വസ്തുതാ പരിശോധന : ഒരു വ്യക്തിയുടെ പ്രതിവർഷ വരുമാനം 75 ആയിരത്തിൽ കുറവാണെങ്കിൽ മുഴുവൻ ചികിത്സാചെലവുകളും സൗജന്യമായിരിക്കും എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രസ്താവിച്ചിരിക്കുന്നു
ഒരു വ്യക്തിയുടെ പ്രതിവർഷ വരുമാനം 75 ആയിരത്തിൽ കുറവാണെങ്കിൽ അയാളുടെ മുഴുവൻ കുടുംബാംഗങ്ങൾക്കും ചികിത്സാചെലവുകളും സൗജന്യമായിരിക്കും എന്ന് ഏക്നാഥ് ഷിൻഡെ പ്രസ്താവിച്ചതായി ഈ വൈറൽ പോസ്റ്റ് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. മഹാരാഷ്ട്ര സർക്കാരോ മുഖ്യമന്ത്രിയോ ഇത്തരത്തിൽ ഒരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ല.
- By: Ankita Deshkar
- Published: Jul 27, 2022 at 12:42 PM
ന്യൂഡൽഹി (വിശ്വസ് ന്യൂസ്) : ഫേസ്‌ബുക്കിൽ വൈറലായ ഈ പോസ്റ്റ് വിശ്വാസ് ന്യൂസിന്റെ ശ്രദ്ധയിൽ പെട്ടു. ഒരു വ്യക്തിയുടെ പ്രതിവർഷ വരുമാനം 75 ആയിരത്തിൽ കുറവാണെങ്കിൽ അയാളുടെ കുടുംബത്തിന് ശസ്ത്രക്രിയാ ചെലവുകൾ അടക്കം മുഴുവൻ ചികിത്സാചെലവുകളും സൗജന്യമായിരിക്കും എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രസ്താവിച്ചിരിക്കുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. നിലവിലെ സംസ്ഥാന സർക്കാർ ഇത്തരം ഒരു പദ്ധതിയെപ്പറ്റി ആലോചിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല.
അവകാശവാദം:
ഫേസ്‌ബുക്ക് യൂസർ പായൽ ശരദ് ഗരുഡ് ഈ വൈറൽ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് മറാത്തിയിൽ എഴുതുന്നു:
വിവർത്തനം : ടിബി ജെ പിയും ശിവസേന ഷിൻഡെ വിഭാഗവും ചേർന്നുള്ള കൂട്ടുകക്ഷി സർക്കാർ തീർച്ചയായും മഹാരാഷ്ട്രയിലെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുകതന്നെ ചെയ്യും.
ഈ വൈറൽ ചിത്രത്തിലെ മറാത്തിയിലുള്ള ഉള്ളടക്കത്തിൽ ഇങ്ങനെ പറയുന്നു:: DELETED
വിവർത്തനം :മഹാരാഷ്ട്രയിൽ ഒരു വ്യക്തിയുടെ പ്രതിവർഷ വരുമാനം 75 ആയിരത്തിൽ കുറവാണെങ്കിൽ അയാളുടെ മുഴുവൻ കുടുംബാംഗങ്ങൾക്കും മുഴുവൻ മരുന്നുചെലവുകളും പ്രധാന ശസ്ത്രക്രിയാചെലവുകളും സൗജന്യമായിരിക്കും.
ഈ പോസ്റ്റിന്റെ ആർക്കൈവ് വേർഷൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അന്വേഷണം:
വിശ്വാസ് ന്യൂസ് ഇതുസംബന്ധിച്ച് ഒരു കീവേഡ് സെർച്ച് നടത്തി. ഷിൻഡെ മുഖ്യമന്ത്രി ആയശേഷം വരുത്തിയ എല്ലാ പ്രധാന മാറ്റങ്ങളും ഞങ്ങൾ പരിശോധിച്ചു.
“ഏക്നാഥ് ഷിൻഡെ, താക്കറെ സർക്കാർ എടുത്തുകളഞ്ഞ അടിയന്തിര പെൻഷൻ പദ്ധതി വീണ്ടും നടപ്പാക്കി” എന്ന തലക്കെട്ടിലുള്ള ഒരു വാർത്ത ഞങ്ങൾ കണ്ടു.
