വസ്തുതാപരിശോധന: വരാണസിയുടെ പഴയ വീഡിയോ ഇപ്പോൾ ഹൈദരാബാദിലെ തകർന്ന ഫ്ളൈഓവർ എന്ന പേരിൽ വൈറലാകുന്നു
നിഗമനം: ഈ അവകാശവാദം തെറ്റാണെന്ന് ഒരു അന്വേഷണത്തിൽ വിശ്വാസ് ന്യുസ് കണ്ടെത്തി.. വിഡിയോവിലെ തകർന്ന പാലം 2018 ൽ വാരണാസിയിൽ തകർന്ന നിർമാണത്തിലിരിക്കുന്ന ഫലമാണ്. ഇതിന് ഹൈദരാബാദുമായി ഒരു ബന്ധവുമില്ല.
- By: Urvashi Kapoor
- Published: Mar 3, 2021 at 05:10 PM
- Updated: Mar 4, 2021 at 05:35 PM
ന്യു ദൽഹി (വിശ്വാസ് ന്യുസ്): ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. ഒരു പാലം തകർന്നു വീഴുന്നത് അതിൽ കാണാം. തകർന്ന പാലത്തിനടിയിൽ ഞെരിഞ്ഞമര്ന്ന ഒട്ടേറെ വാഹനങ്ങൾ കാണാം. ഹൈദരാബാദിലെ ബാലാനഗർ- ജീതിമെഡല ഫ്ളൈഓവർ ആണ് വിഡിയോവിൽ ഉള്ളതെന്ന് യൂസർമാർ അവകാശപ്പെടുന്നു.
ഈ അവകാശവാദം തെറ്റാണെന്ന് ഒരു അന്വേഷണത്തിൽ വിശ്വാസ് ന്യുസ് കണ്ടെത്തി.. വിഡിയോവിലെ തകർന്ന പാലം 2018 ൽ വാരണാസിയിൽ തകർന്ന നിർമാണത്തിലിരിക്കുന്ന ഫലമാണ് . ഇപ്പോൾ ചിലർ അത് ഹൈദരാബാദിലേതാണെന്ന് പറഞ്ഞ് വൈറൽ ആക്കുന്നു.
എന്താണ് വൈറൽ ആകുന്നത്?
ഫേസ്‌ബുക്കിൽ ഈ വീഡിയോ ഷെയർ ചെയ്തുകൊണ്ട് ചോട്ടു പത്മശാലി എഴുതുന്നു: “ബാലാനഗർ- ജീതിമെഡല ഫ്ളൈഓവർ യാത്രയിൽ ഒഴിവാക്കുക. നിർമാണത്തിലിരിക്കുന്ന പാലം തകർന്നിരിക്കുന്നു. ഗോൾഡ് തെലങ്കാന.”
ഈ പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക് ഇവിടെ കാണാം.
അന്വേഷണം
അന്വേഷണം ആരംഭിക്കാനായി ഞങ്ങൾ InVID ടൂൾ ആണ് ഉപയോഗിച്ചത്. വൈറൽ വീഡിയോകൾ ഈ ടൂളിൽ അപ്‌ലോഡ് ചെയ്‌തുകൊണ്ട് ഒട്ടേറെ സ്ക്രീൻഷോട്ടുകൾ ഞങ്ങൾ ശേഖരിക്കുകയും ചെയ്തു. ഗൂഗിൾ റിവേഴ്‌സ് ഇമേജ് ടൂളിൽ അവ അപ്‌ലോഡ് ചെയ്തുകൊണ്ട് ഞങ്ങൾ സെർച്ച് ചെയ്തു.
ഈ അന്വേഷണത്തിൽ 2018-ലെ ഒരു വീഡിയോ ഞങ്ങൾക്ക് കിട്ടി. VOA News എന്ന ഒരു യൂട്യൂബ് ചാനലിൽ ആണ് ഇത് അപ്‌ലോഡ് ചെയ്തിരുന്നത്. വാരണാസിയിൽ നിർമാണത്തിലിരുന്ന ഒരു പാലം തകർന്നത് ആണ് വീഡിയോവിൽ കാണുന്നതെന്ന് അതിൽ പറയുന്നു..
