X
X

Fact Check: 132 പാക്കിസ്ഥാനി ഡോക്ടർമാർ സി എ എ പ്രകാരം ഇന്ത്യൻ പൗരത്വം നേടി എന്ന വൈറൽ അവകാശവാദം തെറ്റിദ്ധാരണാജനകം


ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഗുജറാത്തിലെ എൻഎംസി പരീക്ഷയിൽ പാകിസ്ഥാനിൽനിന്നുള്ള ഏതാനും ഹിന്ദു ഡോക്ടർമാർ വിജയിച്ചുവെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഈ ഹിന്ദു ഡോക്ടർമാരെല്ലാം പൗരത്വ ഭേദഗതി നിയമം (സി‌എ‌എ) നടപ്പിലാക്കിയതിന് ശേഷം ഇന്ത്യയിൽ വന്നവരാണെന്നും ഇപ്പോൾ ഗുജറാത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരായി മാറിയെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു. സിഎഎ നിയമം നിലവിൽ വന്നതിന് ശേഷമാണ് ഈ ഡോക്ടർമാർക്കെല്ലാം ഇന്ത്യൻ പൗരത്വം ലഭിച്ചതെന്നാണ് അവകാശവാദം..

വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എൻഎംസി പരീക്ഷയിൽ വിജയിച്ച 132 ഡോക്ടർമാർ പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കളാണ് എന്നത് ശരിയാണെങ്കിലും, അവരുടെ പൗരത്വം സിഎഎയുമായി ബന്ധപ്പെട്ടതല്ല, പ്രസ്തുത നിയമം പാർലമെന്റ് പാസാക്കിയിട്ടും ഇതുവരെ നടപ്പാക്കിയിട്ടില്ല. അതിനാൽ, ഈ നിയമപ്രകാരം ആർക്കും പൗരത്വം നൽകുന്ന ചോദ്യം ഉദിക്കുന്നില്ല. ഇവരെല്ലാം 1955-ലെ ഇന്ത്യയുടെ പൗരത്വ നിയമത്തിന് കീഴിൽ പൗരത്വം നേടിയവരാണ്, അതിന് കീഴിൽ പാകിസ്ഥാനികൾ മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്കും പൗരത്വം നേടാവുന്നതാണ്. .

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

വൈറലായ പോസ്റ്റ് പങ്കിട്ടുകൊണ്ട് സമൂഹ മാധ്യമ  ഉപയോക്താവായ ‘ബിജെപി ശശി കുമാർ സുബ്രമണി’ (ആർക്കൈവ്) എഴുതി: “സിഎഎയ്ക്ക് ശേഷം പാകിസ്ഥാനിൽ നിന്ന് വന്ന 132 ഹിന്ദു ഡോക്ടർമാരെ സംസ്ഥാനത്ത് മുഴുവൻ സമയ മെഡിക്കൽ പ്രാക്ടീഷണർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗുജറാത്ത് സർക്കാരിന്റെ നിരന്തര പിന്തുണക്ക് നന്ദി പറയാൻ അവർ ഒരു പരിപാടി നടത്തി. ഈ വാർത്ത പോസിറ്റീവ് ആണെങ്കിലും ചിലർ കരയും. മോദി സിഎഎ നടപ്പാക്കിയില്ലെന്ന് പറയുന്ന വിദഗ്ധരോടാണ് ചോദിക്കട്ടെ , അപ്പോൾ ഇത് എങ്ങനെ സംഭവിച്ചു? “സമാനമായ അവകാശവാദങ്ങളുമായി മറ്റ് നിരവധി ഉപയോക്താക്കൾ പോസ്റ്റ് പങ്കിട്ടു.

https://twitter.com/RajeshNain/status/1679122514721603585

വിശ്വാസ് ന്യൂസ് അന്വേഷണം:

