വിശ്വാസ് ന്യൂസ് ഈ അവകാശവാദം അന്വേഷിക്കുകയും അത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തുകയും ചെയ്തു. നിരോധനം സംബന്ധിച്ച് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല. ഇൻസ്റ്റാഗ്രാം വിലക്കിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ വ്യാജമാണ്.
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : 2024 സെപ്തംബർ 10 മുതൽ ഇൻസ്റ്റാഗ്രാം പൂർണ്ണമായും അടച്ചുപൂട്ടുമെന്ന് പ്രസ്താവിക്കുന്നതും സർക്കാർ ഇൻസ്റ്റാഗ്രാം നിരോധിച്ചുവെന്ന തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദവുമായി ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
വിശ്വാസ് ന്യൂസ് ഈ അവകാശവാദം അന്വേഷിക്കുകയും അത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തുകയും ചെയ്തു. നിരോധനം സംബന്ധിച്ച് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല. ഇൻസ്റ്റാഗ്രാം വിലക്കിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ വ്യാജമാണ്.
“2024 സെപ്റ്റംബർ 10 മുതൽ ഇൻസ്റ്റാഗ്രാം ഷട്ട് ഡൗൺ ആകും, നിങ്ങളുടെ സുഹൃത്തുക്കളോട് വേഗം പറയൂ” എന്ന അടിക്കുറിപ്പോടെയാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് ഈ പോസ്റ്റ് ഷെയർ ചെയ്തത്.
വൈറൽ ക്ലെയിം സ്ഥിരീകരിക്കുന്നതിന്, പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ ഒരു ഗൂഗിൾ സെർച്ച് നടത്തിയെങ്കിലും അതിനെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ വാർത്താ റിപ്പോർട്ടൊന്നും കണ്ടെത്തിയില്ല.
പ്രസക്തമായ എന്തെങ്കിലും വിവരങ്ങൾക്കായി ഞങ്ങൾ ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റും പരിശോധിച്ചെങ്കിലും ക്ലെയിമുമായി ബന്ധപ്പെട്ട തെളിവുകളൊന്നും കണ്ടെത്തിയില്ല.
ഞങ്ങൾ ഔദ്യോഗിക പ്ലേ സ്റ്റോർ വെബ്സൈറ്റും പരിശോധിച്ചു, ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും ഇൻസ്റ്റാഗ്രാം ഇപ്പോഴും ലഭ്യമാണെന്ന് കണ്ടെത്തി.
ഞങ്ങൾ ഇൻസ്റ്റാഗ്രാം, ഫേസ്ബുക് , വാട്ട്സ്ആപ് എന്നിവയുടെ ഉടമസ്ഥ കമ്പനിയായ Meta-യുടെ ഔദ്യോഗിക വെബ്‌സൈറ്റും പരിശോധിച്ചു, ഈ ക്ലെയിമിനെ പിന്തുണയ്ക്കുന്ന ഒരു വിവരവും ലഭിച്ചില്ല.. മുമ്പും സമാനമായ പോസ്റ്റുകൾ വൈറലായിട്ടുണ്ട്. ഞങ്ങൾ മെറ്റായെ ഇമെയിൽ വഴി ബന്ധപ്പെട്ടപ്പോൾ, വൈറൽ ക്ലെയിം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അവർ സ്ഥിരീകരിച്ചു.
കൂടുതൽ സ്ഥിരീകരണത്തിനായി, ദൈനിക് ജാഗരൻ്റെ നാഷണൽ ബ്യൂറോ ജേണലിസ്റ്റ് നീലു രഞ്ജനെ ഞങ്ങൾ സമീപിച്ചു, അദ്ദേഹം പ്രസ്തുത അവകാശവാദം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റ് ഷെയർ ചെയ്ത ഉപയോക്താവിൻ്റെ പ്രൊഫൈലും ഞങ്ങൾ സ്കാൻ ചെയ്തു. ഉപയോക്താവിന് 5700 ഫോളോവേഴ്‌സ് ഉണ്ട്.ഉത്തർപ്രദേശിലെ താമസക്കാരനാണ് അയാൾ.
നിഗമനം:: ഇൻസ്റ്റാഗ്രാം നിരോധിച്ചുവെന്ന വൈറൽ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സർക്കാർ അത്തരം പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും വിശ്വാസ് ന്യൂസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923