച് മക്കളുണ്ട്,” റിപ്പോർട്ടിൽ പറയുന്നു.
ഈ സംഭവത്തെക്കുറിച്ച് പരാമർശിക്കുന്ന മറ്റൊരു റിപ്പോർട്ട് 2007 നവംബർ 20 ന് ടൈംസ് ഓഫ് ഇന്ത്യ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത് ഞങ്ങൾ കണ്ടെത്തി, പ്രസ്തുത റിപ്പോർട്ടിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം വൈറൽ പോസ്റ്റിന്റെ സ്ക്രീൻഷോട്ടിന് സമാനമാണ്.
“സംഭവം പുറത്തറിഞ്ഞതിനെ തുടര്ന്ന് ഗ്രാമത്തിലെ സംഘര്ഷാവസ്ഥ കണക്കിലെടുത്ത് ബാനര്ഹട്ട് പോലീസ് സ്റ്റേഷന് അധികൃതര് അലിയെയും ഭാര്യയെയും 15 വയസുള്ള മകളെയും അറസ്റ്റ് ചെയ്ത് എസ്ഡിഒ കോടതിയിൽ ഹാജരാക്കി. എന്നാൽ ഇത് ക്രിമിനൽ കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ള കേസായതിനാൽ മജിസ്‌ട്രേട് അലിയെ വിട്ടയച്ചു. “ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
2007 ലെ ഒരു പഴയ സംഭവവുമായി (മറ്റൊരു റിപ്പോർട്ട് കാണുക) ബന്ധപ്പെട്ടതാണ് സമീപകാല സംഭവമെന്ന നിലയിൽ പ്രചരിക്കുന്ന ഈ വൈറൽ പോസ്റ്റ് എന്ന് വിശ്വാസ് ന്യൂസ് ടീമിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ ദൈനിക് ജാഗരണിന്റെ സിലിഗുരി എഡിറ്റർ ഗോപാൽ ഓജയുമായി ബന്ധപ്പെട്ടു, ഇത് 2007 ലെ സംഭവമാണെന്നും സമൂഹമാധ്യമങ്ങളിൽ കാലാകാലങ്ങളിൽ വൈറലാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെറ്റിദ്ധാരണാജനകമായ അവകാശവാദവുമായി വൈറൽ പോസ്റ്റ് പങ്കിട്ട യൂസറെ ഫേസ്ബുക്കിൽ 10,000-ന് അടുത്ത് ആളുകൾ പിന്തുടരുന്നു.
നിഗമനം: പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ ഒരു മുസ്ലീം പിതാവ് സ്വന്തം മകളെ വിവാഹം കഴിച്ചുവെന്ന 2007 ലെ ഒരു വാർത്ത അടുത്തിടെ നടന്ന സംഭവമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദത്തോടെ പ്രചരിക്കുന്നു.
അവകാശ അവലോകനം: ബംഗാളിൽ അച്ഛൻ മകളെ വിവാഹം കഴിച്ച് ഗർഭിണിയാക്കി.
അവകാശപ്പെടുന്നത്: ഫേസ്‌ബുക്ക് പേജ്: यह सदी हिंदुत्व का है
വസ്തുത: തെറ്റിദ്ധാരണാജനകം
- Claim Review : ബംഗാളിൽ അച്ഛൻ മകളെ വിവാഹം കഴിച്ച് ഗർഭിണിയാക്കി.
- Claimed By : ഫേസ്‌ബുക്ക് പേജ്: यह सदी हिंदुत्व का है
- Fact Check : Misleading
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.