വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമെന്ന് വ്യക്തമായി. ഈ വീഡിയോവിൽ ഇന്റർനെറ്റിനെപറ്റി സംസാരിക്കുന്നത് ഹാസ്യനടൻ മിഖേൽ സ്പൈസർ ആണ്, പോപ്പ് സ്റ്റാർ മിക്ക് ജാഗർ അല്ല.
സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോവിൽ രണ്ടുപേർ തമ്മിലുള്ള അഭിമുഖം കാണാം. ഈ അഭിമുഖത്തിൽ അഭിമുഖം ചെയ്യപ്പെടുന്ന ആൾ ഇന്റര്നെറ്റിനെപ്പറ്റി സംസാരിക്കുന്നു. ” ആളുകൾ ഇന്റർനെറ്റിൽ പൂച്ചയുടെയും നായയുടെയും വീഡിയോകൾ കണ്ട് മണിക്കൂറുകൾ പാഴാക്കുന്നു. അവരുടെ ആശയവിനിമയമാകട്ടെ വാക്കുകൾ കൊണ്ടല്ല, ഇമോജി കൊണ്ടാണ്. ആളുകൾ അവരുടെ ഫോണുകളിൽ സമൂഹമാദ്ധ്യമ സൈറ്റുകളിലൂടെ അപരിചിതരുടെ തർക്കിക്കുന്നു.ഇമ്മിഗ്രേഷനെപ്പറ്റി തെറ്റായ വിവരങ്ങൾ നൽകാ നും ചിലർ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നു ” 1999 -ൽ പോപ്പ് സ്റ്റാർ മിക്ക് ജാഗർ ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതാണ് ഇതെന്ന് പോസ്റ്റിൽ അവകാശപ്പെടുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമെന്ന് വ്യക്തമായി. വാസ്തവത്തിൽ ഇത് ഹാസ്യനടൻ മിഖേൽ സ്പൈസർ നടത്തുന്ന ഒരു ഹാസ്യപരിപാടിയാണ്.
മിക്കി ഷാ എന്ന ഒരു ഫേസ്ബുക്ക് യൂസർ (ആർക്കൈവ് ലിങ്ക് ) ആണ് ഈ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. പോസ്റ്റിൽ പറയുന്നു , “ 1999-ൽ മിക്ക് ജാഗറിനെ ബിബിസി ഇന്റർവ്യൂ ചെയ്തു.ആ സമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നതായി തോന്നുന്നു. എന്തായാലും അദ്ദേഹം അന്ന് നടത്തിയ പ്രവചനങ്ങൾ ശ്രദ്ധിക്കുക..23 വര്ഷം മുമ്പ് “
പോപ്പ് സ്റ്റാർ ഡേവിഡ് ബോവിയുടെ പേരിലും ഈ വീഡിയോ വൈറൽ ആയിട്ടുണ്ട്.
ഈ വീഡിയോയുടെ കമന്റിൽ പലരും ഇത് ഹാസ്യതാരം മിഖേൽ സ്പൈസർ ആണ് എന്ന ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ അവകാശവാദം പരിശോധിക്കാനായി , “Michael Spicer” എന്ന കീവേഡ് ഉപയോഗിച്ച് ഈ വീഡിയോയുടെ കീഫ്രയിമുകളുടെ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. ജനുവരി, 2022.-ൽ പ്രമുഖ ബ്രിട്ടീഷ് ഹാസ്യനടനായ മിഖേൽ സ്പൈസറുടെ ട്വിറ്റെർ അക്കൗണ്ടിൽ ഇത് അപ്‌ലോഡ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി.
ഇതിനെപറ്റി അന്വേഷിക്കാൻ ട്വിറ്റെർ ഡയറക്റ്റ് മെസ്സേജ് വഴി ഞങ്ങൾ മിഖേൽ സ്പൈസറുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു: ” ഇതാ എന്റെ ഒറിജിനൽ ട്വീറ്റ് . ഇത് ഒരു സ്കെച്ച് മാത്രമാണ്, ആരെയും കളിയാക്കാനുള്ളതല്ല. എന്നെക്കണ്ടാൽ ജാഗറിനെയോ ബോവിയെയോ പോലെ തോന്നുമെന്ന് ഞാൻ കരുതുന്നില്ല. അതുകൊണ്ട് എനിക്കറിയില്ല ഈ പോസ്റ്റിനെപ്പറ്റി. ഇങ്ങനെയാണ് ആളുകളെ വിഡ്ഢിയാക്കുന്നത്.”
ഇനി അറിയേണ്ടത് മിക്ക് ജാഗർ, ഡേവിഡ് ബോവി എന്നിവരിൽ ആരെങ്കിലും ഇത്തരമൊരു പ്രസ്താവന നടത്തിയിരുന്നുവോ എന്നാണ്. എന്നാൽ മിക്ക്അ ജാഗരുടെ അത്തരം ഒരു പ്രസ്താവനയും കാണാനായില്ല. അതേസമയം ഡേവിഡ് ബോവി ഒരു പ്രസ്താവനയിൽ പറയുന്നു:” നമ്മൾ ഇപ്പോൾ ആ മഞ്ഞുമലയുടെ അറ്റംപോലും കണ്ടിട്ടില്ല. ഇന്റർനെറ്റ് നമ്മുടെ സമൂഹത്തിൽ ചെയ്യാവുന്ന നന്മയും തിന്മയും ഭാവനാതീതമാണെന്ന് ഞാൻ കരുതുന്നു.” എന്നാൽ ഇതിലൊരിടത്തും അദ്ദേഹം സമൂഹമാധ്യമങ്ങളെക്കുറിച്ചോ നായയുടെയും പൂച്ചയുടെയും വീഡിയോയെക്കുറിച്ചോ ഒന്നും പറയുന്നില്ല.
ഫേസ്‌ബുക്ക് യൂസർ മിക്കി ഷാ പങ്കുവെച്ച പോസ്റ്റിലെ അവകാശവാദം വ്യാജമാകുന്നു. അദ്ദേഹത്തിന് 2700 ഫോളോവേഴ്സ് ഉണ്ട്.
निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമെന്ന് വ്യക്തമായി. ഈ വീഡിയോവിൽ ഇന്റർനെറ്റിനെപറ്റി സംസാരിക്കുന്നത് ഹാസ്യനടൻ മിഖേൽ സ്പൈസർ ആണ്, പോപ്പ് സ്റ്റാർ മിക്ക് ജാഗർ അല്ല.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923