ഗൂഗിൾ സെർച്ച് ടൂൾ ഉപയോഗിച്ച് ഞങ്ങൾ കൂടുതൽ അന്വേഷണം നടത്തി. ബന്ധപ്പെട്ട കീവേഡുകൾ ഉപയോഗിച്ച് ഗൂഗിൾ സെർച്ച് ടൂളിൽ ഞങ്ങൾ അന്വേഷണം നടത്തി. പലസ്ഥലത്തും വാരണാസിയിലെ അപകടവുമായി ബന്ധപ്പെട്ട വാർത്തകൾ ഞങ്ങൾക്ക് കിട്ടി.
2018 ലെ എ എൻ ഐയുടെ ഒരു ട്വീറ്റ് ഞങ്ങൾക്ക് കിട്ടി. അതിൽ വാരാണസി അപകടവുമായി അടുത്ത് ബന്ധമുള്ള ചിത്രങ്ങൾ ലഭിച്ചു. അവ വൈറൽ വീഡിയോകളുമായി യോജിക്കുന്നതായിരുന്നു. ഈ ട്വീറ്റ് ഇവിടെ കാണാം.
InVID-ന്റെ ട്വിറ്റര് അഡ്വാൻസ്ഡ് സെർച്ച് ഉപയോഗിച്ച് ഞങ്ങൾ കൂടുതൽ അന്വേഷിച്ചു. അപ്പോൾ തെലങ്കാന പോലീസിന്റെ ഒരു ട്വീറ്റ് ലഭിച്ചു. 2021 ഫെബ്രുവരി 24-ലേതായിരുന്നു അത്. ഒരു യുസറോട് പോലീസ് ആ വൈറൽ വീഡിയോയുടെ സത്യം പറയുന്നതായിരുന്നു ട്വീറ്റ്. ആ വൈറൽ വീഡിയോ ബാലാനഗർ- ഹൈദരാബാദിലെതല്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. അത് രണ്ട് വര്ഷം പഴമുള്ള ഒരു വാരാണസി വിഡിയോ ആണ്. തെലങ്കാന പോലീസ് ഡിഡി ന്യുസിലും ആ വാർത്ത ഷെയർ ചെയ്തിട്ടുണ്ട്.
തുടർന്ന് വിശ്വാസ് ന്യുസ് ഹൈദരാബാദിലെ ശക്തി ന്യുസിലെ സരസ്വതി രമയെ ബന്ധപ്പെട്ടു. ആ വൈറൽ വീഡിയോ ഹൈദരാബാദിലെതല്ലെന്നും വളരെ വർഷങ്ങൾ പഴക്കമുള്ള ഒരു ബനാറസ് വിഡിയോ ആണെന്നും അവർ പറഞ്ഞു.
അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ വിശ്വാസ് ന്യുസ് ഈ വ്യാജ വീഡിയോ പോസ്റ്റ് ചെയ്ത യൂസറെപ്പറ്റി അന്വേഷിച്ചു. സർസിലെ സ്വദേശിയായ ചോട്ടു പത്മശാലി ആയിരുന്ന് ആ യൂസർ.
ഇതുസംബന്ധിച്ച മുഴുവൻ അന്വേഷണ വിവരവും താഴെ ഇംഗ്ലീഷിൽ വായിക്കാം.: .
വസ്തുത പരിശോധന: വരാണസിയിൽനിന്നുള്ള 2018 -ലെ വിഡിയോ ഹൈദരാബാദിലെ ബാലാനഗർ- ജീതിമെഡല ഫ്ളൈഓവർ തകരുന്നതിൽ ദൃശ്യം എന്ന നിലയിൽ പ്രചരിക്കുന്നു.
निष्कर्ष: നിഗമനം: ഈ അവകാശവാദം തെറ്റാണെന്ന് ഒരു അന്വേഷണത്തിൽ വിശ്വാസ് ന്യുസ് കണ്ടെത്തി.. വിഡിയോവിലെ തകർന്ന പാലം 2018 ൽ വാരണാസിയിൽ തകർന്ന നിർമാണത്തിലിരിക്കുന്ന ഫലമാണ്. ഇതിന് ഹൈദരാബാദുമായി ഒരു ബന്ധവുമില്ല.
- Claim Review : Avoid Balanagar Jeedimetla route. Under construction FLYOVER collapse.
- Claimed By : TPCC WORKING PRESIDENT PONNAM
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.