Fact Check: ‘സുന്നി മുസ്ലീംസ് മജ്‌ലിസ്’ എന്ന സംഘടനയുടെ പേരിൽ വൈറലാകുന്ന കത്ത് വ്യാജമാണ്

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) :– ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ, ‘സുന്നി മുസ്‌ലിംസ് മജ്‌ലിസ്’ (ദുബായ്) എന്ന ആരോപണവിധേയമായ സംഘടനയുടെ ഒരു കത്ത് സമൂഹ മാധ്യമങ്ങളിൽ  വൈറലാകുന്നു. ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലീം വോട്ടർമാർക്ക് ടിക്കറ്റ് ബുക്കിംഗ് മുതലുള്ള ചെലവുകൾ ഉൾക്കൊള്ളുന്ന മുഴുവൻ സാമ്പത്തിക സഹായവും കത്തിൽ വാഗ്ദാനം ചെയ്യുന്നു.

‘സുന്നി മുസ്ലീം മജ്‌ലിസ്’ (ദുബായ്) എന്ന പേരിൽ പ്രചരിക്കുന്ന ഈ കത്ത് വ്യാജമാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി.ഈ കത്തിൽ ഉപയോഗിച്ചിരിക്കുന്ന ഫോൺ നമ്പർ ദുബായിലെ ഒരു കഫേയുടേതാണ്, ഓഫീസ് വിലാസം പാക്കിസ്ഥാൻ്റെ ദുബായ് കോൺസുലേറ്റിൻ്റേതും.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വ്യാജകത്ത് പ്രചരിക്കുന്നത്.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്? 

2024 ഏപ്രിൽ 9-എന്ന തീയതിയുള്ള  വൈറൽ കത്ത്, സുന്നി മുസ്ലീങ്ങളുടെ കൂട്ടായ്മയിൽ നിന്നുള്ളതാണെന്ന് തെറ്റായി അവകാശപ്പെടുന്നു. 2024 മെയ് 7-ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും മുസ്ലീം വോട്ടർമാർക്ക് ടിക്കറ്റ് ബുക്കിംഗും ഇതിനകം ബുക്ക് ചെയ്ത ടിക്കറ്റുകൾക്കുള്ള റീഇംബേഴ്‌സ്‌മെൻ്റും ഉൾപ്പെടെയുള്ള പൂർണ്ണ സാമ്പത്തിക പിന്തുണ കത്തിൽ പ്രഖ്യാപിക്കുന്നു. ഈ തിരഞ്ഞെടുപ്പുകളിൽ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തി മുസ്ലീങ്ങളുടെ യഥാർത്ഥ സഖ്യകക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ (INC) അധികാരത്തിൽ പുനഃസ്ഥാപിക്കുക എന്നതാണ് ലക്ഷ്യം.

ആർക്കൈവ്ഡ് പോസ്റ്റ് ഇവിടെ കാണാം.

അന്വേഷണം: 

അന്വേഷണം ആരംഭിച്ചുകൊണ്ട് , ഞങ്ങൾ ‘അസോസിയേഷൻ ഓഫ് സുന്നി മുസ്‌ലിംസ്’ (ദുബായ്) എന്നതിനായി ഗൂഗിൾ സെർച്ച് തുടങ്ങി .  ദുബായിൽ ഈ പേരുള്ള ഒരു സ്ഥാപനവും ഞങ്ങൾ കണ്ടെത്തിയില്ല,  പരിശോധിച്ചുറപ്പിക്കാവുന്ന  അക്കൗണ്ടുകളൊന്നും തിരിച്ചറിഞ്ഞതുമില്ല.ഞങ്ങളുടെ അന്വേഷണവുമായി മുന്നോട്ടുപോകുമ്പോൾ, വൈറൽ കത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഞങ്ങൾ ‘അസോസിയേഷൻ ഓഫ് സുന്നി മുസ്‌ലിംസ്’ (ദുബായ്) വിലാസം തിരഞ്ഞു, ആ  അന്വേഷണം ഞങ്ങളെ ദുബായിലെ പാകിസ്ഥാൻ കോൺസുലേറ്റിൻ്റെ വിലാസത്തിലേക്ക് നയിച്ചു.

അസോസിയേഷൻ ഓഫ് സുന്നി മുസ്‌ലിംകളുടെ (ദുബായ്) പേരിൽ പാകിസ്ഥാൻ കോൺസുലേറ്റിൻ്റെ വിലാസം ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്, അതായത്, വൈറലായ കത്തിൽ വ്യാജ വിലാസമാണ് നൽകിയിട്ടുള്ളത്.

