Fact Check: കോയമ്പത്തുരിൽ പ്രത്യുത്പാദനശേഷി നശിക്കാനുള്ള മരുന്ന് ചേർത്ത് ബിരിയാണി വിളമ്പി എന്ന പോസ്റ്റ് ഇട്ട ട്വിറ്റെർ യൂസർക്കെതിരെ പോലീസ് കേസെടുത്തു
- By: Sharad Prakash Asthana
- Published: Jul 15, 2023 at 01:10 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഒരു സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ മൂന്ന് ചിത്രങ്ങളുടെ കൊളാഷ് സഹിതം കോയമ്പത്തൂരിൽ റെസ്റ്റോറന്റിൽ ബിരിയാണിയിൽ പ്രത്യുത്പാദനശേഷി ഇല്ലാതാക്കാനുള്ള മരുന്ന് കലക്കി ഹിന്ദു ഉപഭോക്താക്കൾക്ക് നൽകുന്ന ചിലരെ പോലീസ് പിടികൂടി എന്ന് അവകാശപ്പെടുന്നു. മുസ്ലീങ്ങൾക്ക് മരുന്ന് ഇല്ലാതെ ബിരിയാണി വിളമ്പുകയും ചെയ്തു എന്നാണ് എഴുതിയിരിക്കുന്നത്. കൊളാഷിന്റെ ആദ്യ ചിത്രത്തിൽ, പ്രതികളിൽ ചിലർ പോലീസിന്റെ കസ്റ്റഡിയിൽ നിൽക്കുന്നതായി കാണാം, രണ്ടാമത്തെ ഫോട്ടോയിൽ കുറച്ച് മയക്കുമരുന്ന് പൊതികളും മൂന്നാമത്തേതിൽ ഒരു യുവാവിനേയും കാണാം.
വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ അവകാശവാദം വ്യാജമാണെന്ന് കണ്ടെത്തി. പോസ്റ്റിൽ പങ്കുവെക്കുന്ന മൂന്ന് ചിത്രങ്ങളും വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ളവയാണ്. അവർ തമ്മിൽ യാതൊരു ബന്ധവുമില്ല. 2023 മെയ് മാസത്തിൽ കോയമ്പത്തൂരിലെ സൈബർ ക്രൈം പോലീസ് ഇത്തരം വ്യാജ പോസ്റ്റുകൾ പോസ്റ്റ് ചെയ്തതിന് ഒമ്പത് ട്വിറ്റർ ഹാൻഡിലുകൾക്കെതിരെ കേസെടുത്തിരുന്നു.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഒരു ഉപയോക്താവ് ഈ വൈറൽ സ്‌ക്രീൻഷോട്ട് വിശ്വാസ് ന്യൂസിന്റെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈൻ നമ്പറായ 91 9599299372-ലേക്ക് അയച്ചു, ഇത് പരിശോധിച്ചുറപ്പിക്കാൻ അഭ്യർത്ഥിച്ചു. ആ സ്ക്രീൻഷോട്ടിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:
“കോയമ്പത്തുരിൽ ബിരിയാണി ജിഹാദ് …
ചില റെസ്റ്റാറ്റാറ ണ്ടുകളിൽ ഹിന്ദു കസ്റ്റമര്മാർക്ക് മരുന്ന് ചേർത്ത് ബിരിയാണിയും മുസ്‌ലിംകൾക്ക് ആ മരുന്ന് ചേർക്കാത്ത ബിരിയാണിയും വിളമ്പിയത് പോലീസ് കണ്ടെത്തി . പ്രത്യുത്പാദനശേഷി നശിക്കാനുള്ള മരുന്നാണ് അതിൽ ചേർത്തിരുന്നത് .
ഇത് ജനസംഖ്യാപരമായ മാറ്റത്തിനുള്ള ജിഹാദാണ്.“
ജൂൺ 26 ന് സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ട് ഫേസ്ബുക്ക് ഉപയോക്താവ് ‘രാജ് കുമാർ ഗാർഗ്’ (ആർക്കൈവ് ചെയ്ത ലിങ്ക്) എഴുതി,
“ഉണരൂ ഹിന്ദുക്കളെ, ഉണർന്നെഴുനേൽക്കു. പങ്കുവെയ്ക്കു, അവബോധമുള്ളവരാകു.”
അന്വേഷണം:
ഈ വൈറൽ ക്ലെയിം അന്വേഷിക്കാൻ, ഞങ്ങൾ ആദ്യം ഗൂഗിളിൽ കീവേഡുകൾ ഉപയോഗിച്ച് ഓപ്പൺ സെർച്ച് നടത്തി. 2023 മെയ് 21 ന്, ദി ഹിന്ദുവിന്റെ വെബ്‌സൈറ്റിൽ ഇതിനെക്കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചു. അതനുസരിച്ച്, “വ്യാജ പോസ്റ്റ് ഷെയർ ചെയ്തതിന് ഒമ്പത് ട്വിറ്റർ ഹാൻഡിലുകൾക്കെതിരെ സൈബർ ക്രൈം പോലീസ് കേസെടുത്തു.”