“ഔറംഗാബാദ്, ഒസ്മാനാബാദ് നഗരങ്ങളുടെ പുനര്നാമകരണത്തിന് ഏക്നാഥ് ഷിൻഡെ മന്ത്രിസഭ അംഗീകാരം നൽകി” എന്ന ഫിനാൻഷ്യൽ എക്സ്പ്രസിലെ ഒരു വാർത്തയും ഞങ്ങൾ കാണുകയുണ്ടായി.
ഈ വര്ഷം മെയ് മാസത്തിൽ ഏക്നാഥ് ഷിൻഡെ മന്ത്രി എന്ന നിലയിൽ മാതാശ്രീ ഗംഗൂഭായ് സാംബാജി ആശുപത്രി മെയ് 3-ന് ഉദ്ഘാടനം ചെയ്തു.
ഇതുസംബന്ധിച്ച ഒരു വാർത്ത The Free Press Journal പത്രത്തിൽ കണ്ടു.
ഒരു വ്യക്തിയുടെ പ്രതിവർഷ വരുമാനം 75 ആയിരത്തിൽ കുറവാണെങ്കിൽ അയാളുടെ മുഴുവൻ കുടുംബാംഗങ്ങൾക്കും ചികിത്സാചെലവുകളും സൗജന്യമായിരിക്കും എന്ന് ഏക്നാഥ് ഷിൻഡെ പ്രസ്താവിച്ചതായി ഒരു വാർത്തയും ഞങ്ങൾക്ക് കണ്ടെത്താനായില്ല.
അന്വേഷണത്തിന്റെ അടുത്ത ഘട്ടമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ മീഡിയ കോർഡിനേറ്റർ വീരാജ് മുലെയെ ഞങ്ങൾ ഫോണിൽ ബന്ധപ്പെട്ടു.വൈറൽ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അതിൽ പറയുന്ന മെഡിക്കൽ സേവനം നല്കാനാകുമോ എന്നതു പരിഗണിക്കുന്നതിനായി ചില നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. എന്നാൽ മഹാരാഷ്ട്ര സർക്കാരോ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡെയോ ഇത്തരത്തിൽ ഒരു പ്രഖ്യാപനവും ഇതുവരെയും നടത്തിയിട്ടില്ല.
അന്വേഷണത്തിന്റെ അവസാനഘട്ടമായി വിശ്വാസ് ന്യൂസ് ഈ വാർത്ത പോസ്റ്റ് ചെയ്ത ഫേസ്‌ബുക്ക് യൂസർ പായൽ ശരദ് ഗരുഡിന്റെ സോഷ്യൽ സ്കാനിംഗ് നടത്തി. ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തകയായ അവർ മുംബൈ ബോറിവല്ലി നിവാസിയാണ്.
निष्कर्ष: ഒരു വ്യക്തിയുടെ പ്രതിവർഷ വരുമാനം 75 ആയിരത്തിൽ കുറവാണെങ്കിൽ അയാളുടെ മുഴുവൻ കുടുംബാംഗങ്ങൾക്കും ചികിത്സാചെലവുകളും സൗജന്യമായിരിക്കും എന്ന് ഏക്നാഥ് ഷിൻഡെ പ്രസ്താവിച്ചതായി ഈ വൈറൽ പോസ്റ്റ് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. മഹാരാഷ്ട്ര സർക്കാരോ മുഖ്യമന്ത്രിയോ ഇത്തരത്തിൽ ഒരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ല.
- Claim Review : മഹാരാഷ്ട്രയിൽ ഒരു വ്യക്തിയുടെ പ്രതിവർഷ വരുമാനം 75 ആയിരത്തിൽ കുറവാണെങ്കിൽ അയാളുടെ മുഴുവൻ കുടുംബാംഗങ്ങൾക്കും മുഴുവൻ മരുന്നുചെലവുകളും പ്രധാന ശസ്ത്രക്രിയാചെലവുകളും സൗജന്യമായിരിക്കും.
- Claimed By : പായൽ ശരത് ഗരുഡ്
- Fact Check : Misleading
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.