ടൈംസ് ഓഫ് ഇന്ത്യയിൽ ജൂലൈ 4 ന് പ്രസിദ്ധീകരിച്ച ഒരു ഗാന്ധിനഗർ വാർത്തയുടെ ലിങ്ക് വൈറലായ പോസ്റ്റിൽ ഉൾപ്പെടുന്നു. 132 പാകിസ്ഥാൻ ഹിന്ദു ഡോക്ടർമാർ എൻ എം സി പരീക്ഷയിൽ വിജയിച്ചതായി അതിൽ പരാമർശിക്കുന്നു. ഈ ഡോക്ടർമാരെല്ലാം പാകിസ്ഥാനിൽ മെഡിസിൻ പഠിച്ചതിന് ശേഷമാണ് ഇന്ത്യയിലെത്തിയതെന്നും എൻഎംസി പരീക്ഷ പാസായാൽ ഇനി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനാകുമെന്നും വാർത്തയിൽ പറയുന്നു.

നിരവധി ഡോക്ടർമാർ ഇന്ത്യയിൽ വന്ന് ഇവിടെ പൗരത്വം നേടിയതായി വാർത്തയിൽ പരാമർശിക്കുന്നു. ഉദാഹരണത്തിന്, ഡോ.ദശരത് കുമാർ (47) 2006-ൽ ഇന്ത്യയിലെത്തി, 2016-ൽ പൗരനായി. ഡോ. ഓം പ്രകാശ് രതി (49) 2007-ൽ ഇന്ത്യയിലെത്തി, 2016-ൽ ഇന്ത്യൻ പൗരനായി. മറ്റൊരു ഡോക്ടറായ രാജ്കുമാർ ജസ്രാണി ഇന്ത്യയിലെത്തിയത് 2009-ൽ. അദ്ദേഹം 2016-ൽ ഇന്ത്യൻ പൗരനായി.

ഈ ഡോക്ടർമാരെല്ലാം സി‌എ‌എ പാസാക്കുന്നതിന് മുമ്പാണ് ഇന്ത്യയിൽ വന്നതെന്നും മുൻ നിയമപ്രകാരം അവർ ഇന്ത്യൻ പൗരത്വം നേടിയിട്ടുണ്ടെന്നും വ്യക്തമാണ്. ഇന്ത്യൻ പൗരത്വ നിയമം, 1955, ജനനം, വംശപരമ്പര, രജിസ്ട്രേഷൻ, സ്വാഭാവിക വൽക്കരണം എന്നിവ ഉൾപ്പെടുന്ന ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമായി പ്രതിപാദിക്കുന്നു.

ഇന്ത്യൻ സർക്കാരിന്റെ പൗരത്വ അപേക്ഷ പോർട്ടലും 1955 ലെ നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാമെന്ന് വ്യക്തമാക്കുന്നു. വൈറൽ അവകാശവാദത്തിൽ പരാമർശിച്ചിരിക്കുന്ന പാകിസ്ഥാൻ ഹിന്ദു ഡോക്ടർമാർ സിഎഎയ്ക്ക് മുമ്പുള്ള നിയമപ്രകാരമാണ് ഇന്ത്യൻ പൗരത്വം നേടിയതെന്ന് അന്വേഷണത്തിൽ വ്യക്തമാക്കുന്നു.

പൗരത്വ ഭേദഗതി നിയമം (സിഎഎ)  ഇതുവരെ നടപ്പാക്കിയിട്ടില്ല. മതപരമായ പീഡനത്തിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതപരമായി പീഡിപ്പിക്കപ്പെടുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ സമുദായങ്ങളിൽപെട്ടവർക്ക്  പൗരത്വം നൽകുന്നതിനായി 2019 ഡിസംബർ 11-ന് പാർലമെന്റ് പൗരത്വ (ഭേദഗതി) നിയമം 2019 പാസാക്കി.

