Fact Check: തീവ്രവാദി മസൂദ് അസ്ഹർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു എന്ന അവകാശപ്പെടുന്ന വീഡിയോ പഴയതാണ്
- By: Umam Noor
- Published: Jan 26, 2024 at 03:30 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഒരു സ്‌ഫോടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്. ജയ്‌ഷെ മുഹമ്മദിന്റെ തലവനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരനുമായ മൗലാന മസൂദ് അസ്ഹർ പാക്കിസ്ഥാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്ന അവകാശവാദത്തോടെയാണ് ഉപയോക്താക്കൾ വീഡിയോ പങ്കുവയ്ക്കുന്നത്.
അന്വേഷണത്തിൽ, വൈറൽ വീഡിയോ 2023 നവംബറിൽ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ നടന്ന ഒരു സ്ഫോടനത്തിൽ നിന്നുള്ളതാണെന്നും സമീപകാല സംഭവത്തിൽ നിന്നുള്ളതല്ലെന്നും വിശ്വാസ് ന്യൂസ് കണ്ടെത്തി. കൂടാതെ, ഭീകരൻ മൗലാന മസൂദ് അസ്ഹറിന്റെ മരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടുമില്ല.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
വൈറലായ പോസ്റ്റ് (ആർക്കൈവ് ലിങ്ക്) പങ്കിടുമ്പോൾ ഫേസ്ബുക്ക് ഉപയോക്താവ് എഴുതി, “മോസ്റ്റ് വാണ്ടഡ് തീവ്രവാദി മൗലാന മസൂദ് അസ്ഹർ പാകിസ്ഥാനിലെ ഭാവൽപൂർ പള്ളിയിൽ നിന്ന് മടങ്ങുകയായിരുന്നു. സ്ഫോടനത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. എന്തിനാണ് അയാളെ കൊന്നതെന്ന് ഞാൻ പിന്നീട് പറയാം.”
വിശ്വാസ് ന്യൂസ് അന്വേഷണം
ഗൂഗിൾ ലെൻസ് ഉപയോഗിച്ച് വൈറൽ വീഡിയോയ്ക്കുള്ളിലെ കീഫ്രെയിമുകൾക്കായി തിരഞ്ഞുകൊണ്ട് വിശ്വസ് ന്യൂസ് അന്വേഷണം ആരംഭിച്ചു. ഈ തിരച്ചിലിനിടെ, 2023 നവംബർ 4-ന് യൂറോപ്പ് കോഗ്നിസന്റ് എക്‌സ് (ട്വിറ്റർ) ഹാൻഡിൽ വീഡിയോ അപ്‌ലോഡ് ചെയ്‌തതായി ഞങ്ങൾ കണ്ടെത്തി. നൽകിയ വിവരമനുസരിച്ച്, അന്നേദിവസം ദേര ഇസ്മായിൽ ഖാനിൽ പോലീസ് വാഹനം ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടന്നത്.അതിൽ 6 മരണങ്ങളും 25 പേർക്ക് പരിക്കുകളും ഉണ്ടായി.
അന്വേഷണം കൂടുതൽ മുന്നോട്ട് പോയപ്പോൾ , 2023 നവംബർ 3-ന് പ്രസിദ്ധീകരിച്ച TRT വെബ്‌സൈറ്റിൽ പ്രസക്തമായ വാർത്തകൾ ഞങ്ങൾ കണ്ടെത്തി. വാർത്താ റിപ്പോർട്ട് അനുസരിച്ച്, ദേര ഇസ്മായിൽ ഖാനിലെ ടാങ്ക് ബേസിൽ ഒരു പോലീസ് വാനിനടുത്ത് സ്‌ഫോടനം ഉണ്ടായി. 5 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും തുടർന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി പോലീസ് അറിയിച്ചു. പോലീസ് വാൻ ലക്ഷ്യമിട്ടാണ് സംഭവമെന്നാണ് പ്രാഥമിക വിവരം.