കോയമ്പത്തൂരിലെ ഹിന്ദുക്കൾക്ക് മയക്കുമരുന്ന് കലർന്ന ബിരിയാണി വിളമ്പിയെന്നാണ് അതിൽ പറയുന്നത്. ‘കോയമ്പത്തൂരിലെ ബിരിയാണി ജിഹാദ്’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഹിന്ദു ഉപഭോക്താക്കൾക്ക് മയക്കുമരുന്ന് കലർന്ന ബിരിയാണിയും മുസ്ലീങ്ങൾക്ക് പ്ലെയിൻ ബിരിയാണിയും നൽകിയതായി പോലീസ് കണ്ടെത്തി എന്ന് അതിൽ അവകാശപ്പെടുന്നു .. ഈ മയക്കുമരുന്ന് മനുഷ്യനെ പ്രതിപാദനശേഷി ഇല്ലാത്തവനാക്കുന്നു എന്നായിരുന്നു വ്യാജ പോസ്റ്റ്. ജനസംഖ്യാപരമായ മാറ്റത്തിന് വേണ്ടിയായിരുന്നു ഈ ജിഹാദ് എന്നും അതിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 505(1)(ബി), 465 എന്നിവയും സെക്ഷൻ 43, 66, 66 ഡി ഇൻഫർമേഷൻ ടെക്‌നോളജി (എ) എന്നിവയും പ്രകാരം ഒമ്പത് ട്വിറ്റർ ഹാൻഡിലുകൾക്കെതിരെ സൈബർ ക്രൈം പോലീസ് കേസെടുത്തു.
മെയ് 22 ന് ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലും ഈ വാർത്ത കാണാം. മുസ്ലീം റെസ്റ്റോറന്റിൽ ഹിന്ദുക്കൾക്ക് മയക്കുമരുന്ന് കലർന്ന ബിരിയാണി നൽകുന്നുവെന്ന് അവകാശപ്പെട്ട ഒമ്പത് ട്വിറ്റർ ഹാൻഡിലുകൾക്കെതിരെ നഗരത്തിലെ സൈബർ ക്രൈം പോലീസ് കേസെടുത്തതായി അതിൽ പറയുന്നു. ഇത്തരം പ്രകോപനപരമായ പോസ്റ്റുകൾ കണ്ടതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ പി താമരക്കണ്ണൻ ആണ് പരാതി രജിസ്റ്റർ ചെയ്തത്.. ഈ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
2020 മാർച്ച് 2 ന് ന്യൂസ് 18 ന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും വ്യത്യസ്ത പാത്രങ്ങളിലാണ് ബിരിയാണി പാകം ചെയ്യുന്നതെന്ന് ആർ ഡി സിംഗ് എന്ന ട്വിറ്റർ ഉപയോക്താവ് പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിൽ പറയുന്നതായി വ്യക്തമാക്കുന്നു.. ഹിന്ദുക്കളുടെ ബിരിയാണിയിൽ മനുഷ്യരെ പ്രത്യുത്പാദനശേഷി ഇല്ലാത്തവരാക്കു ന്നതിനുള്ള ഗുളികകൾ ചേർക്കുന്നുണ്ടത്രേ . കോയമ്പത്തൂരിലെ റഹ്മാൻ ബിസ്മില്ലയുടെ മാഷാ അല്ലാഹ് എന്ന റസ്‌റ്റോറന്റിലാണ് ഇത്തരത്തിൽ ബിരിയാണി വിൽപന നടത്തിയിരുന്നത് എന്നും ട്വിറ്റെർ പറയുന്നു. ട്വീറ്റ് വൈറലായതോടെ വ്യാജ പോസ്റ്റുകൾ ഇടരുതെന്ന് കോയമ്പത്തൂർ പൊലീസ് ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് സിംഗ് ഈ ട്വീറ്റ് നീക്കം ചെയ്തു.
കീവേഡുകൾ ഉപയോഗിച്ച് കൂടുതൽ സെർച്ച് ചെയ്തപ്പോൾ , 2020 മാർച്ച് 2-ന് കോയമ്പത്തൂർ പോലീസിന്റെ ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി (ആർക്കൈവ് ലിങ്ക്). വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉത്തരവാദിത്തമുള്ള ഉപയോക്താവായിരിക്കുക എന്നും അതിൽ നിർദ്ദേശിക്കുന്നു.
ഇതിനുശേഷം, ഗൂഗിൾ റിവേഴ്സ് ഇമേജിന്റെ സഹായത്തോടെ ഞങ്ങൾ വൈറലായ കൊളാഷിന്റെ ചിത്രങ്ങൾ ഓരോന്നായി പരിശോധിച്ചു.