തുടർന്ന്, വൈറലായ കത്തിൽ നൽകിയ ആദ്യത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ, ഈ നമ്പർ ദുബായിലെ ഒരു കഫേയുടേതാണെന്ന്  മറുപടി ലഭിച്ചു. വൈറൽ പോസ്റ്റിനെക്കുറിച്ച് ഫോണിൽ സംസാരിച്ച വ്യക്തി പറഞ്ഞു, “ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിൽ മുസ്ലീം വോട്ടർമാർക്ക് സാമ്പത്തിക സഹായം നൽകുന്നതിൽ സുന്നി മുസ്ലീം അസോസിയേഷൻ്റെ ഇടപെടലിൻ്റെ അവകാശവാദത്തെക്കുറിച്ചാണെങ്കിൽ, എനിക്ക് സുന്നി മുസ്ലീം അസോസിയേഷനുമായോ സംഘടനയുമായോ ബന്ധമില്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വൈറൽ ക്ലെയിമിൽ സൂചിപ്പിച്ചതിനെക്കുറിച്ച്   എനിക്ക് ഒന്നും ചെയ്യാനില്ല.” കൂടാതെ, കഫേയുടെ website, social media ഹാൻഡിലുകൾ  എന്നിവ അദ്ദേഹം ഞങ്ങളുമായി പങ്കിട്ടു.

ഇതുവരെ, ഞങ്ങളുടെ അന്വേഷണത്തിൽ വൈറലായ കത്തിൽ ഉപയോഗിച്ചിരിക്കുന്ന വിലാസവും ഒരു ഫോൺ നമ്പറും തെറ്റാണെന്ന് കണ്ടെത്തി. എന്നിരുന്നാലും, ഞങ്ങളുടെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമ്പോൾ, ശേഷിക്കുന്ന രണ്ട് നമ്പറുകളിൽ ബന്ധപ്പെടാൻ ഞങ്ങൾ ശ്രമിച്ചു.

അവരിൽ നിന്ന് പ്രതികരണം ലഭിച്ചാലുടൻ ഞങ്ങൾ ഈ വാർത്ത അപ്ഡേറ്റ് ചെയ്യും.

വൈറൽ പോസ്റ്റിൻറെ ആധികാരികത പരിശോധിക്കാൻ, ഞങ്ങൾ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ പത്രപ്രവർത്തകയും വസ്തുതാ പരിശോധകയുമായ സന്യ അസീസിനെ സമീപിച്ചു, അവരുടെ അഭിപ്രായത്തിൽ, ഈ കത്ത് വ്യാജമാണ്. യുഎഇ പൗരന്മാരല്ലാത്തവർക്കായി ഒരു മതസംഘടന സ്ഥാപിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് അവർ വിശദീകരിച്ചു. അനുമതി ലഭിച്ചാലും ഇതുപോലെ രാഷ്ട്രീയ പ്രസ്താവനകൾ ഇറക്കാൻ അനുവദിക്കില്ല. കൂടാതെ, കത്തിൽ പരാമർശിച്ചിരിക്കുന്ന വിലാസം ദുബായിലെ പാകിസ്ഥാൻ കോൺസുലേറ്റിൻറേതാണെന്നും ഏതെങ്കിലും മതസംഘടനകളുടേതല്ലെന്നും അവർ വ്യക്തമാക്കി.

വ്യാജ പോസ്റ്റുകൾ ഷെയർ ചെയ്ത ഉപയോക്താക്കളുടെ ഫേസ്ബുക്ക് പ്രൊഫൈൽ വിശകലനം ചെയ്തപ്പോൾ, പോസ്റ്റുകൾ ഒരു പ്രത്യേക പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടതാണെന്ന്  വ്യക്തമായി.

നിഗമനം: ‘സുന്നി മുസ്‌ലിംസ് മജ്‌ലിസ്’ (ദുബായ്) എന്ന പേരിൽ വൈറലായ ഈ കത്ത് വ്യാജമാണെന്ന് വിശ്വാസ് ന്യൂസിൻറെ അന്വേഷണത്തിൽ കണ്ടെത്തി. ഈ കത്തിൽ സൂചിപ്പിച്ചിരിക്കുന്ന ഫോൺ നമ്പർ ദുബായിലെ ഒരു കഫേയുടേതാണ്, ഓഫീസ് വിലാസം പാകിസ്ഥാൻറെ ദുബായ് കോൺസുലേറ്റുമാണ്.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഈ വ്യാജ കത്ത് പ്രചരിക്കുന്നത്.

False
Symbols that define nature of fake news
Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