Fact Check: പ്രഭാത ഊർജസ്രോതസ്സിനുള്ള ഉപാധി എന്താണെന്ന ചോദ്യത്തിന് ലൈംഗികത എന്നു മഹുവ മൊയ്‌ത്ര മറുപടിപറയുന്നതായി അവകാശപ്പെടുന്ന വൈറൽ വീഡിയോ വ്യാജമാണ്
- By: Abhishek Parashar
- Published: May 7, 2024 at 02:07 PM
- Updated: May 11, 2024 at 12:17 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് (ടിഎംസി) സ്ഥാനാർത്ഥി മഹുവ മൊയ്ത്രയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് മറുപടിയായി അവർ ‘സെക്സ്’ എന്ന് പറഞ്ഞു, അത് തൻ്റെ ‘ഊർജ്ജത്തിൻ്റെ ഉറവിടം’ എന്ന് രഹസ്യമായി പരാമർശിച്ചുവെന്ന് വൈറൽ അവകാശവാദം സൂചിപ്പിക്കുന്നു.
അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമാണെന്ന് വിശ്വാസ് ന്യൂസ് കണ്ടെത്തി. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് വൈറലായ വീഡിയോ ക്ലിപ്പ് കൃത്രിമം വരുത്തി പ്രചരിപ്പിച്ചതാണ്. യഥാർത്ഥ വീഡിയോയിൽ, മഹുവ മൊയ്‌ത്രയോട് അവരുടെ ഊർജ്ജ സ്രോതസ്സിനെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, അവർ തെറ്റായി അവകാശപ്പെടുന്നത് പോലെ ‘സെക്‌സ്’ എന്നല്ല , മുട്ട എന്നാണ് പ്രതികരിച്ചത്.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
മഹുവ മൊയ്‌ത്രയുടെ വീഡിയോ ക്ലിപ്പ് (ആർക്കൈവ് ലിങ്ക്) പങ്കിടുമ്പോൾ, സോഷ്യൽ മീഡിയ ഉപയോക്താവായ ‘സഖാവ് ഹസ്‌ബോനാബ്ലിസ്‌കി’ എഴുതി, “സെക്സാണ് എൻ്റെ ഊർജ്ജത്തിൻ്റെ ഉറവിടം.- മഹുവ മൊയ്ത്ര.”
മറ്റ് നിരവധി ഉപയോക്താക്കളും സമാനമായ അവകാശവാദങ്ങൾക്കൊപ്പം ഈ വീഡിയോ ക്ലിപ്പ് (ആർക്കൈവ് ലിങ്ക്) പങ്കിട്ടു..
അന്വേഷണം:
വൈറലായ വീഡിയോ ക്ലിപ്പിൽ എൻടിടി ചാനലിൻ്റെ ലോഗോയുണ്ട്. എൻടിടിയുടെ യു ട്യൂബ് ചാനലിൽ ഞങ്ങൾ യഥാർത്ഥ വീഡിയോ (ആർക്കൈവ് ലിങ്ക്) കണ്ടെത്തി. മഹുവ മൊയ്ത്രയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടതാണ് അരമണിക്കൂറോളം ദൈർഘ്യമുള്ള ഈ വീഡിയോ. രണ്ട് മിനിറ്റും 35 സെക്കൻഡും ദൈർഘ്യമുള്ള ഒരു ഫ്രെയിമിൽ മാധ്യമപ്രവർത്തകൻ തമാൽ സാഹ ചോദിച്ചു, “എന്താണ് നിങ്ങളുടെ ഊർജ്ജ സ്രോതസ്സ്?” അതിന് മഹുവ മൊയ്‌ത്ര പറയുന്നു, “മുട്ടകൾ.”
തമാൽ സാഹ തൻ്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെ ഈ വീഡിയോ ക്ലിപ്പ് (ആർക്കൈവ് ലിങ്ക്) വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്..
തമാൽ എഴുതി, “എനിക്ക് ഇത് വ്യക്തമാക്കാൻ ആഗ്രഹമുണ്ട്, കാരണം ഇത് എൻ്റെ അഭിമുഖമാണ്. ഞാൻ മഹുവ മൊയ്‌ത്രയോട് ചോദിച്ചു, “എന്താണ് നിങ്ങളുടെ പ്രഭാത ഊർജ്ജ സ്രോതസ്സ്?” മഹുവ മറുപടി പറഞ്ഞു, “മുട്ടകൾ.”
വൈറലായ വീഡിയോ ക്ലിപ്പുമായി ബന്ധപ്പെട്ട് ഞങ്ങൾ തമാൽ സാഹയുമായി ബന്ധപ്പെട്ടു. ഇത് തൻ്റെ അഭിമുഖത്തിൻ്റെ ഭാഗമാണെന്ന് തമാൽ സ്ഥിരീകരിച്ചു, എന്നാൽ ഓഡിയോ ദുരുദ്ദേശ്യത്തോടെ തിരുത്തി, ‘മുട്ട’ എന്ന വാക്ക് ‘സെക്‌സ്’ എന്ന് മാറ്റി. താൻ ചോദിച്ച ചോദ്യത്തിന് മറുപടി പറയുമ്പോൾ മഹുവ മൊയ്‌ത്ര ഈ വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് തമാൽ പറഞ്ഞു.
നാലാം ഘട്ടത്തിൽ 2024 മെയ് 13 ന് വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ ലോക്‌സഭാ സീറ്റിൽ നിന്നാണ് മഹുവ മൊയ്ത്ര മത്സരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനമനുസരിച്ച് (ആർക്കൈവ് ലിങ്ക്), പശ്ചിമ ബംഗാളിലെ ആകെ 42 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക.
നിഗമനം: പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ ലോക്‌സഭാ സീറ്റിൽ നിന്നുള്ള ടിഎംസി സ്ഥാനാർത്ഥി മഹുവ മൊയ്ത്ര “പ്രഭാത ഉഉർജ ഉറവിടം” എന്നതിന് “സെക്‌സ്” എന്ന് ഉത്തരം നൽകിയെന്ന അവകാശവാദവുമായി വൈറലായ വീഡിയോ എഡിറ്റ് ചെയ്തതും വ്യാജവുമാണ്.
- Claim Review : മഹുവ മൊയ്‌ത്ര ലൈംഗികതയെ തൻ്റെ പ്രഭാത ഊർജ്ജ സ്രോതസ്സായി വിശേഷിപ്പിച്ചു.
- Claimed By : എഫ് ബി യുസർ
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.