വസ്തുതാ പരിശോധന : ശിവകാശിയിൽ മുരുകക്ഷേത്രത്തിൽനിന്നുള്ള പഴയ വീഡിയോ കാഞ്ചീപുരം ഏകാംബരനാഥർ ക്ഷേത്രത്തിന്റേതായി പ്രചരിപ്പിക്കുന്നു
2018-ലെ വീഡിയോവിൽ കാണുന്നത് വജ്ര കവചം ധരിച്ച, തമിഴ്നാട്ടിലെ ശിവകാശി മുരുകക്ഷേത്രത്തിലെ ശിവലിംഗമാണ്
- By: Devika Mehta
- Published: Aug 26, 2022 at 02:58 PM
ന്യൂഡൽഹി (വിശ്വസ് ന്യൂസ്) : വജ്രം പതിച്ച ഒരു ശിവലിംഗത്തിന്റെ വീഡിയോ ഓഗസ്റ്റ് 1, 2022 മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുവരുന്നു. തമിഴ് നാട്ടിലെ കാഞ്ചീപുരം ഏകാംബരനാഥർ ക്ഷേത്രത്തിലേതാണ് ആ ശിവലിംഗമെന്ന് പ്രസ്തുത പോസ്റ്റ് അവകാശപ്പെടുന്നു.
എന്നാൽ, വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് വ്യക്തമായി. ഇത് ശിവകാശിയിലെ മുരുകക്ഷേത്രത്തിൽനിന്നുള്ളതാനെന്നും കാഞ്ചീപുരം ഏകാംബരനാഥർ ക്ഷേത്രത്തിലേതല്ലെന്നും തെളിഞ്ഞു.
അവകാശവാദം:
‘Hindu 4 Hindustan’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് ആണ് വജ്രം പതിച്ച ശിവലിംഗം തമിഴ് നാട്ടിലെ കാഞ്ചീപുരം ഏകാംബരനാഥർ ക്ഷേത്രത്തിന്റേതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്. പോസ്റ്റ് പറയുന്നു “ ഇത് കാഞ്ചീപുരം ഏകാംബരനാഥർ ക്ഷേത്രമാകുന്നു. ഇവിടത്തെ ശിവലിംഗത്തിൽ 100008 വജ്രങ്ങളും പതിച്ചിട്ടുണ്ട്. അതിന്റെ ദിവ്യത്വം പ്രകടമാണ്. എല്ലാം ശിവന്റെ കാരുണ്യം!”
ഈ വൈറൽ ഫേസ്ബുക്ക് പോസ്റ്റിന്റെ ആർക്കൈവ് വേർഷൻ ഇവിടെ കാണാം.
അന്വേഷണം:
വിശ്വാസ് ന്യൂസ് സത്യാവസ്ഥ അറിയാനായി InVID ടൂൾ ഉപയോഗിച്ച് ഈ വീഡിയോയുടെ കീഫ്രയിമുകൾ ഗൂഗിൾ റിവേഴ്സ് ഇമേജ് വഴി പരിശോധിച്ചു. വൈറൽ വീഡിയോ കാഞ്ചീപുരം ഏകാംബരനാഥർ ക്ഷേത്രത്തിന്റേതെന്ന് അവകാശപ്പെടുന്ന മറ്റൊരു വീഡിയോവും ഞങ്ങൾ കണ്ടെത്തി
എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ സമാനമായ ഒരു വീഡിയോ 2018 -ൽ ഫേസ്ബുക്കിലും യൂട്യുബിലും അപ്ലോഡ് ചെയ്തിരുന്നതായും അതിൽ പ്രസ്തുത വീഡിയോ തമിഴ്നാട്ടിലെ ശിവകാശി മുരുകക്ഷേത്രത്തിൽനിന്നുള്ളതാനെന്നും പറയുന്നു. ഓഗസ്റ്റ് 22, 2018-ലെ ഒരു പോസ്റ്റിൽ പറയുന്നു: “ പ്രദോഷദിനത്തിൽ വജ്ര കവചം ധരിച്ച, തമിഴ്നാട്ടിലെ ശിവകാശി മുരുകക്ഷേത്രത്തിലെ ശിവലിംഗമാണ് ഇത്.”
ഓഗസ്റ്റ് 24, 2020 -ലെ ‘Sri Sri Rashasthali’ എന്ന പേരിലുള്ള ഒരു യൂട്യൂബ് ലിങ്കും ഞങ്ങൾ കണ്ടു. പ്രസ്തുത പോസ്റ്റിൽ പറയുന്നു : “ഓം നമഃശിവായ. ഹര ഹര മഹാദേവ . പ്രദോഷദിനത്തിൽ വജ്ര കവചം ധരിച്ച, ഇന്ത്യയിൽ തമിഴ്നാട്ടിലെ ശിവകാശി മുരുകക്ഷേത്രത്തിലെ ശിവലിംഗമാണ് ഇത്.”
ഈ പേജിന് യുട്യൂബിൽ 132K -യിൽ അധികം സബ്സ്ക്രൈബർമാർ ഉണ്ട്.
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ ചെന്നൈയിൽ ഹിന്ദു പത്രത്തിന്റെ റിപ്പോർട്ടർ ദീപയെ ബന്ധച്ചപ്പെട്ടു. അവർ പറഞ്ഞു :” ഈ വീഡിയോ ശിവകാശി മുരുകക്ഷേത്രത്തിൽനിന്നുള്ളതാണ് ”.
‘Hindu 4 Hindustan’ എന്ന ഫേസ്ബുക്ക് പേജ് ഒരു മത സംഘടനയാണ്. അതിനെപ്പറ്റിയുള്ള വിശദീകരണത്തിൽ പറയുന്നു ” ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി മാത്രം കാണാൻ കഴിയുന്നവർ ഇതിൽ ചേരുക.” ഈ പേജിന് 120 -ൽ അധികം ഫോളോവേഴ്സ് ഉണ്ട്
निष्कर्ष: 2018-ലെ വീഡിയോവിൽ കാണുന്നത് വജ്ര കവചം ധരിച്ച, തമിഴ്നാട്ടിലെ ശിവകാശി മുരുകക്ഷേത്രത്തിലെ ശിവലിംഗമാണ്
- Claim Review : വജ്രം പതിച്ച ശിവലിംഗം കാഞ്ചീപുരത്തുനിന്നുള്ളതാണ്
- Claimed By : ഫേസ്ബുക്ക് യൂസർ: Hindu 4 Hindustan
- Fact Check : Misleading
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.