വസ്തുതാ പരിശോധന: ആളുകൾ ഓവുചാലിലേക്ക് വീഴുന്ന വീഡിയോ തമിഴ്നാട്ടിലേതല്ല, രാജസ്ഥാനിലെതാണ്
- By: Pallavi Mishra
- Published: Nov 7, 2022 at 05:20 PM
ന്യൂദൽഹി(വിശ്വാസ് ന്യൂസ്): സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോവിൽ അഞ്ച് പേര് തങ്ങൾ നിൽക്കുന്ന കോൺക്രീറ്റ് സ്ളാബ് തകർന്നതിനാൽ അഴുക്കുചാലിലേക്ക് വീഴുന്ന ദൃശ്യം കാണാം. പോസ്റ്റ് പറയുന്നത് അത് ചെന്നൈയില്നിന്നുള്ള ദൃശ്യമാണെന്നാണ്. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ പ്രസ്തുത വീഡിയോക്ക് ചെന്നൈയുമായി ഒരു ബന്ധവുമില്ലെന്നും രാജസ്ഥാനിൽ 2022 ഏപ്രിലിൽ നടന്ന സംഭവമാണ് അതെന്നും വ്യക്തമായി.
എന്താണ് വൈറലാകുന്നത്?
ഫേസ്ബുക്ക് പേജ് എച്ച്. രാജ ആമി ആണ് സംഭവം ചെന്നൈയിൽ നടന്നതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഈ വൈറൽ വീഡിയോ പോസ്റ്റ് ചെയ്തത്.
ഈ പോസ്റ്റും അതിന്റെ ആർക്കൈവ് വേർഷനും ഇവിടെ കാണാം
അന്വേഷണം
ഈ വൈറൽ വീഡിയോയുടെ സത്യം അറിയാനായി വിശ്വാസ് ന്യൂസ് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് അതിന്റെ കീഫ്രയിമുകൾ പരിശോധിച്ചു.
പല ന്യൂസ് റിപ്പോർട്ടുകളിലും ഞങ്ങൾ ഈ വീഡിയോ കണ്ടു. indianexpress.com-ന്റെ ന്യൂസ് വെബ്സൈറ്റിലും ഈ വാർത്ത കായനുകയുണ്ടായി. വാർത്തയുടെ മധ്യത്തിൽ ഈ വീഡിയോയും ഉണ്ടായിരുന്നു. പ്രസ്തുത വാർത്ത അനുസരിച്ച് ” തറ തകർന്നതിനെത്തുടർന്ന് അഞ്ച് പേര് അഴുക്കുചാലിൽ വീണു . ഈ മാസം ആദ്യം രാജസ്ഥാനിലെ ജയ്സാൽമറിലാണ് സംഭവം. ഒരു സി സി ടിവിയിൽ പതിഞ്ഞ ആ ദൃശ്യം ഇൻറർനെറ്റിൽ വൈറലായി . തുടർന്ന് പൊതു ഇടങ്ങളിലെ മോശമായ നിർമിതി ചർച്ചയായി . ഈ ഫൂട്ടേജിലെ ടൈം സ്റ്റാമ്പ് അനുസരിച്ച് സംഭവം നടന്നത് ഏപ്രിൽ 7-ന് ഏകദേശം രാത്രി 9.30-ന് ആണ്.
മറ്റു വെബ്സൈറ്റുകളിലും ഈ സ്റ്റോറി റിപ്പോർട്ട് ചെയ്തത് ഞങ്ങൾ കാണുകയുണ്ടായി. ആ റിപ്പോർട്ടുകളും പറയുന്നത് പല ന്യൂസ് റിപ്പോർട്ടുകളിലും ഞങ്ങൾ ഈ വീഡിയോ കണ്ടു. രാജസ്ഥാനിൽ 2022 ഏപ്രിലിൽ നടന്ന സംഭവമാണ് അതെന്ന് അവയിൽ പറയുന്നു .
ഇതുസംബന്ധിച്ച് രാജസ്ഥാനിലെ ദൈനിക് ജാഗരൺ പത്രത്തിന്റെ ബ്യൂറോ ചീഫ് നരേന്ദ്ര ശർമയെ ഞങ്ങൾ ബന്ധപ്പെട്ടു. “ഈ വീഡിയോയിൽ ഉള്ളത് ജയ്സാൽമറിൽനിന്നുള്ള ദൃശ്യമാണ്,” അദ്ദേഹം സ്ഥിരീകരിച്ചു .
അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ വിശ്വാസ് ന്യൂസ് ഈ വൈറൽ വീഡിയോ പോസ്റ്റ് ചെയ്ത യൂസറുടെ പ്രൊഫൈൽ സ്കാൻ ചെയ്തു. അതിൽ ഈ യൂസർക്ക് 20,൦൦൦ ഫോളോവേഴ്സ് ഉണ്ടെന്ന് മനസ്സിലായി .
നിഗമനം: 5 പേര് അഴുക്കുചാലിലേക്ക് വീഴുന്ന ദൃശ്യത്തിന് ചെന്നൈയുമായി ഒരു ബന്ധവുമില്ല. രാജസ്ഥാനിലെ ജയ്സാൽമറിൽനിന്നുള്ള ദൃശ്യമാണത് .അത് .
- Claim Review : ചെന്നൈയിൽ മുകളിലെ കോൺക്രീറ്റ് തറ തകർന്നതിനെ തുടർന്ന് ആളുകൾ ഓവുചാലിലേക്ക് വീഴുന്നു.
- Claimed By : ഫേസ്ബുക്ക് പേജ് എച്ച്. രാജ ആമി
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.