വോയ്‌സ് ഓഫ് അമേരിക്ക ഉർദുവിലെ റിപ്പോർട്ടിൽനിന്ന് കൂടുതൽ വിശദാംശങ്ങൾ ലഭിച്ചു, “ഡിഐ ഖാന്റെ ടാങ്ക് ബേസിലുണ്ടായ സ്‌ഫോടനത്തിൽ സിവിലിയൻമാർ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു, പരിക്കേറ്റവരിൽ പോലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.”
Tribune.pk വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, “വെള്ളിയാഴ്ച ഖൈബർ പഖ്തൂൺഖ്വയിലെ ദേര ഇസ്മായിൽ ഖാൻ നഗരത്തിൽ പോലീസിനെ ലക്ഷ്യമിട്ട് നടന്ന ബോംബ് സ്‌ഫോടനത്തിൽ 6 പേർ കൊല്ലപ്പെട്ടു. പ്രാഥമിക അന്വേഷണത്തിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച മോട്ടോർസൈക്കിളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് രക്ഷാപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും പറയുന്നു. സ്‌ഫോടനത്തിൽ മരിച്ചവരുടെ പ്രായം 15നും 20നും ഇടയിലാണ്.”
സ്‌ഫോടനത്തിൽ പരിക്കേറ്റവരെ കാണുന്നതിന്റെ ചിത്രങ്ങളും അതേ വൈറൽ വീഡിയോയും പാക്കിസ്ഥാന്റെ ദക്ഷിണ വസീറിസ്ഥാന്റെ നേതാവ് അലി വസീർ തന്റെ X (ട്വിറ്റർ) ഹാൻഡിൽ പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളുടെ അന്വേഷണം തുടരുകയാണ്, തീവ്രവാദി മസൂദ് അസ്ഹറിന്റെ മരണത്തിന് പിന്നിലെ സത്യം കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു. ഞങ്ങളുടെ തിരയലിൽ, ഇത് സ്ഥിരീകരിക്കുന്ന വിശ്വസനീയമായ വാർത്തകളോ ഔദ്യോഗിക അറിയിപ്പുകളോ ഞങ്ങൾ കണ്ടെത്തിയില്ല.
ഇന്ന് ഡി ഐ ഖാനിൽ ബോംബ് സ്ഫോടനം നടന്ന വളരെ ദാരുണമായ സംഭവം. 5 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് വൈകുന്നേരം അവരുടെ വേദനകൾ പങ്കുവെക്കാൻ ആശുപത്രിയിലെത്തി.ഈ ഡോളർ യുദ്ധം നമ്മുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ദുഷ്ടമനസ്സുകളായ ജനറലുകളാണ്.
വൈറൽ വീഡിയോയിലെ അവകാശവാദങ്ങൾ സ്ഥിരീകരിക്കാൻ ഞങ്ങൾ പാകിസ്ഥാൻ പത്രപ്രവർത്തകൻ ആദിൽ അലിയെ ബന്ധപ്പെട്ടു. അവകാശവാദങ്ങൾ നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “വീഡിയോ പഴയതാണ്.” വ്യാജ പോസ്റ്റ് ഷെയർ ചെയ്ത ഫേസ്ബുക്ക് ഉപയോക്താവിന്റെ സോഷ്യൽ സ്കാനിംഗിൽ, ഉപയോക്താവിന് 1,900 ഫോളോവേഴ്‌സ് ഉണ്ടെന്ന് ഞങ്ങൾ കണ്ടെത്തി.
നിഗമനം: 2023 നവംബറിൽ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ നടന്ന സ്‌ഫോടനത്തിന്റെ വീഡിയോയാണ് വൈറലാകുന്നതെന്നും അടുത്തിടെ നടന്ന സംഭവമല്ലെന്നും വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ, ഭീകരൻ മൗലാന മസൂദ് അസ്ഹറിന്റെ മരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടുമില്ല.
- Claim Review : തീവ്രവാദി മസൂദ് അസ്ഹർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
- Claimed By : എഫ് ബി യുസർ : രാജ് കുമാർ ശർമ്മ
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.