X
X

Fact Check: ആസ്റ്റൺ മാർട്ടിനോടൊപ്പമുള്ള സത്യജിത് റേയുടെ ഈ ചിത്രം എഡിറ്റ് ചെയ്തതാണ്

  • By: Pallavi Mishra
  • Published: Aug 30, 2023 at 04:30 PM
  • Updated: Aug 30, 2023 at 04:46 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : അന്തരിച്ച പ്രശസ്ത ചലച്ചിത്രകാരൻ സത്യജിത് റേ ആസ്റ്റൺ മാർട്ടിൻ കാറുമായി പോസ് ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വൈറൽ ചിത്രം കാണിക്കുന്നു.1953ൽ എടുത്തതാണെന്നും സത്യജിത് റേയെ അവതരിപ്പിക്കുന്നുവെന്നുമുള്ള അവകാശവാദങ്ങളോടെയാണ് ചിത്രം വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. എന്നാൽ, വിശ്വാസ് ന്യൂസ് നടത്തക്കിയ അന്വേഷണത്തിൽ ഈ  ചിത്രം എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തി.. അവകാശവാദങ്ങൾക്ക് വിരുദ്ധമായി, യഥാർത്ഥ ചിത്രത്തിൽ  സത്യജിത് റേ ഇല്ല.  ഹോളിവുഡ് നടൻ സീൻ കോണറിയാണ് യഥാർത്ഥ ഫോട്ടോയിലെ വ്യക്തി.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

ഫെയ്‌സ്ബുക്ക് ഉപയോക്താവായ സോമെൻ ഹാൽഡർ ആണ് വൈറലായ ചിത്രം പോസ്റ്റ് ചെയ്തത്, “1953-ൽ റേ! ഒരു ബോണ്ടിനും  അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവുമായി കിടപിടിക്കാൻ കഴിയില്ല.’ എന്നാണ് അടിക്കുറിപ്പ്.

പോസ്റ്റും അതിന്റെ ആർക്കൈവ് ചെയ്ത ലിങ്കും ഇവിടെ കാണുക..

അന്വേഷണം:

വൈറലായ ചിത്രത്തെക്കുറിച്ച് അന്വേഷിക്കാൻ, വിശ്വസ് ന്യൂസ് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ടൂൾ ഉപയോഗിച്ചു. ഗെറ്റി ഇമേജസിൽ ഞങ്ങൾ ഇതേ ചിത്രം കണ്ടെത്തി. എന്നാൽ സൂക്ഷ്മപരിശോധനയിൽ, ചിത്രത്തിൽ കാണിച്ചിരിക്കുന്ന മനുഷ്യൻ സത്യജിത് റേ അല്ലെന്ന് വ്യക്തമായി; അത് പ്രശസ്ത ഹോളിവുഡ് നടൻ സീൻ കോണറി ആയിരുന്നു. 1964-ൽ യുണൈറ്റഡ് ആർട്ടിസ്റ്റ്‌സ് പുറത്തിറക്കിയ ‘ഗോൾഡ്‌ഫിംഗർ’ എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ നടൻ സീൻ കോണറി തന്റെ ആസ്റ്റൺ മാർട്ടിൻ DB5 ന് അടുത്തായി ജെയിംസ് ബോണ്ടായി പോസ് ചെയ്യുന്നു. (ഫോട്ടോ മൈക്കൽ ഓക്‌സ് ആർക്കൈവ്‌സ്/ഗെറ്റി ഇമേജസ്).

കൂടുതൽ അന്വേഷണത്തിൽ, theguardian.com-ലെ ഒരു ഫോട്ടോ ഗാലറിയിൽ ഞങ്ങൾ സീൻ കോണറിയുടെ അതേ ഫോട്ടോ കണ്ടെത്തി. ഫോട്ടോ അടിക്കുറിപ്പ്, “ഗോൾഡ്ഫിംഗറിൽ, 1964-ൽ ബോണ്ടിന്റെ ആസ്റ്റൺ മാർട്ടിൻ DB5 -നൊപ്പം  കോന്നറി.”

എഡിറ്റുചെയ്തതും യഥാർത്ഥ ചിത്രവും തമ്മിലുള്ള വ്യത്യാസം ചുവടെയുള്ള കൊളാഷിൽ കാണാം.

സ്ഥിരീകരണത്തിനായി, ദൈനിക് ജാഗരണിന്റെ  വിനോദ ബീറ്റ് കവർ ചെയ്യുന്ന മുതിർന്ന പത്രപ്രവർത്തകയായ സ്മിത ശ്രീവാസ്തവയുമായി ഞങ്ങൾ ബന്ധപ്പെട്ടു.. യഥാർത്ഥ ചിത്രത്തിലെ വ്യക്തി ഹോളിവുഡ് നടൻ സീൻ കോണറി ആണെന്നും സത്യജിത് റേ അല്ലെന്നും അവർ സ്ഥിരീകരിച്ചു.

അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ, ഈ അവകാശവാദം പങ്കുവെച്ച സോമെൻ ഹൽദാർ എന്ന ഉപയോക്താവിന്റെ സാമൂഹിക പശ്ചാത്തലം വിശ്വാസ് ന്യൂസ് പരിശോധിച്ചു. പശ്ചിമ ബംഗാളിലെ ഹൗറയിൽ താമസിക്കുന്നയാളാണ് ഉപയോക്താവ്.

നിഗമനം: വൈറൽ പോസ്റ്റിൽ  ചിത്രീകരിച്ചിരിക്കുന്നത് അന്തരിച്ച ചലച്ചിത്ര സംവിധായകൻ  സത്യജിത് റേയല്ല, ഹോളിവുഡ് നടൻ സീൻ കോണറിയെയാണ് എന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. വൈറലായ ചിത്രം എഡിറ്റ് ചെയ്തതാണ്.

  • Claim Review : Ray in 1953! No bond can match his charisma
  • Claimed By : acebook user Somen Halder
  • Fact Check : False
  • അവകാശ അവലോകനം: റേ 1953 -ൽ! ഒരു ബോണ്ടിനും ഇതിന് കിടപിടിക്കാവുന്ന വ്യക്തിപ്രഭാവമില്ല
  • അവകാശപ്പെടുന്നത്: ഫേസ്‌ബുക്ക് യൂസർ സോമൻ ഹാൽഡർ 
  • വസ്തുത: വ്യാജം   
  • Claim Review : റേ 1953 -ൽ! ഒരു ബോണ്ടിനും ഇതിന് കിടപിടിക്കാവുന്ന വ്യക്തിപ്രഭാവമില്ല
  • Claimed By : ഫേസ്‌ബുക്ക് യൂസർ സോമൻ ഹാൽഡർ
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later