ഒന്നാമത്തെ ചിത്രം
ആദ്യ ചിത്രം ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, ബിജ്‌നോർ പോലീസിന്റെ (ആർക്കൈവ് ചെയ്ത ലിങ്ക്) ട്വിറ്റർ ഹാൻഡിൽ ഞങ്ങൾ അത് കണ്ടെത്തി. ഇതനുസരിച്ച് മദ്രസയിൽ അനധികൃതമായി ആയുധങ്ങൾ കടത്തിയ 6 പേരെ ഷെർക്കോട് പോലീസ് സ്‌റ്റേഷൻ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടാമത്തെ ചിത്രം
ഗൂഗിൾ ലെൻസിന്റെ സഹായത്തോടെ ഞങ്ങൾ അത് തിരഞ്ഞു. 2019 മെയ് 2 ന് ഡെയ്‌ലി മിററിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് ഞങ്ങൾ ഈ ഫോട്ടോ കണ്ടെത്തിയത്. ഇത് കൊളംബോയിലെ ശ്രീലങ്കൻ കേസുമായി ബന്ധപ്പെട്ടതാണെന്ന് പറയപ്പെടുന്നു
മൂന്നാമത്തെ ചിത്രം
ഗൂഗിൾ ലെൻസിന്റെ സഹായത്തോടെ ഒരു പ്ലേറ്റ് ബിരിയാണി പിടിച്ചിരിക്കുന്ന ആളുടെ ചിത്രവും ഞങ്ങൾ തിരഞ്ഞു. 2016 ജൂലൈ 1 ന് Videosmylive – Indian Style YouTube ചാനലിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയുടെ ലഘുചിത്രത്തിൽ ഈ ചിത്രം കണ്ടെത്തി. അതിന്റെ തലക്കെട്ട് ഇങ്ങനെ: Indian Muslim festival DUM BIRYANI Preparation for 30 People & STREET FOOD।
കൊളാഷിലെ മൂന്ന് ചിത്രങ്ങളും വ്യത്യസ്ത കേസുകളിൽ നിന്നുള്ളതാണെന്ന് ഇത് കാണിക്കുന്നു. അവ പരസ്പരം ബന്ധപ്പെട്ടിട്ടില്ല.
ഇതിന് മുമ്പും ഈ പോസ്റ്റ് വൈറലായിട്ടുണ്ട്. അന്നത്തെ കോയമ്പത്തൂർ ഡിഎസ്പിയായിരുന്ന തിരു എസ് വിജയകുമാറുമായി വിശ്വാസ് ന്യൂസ് സംസാരിച്ചു. ഈ പോസ്റ്റിനെ അദ്ദേഹം വ്യാജമെന്ന് വിശേഷിപ്പിച്ചു.
തമിഴ്‌നാട്ടിലെ പ്രാദേശിക പത്രപ്രവർത്തകനായ സുരേഷ് മൂർത്തിയുമായി ഞങ്ങൾ ബന്ധപ്പെട്ടു. ഇത് വ്യാജ പോസ്റ്റാണെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് പലതവണ വൈറലായിട്ടുണ്ട്. അത്തരത്തിലൊരു കേസും ഉയർന്നു വന്നിട്ടില്ല.
വ്യത്യസ്‌ത കേസുകളുടെ ചിത്രങ്ങളുടെ കൊളാഷ് ഷെയർ ചെയ്‌ത ‘രാജ് കുമാർ ഗാർഗ്’ എന്ന ഫേസ്ബുക്ക് ഉപയോക്താവിന്റെ പ്രൊഫൈൽ ഞങ്ങൾ സ്‌കാൻ ചെയ്‌തു. ഇതനുസരിച്ച്, ഹരിയാനയിലെ കർണാലിൽ താമസിക്കുന്ന അദ്ദേഹം ഒരു പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ട വ്യക്തിയാണ്
നിഗമനം: കോയമ്പത്തൂരിൽ മരുന്ന് കലർന്ന ബിരിയാണി വിളമ്പുന്നുവെന്ന വാദം വ്യാജമാണ്. ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്ത 9 ട്വിറ്റർ ഹാൻഡിലുകൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാജ പോസ്റ്റുകൾ ഷെയർ ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
- Claim Review : കോയമ്പത്തുരിൽ ചില റെസ്റ്റാറ്റാറ ണ്ടുകളിൽ ഹിന്ദു കസ്റ്റമര്മാർക്ക് പ്രത്യുത്പാദനശേഷി നശിക്കാനുള്ള മരുന്ന് ചേർത്ത് ബിരിയാണിയും മുസ്‌ലിംകൾക്ക് ആ മരുന്ന് ചേർക്കാത്ത ബിരിയാണിയും വിളമ്പിയതിന് ചിലരെ പോലീസ് അറസ്റ്റ് ചെയ്തു
- Claimed By : ഫേസ്‌ബുക്ക് യൂസർ രാജ് കുമാർ ഗാർഗ് വസ്തുത: വ്യാജം
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.