2019 ഡിസംബർ 12-ന് ഈ നിയമം നടപ്പിലാക്കാൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.എന്നിരുന്നാലും, ഇത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. 2022, ഒക്‌ടോബർ 18-ന് ഇ.ടിയുടെ വെബ്‌സൈറ്റിൽ വാർത്താ ഏജൻസിയായ പി.ടി.ഐയെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം സർക്കാരിന് കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. രാജ്യസഭയിലെയും ലോക്‌സഭയിലെയും സബോർഡിനേറ്റ്   ലെജിസ്‌ലേഷനെക്കുറിച്ചുള്ള പാർലമെന്ററി കമ്മിറ്റികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സിഎഎ നിയമം 2019-നുള്ള വ്യവസ്ഥകൾ തയ്യാറാക്കുന്നതിനുള്ള സമയം വീണ്ടും നീട്ടി നൽകി .

രാജ്യസഭയിലേക്കുള്ള സമയപരിധി 2022 ഡിസംബർ 31 വരെയും ലോക്‌സഭയിലേക്ക് 2023 ജനുവരി 9 വരെയും നീട്ടി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് തുടർച്ചയായി ഏഴാമത്തെ സമയം നീട്ടിനൽകളാണിത്. പ്രധാനമായി, ഈ നിയമങ്ങളില്ലാതെ, നിയമം നടപ്പിലാക്കാൻ കഴിയില്ല.

2021 നവംബർ 30 ന് വാർത്താ ഏജൻസിയായ എ എൻ ഐ  നൽകിയ വിവരങ്ങൾ അനുസരിച്ച്, നിയമങ്ങൾ വിജ്ഞാപനം ചെയ്തതിന് ശേഷം മാത്രമേ സി എ എ പ്രകാരമുള്ള പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയൂ എന്ന് സർക്കാർ ലോക്സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി.

ഇക്കാര്യം സംബന്ധിച്ച് വാർത്താ ഏജൻസിയായ പിടിഐ-ഭാഷയുടെ പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യുന്ന  ലേഖകൻ ദീപക് രഞ്ജനുമായി വിശ്വാസ് ന്യൂസ് ബന്ധപ്പെട്ടു. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

പാകിസ്ഥാൻ വംശജരായ ഡോക്ടർമാർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതുസംബന്ധിച്ച  വൈറലായ പോസ്റ്റുമായി ബന്ധപ്പെട്ട് വിശ്വസ് ന്യൂസ് ജാഗ്രൺ ഗുജറാത്തിയുടെ ഡെപ്യൂട്ടി എഡിറ്റർ രാജേന്ദ്ര സിംഗ് പർമറുമായി ബന്ധപ്പെട്ടു. സി‌എ‌എയ്ക്ക് മുമ്പ് ഈ ഡോക്ടർമാർ ഇന്ത്യൻ പൗരത്വം നേടിയിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഈ ഡോക്ടർമാരെല്ലാം പാക്കിസ്ഥാനിൽ മെഡിസിൻ പഠിച്ച് ഇന്ത്യയിലെത്തിയവരാണെന്നും എന്നാൽ ഇവിടെ പ്രാക്ടീസ് ചെയ്യാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ, എൻഎംസി പരീക്ഷ വിജയിച്ചാൽ, അവർക്ക് ഇന്ത്യയിൽ ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യാൻ കഴിയും

തെറ്റിദ്ധാരണാജനകമായ  അവകാശവാദവുമായി വൈറൽ പോസ്റ്റ് ഷെയർ ചെയ്ത ഉപയോക്താവിനെ ഫേസ്ബുക്കിൽ 700-ത്തിൽ അധികം  ആളുകൾ പിന്തുടരുന്നു.

നിഗമനം: പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ 132 ഹിന്ദു ഡോക്ടർമാർക്ക് പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വം ലഭിച്ചുവെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്ത്യൻ പാർലമെന്റ് പാസാക്കിയതിന് ശേഷം ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ പ്രസ്തുത നിയമം  ഇതുവരെ നടപ്പാക്കിയിട്ടില്ല.

  • Claim Review : പാക്കിസ്ഥാനിൽനിന്നു ഇന്ത്യയിലേക്ക്  വന്ന ഹിന്ദു ഡോക്ടർമാർക്ക് സി എ എ പ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചു.
  • Claimed By : ഫേസ്‌ബുക്ക് യൂസർ ശശികുമാർ സുബ്രമണി 
  • Fact Check : Misleading
Misleading
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later