X
X

വസ്തുതാ പരിശോധന : കോലാപ്പൂരിലെ മതവൈരത്തെ തുടർന്നുള്ള കൊലപാതക വാർത്ത വെറും കിംവദന്തി

കോലാപ്പൂരിലെ മതവൈരത്തെ തുടർന്നുള്ള കൊലപാതകം സംബന്ധിച്ച വൈകാരികമായ പോസ്റ്റ് വ്യാജം. കോലാപ്പൂരിൽ അത്തരം ഒരു സംഭവവും നടന്നിട്ടില്ല.

ന്യൂഡൽഹി (വിശ്വസ് ന്യൂസ്) : സമൂഹമാധ്യമങ്ങളിൽ വളരെ വൈകാരികത ഉണർത്തിക്കൊണ്ട് വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റിൽ നൂപൂർ ശർമയെ പിന്താങ്ങുന്ന ഒരു ഹിന്ദു മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ഒരു മുസ്ലീമിനെ കൊലചെയ്തു എന്ന് പറയുന്നു. കൊലചെയ്യപ്പെട്ട മുസ്‌ലിം മറ്റെയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ കൊലപാതക വാർത്ത വെറും കിംവദന്തിയാണെന്ന് തെളിഞ്ഞു. കോലാപ്പൂരിൽ അത്തരം ഒരു സംഭവവും നടന്നിട്ടില്ല.

അവകാശവാദം:

ഫേസ്‌ബുക്ക് യൂസർ ‘Dinesh Patel’ (ആർക്കൈവ് ലിങ്ക്) ആണ് ഈ പ്രകോപനപരമായ പോസ്റ്റ് ജൂലായ 11 -ന് പങ്കുവെച്ചത്.

(പ്രസ്തുത പോസ്റ്റ് ആക്ഷേപാർഹമായതിനാൽ അതിന്റെ ഉള്ളടക്കം ഇവിടെ പങ്കുവെക്കുന്നില്ല.)

അന്വേഷണം:

ഇതുസംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഞങ്ങൾ ഒരു കീവേഡ് സെർച്ച് നടത്തി.നൂപുര ശർമയെ പിന്തുണക്കുന്ന ഒരാൾ ആത്മരക്ഷാർത്ഥം “റൗഫ്” എന്ന ഒരാളെ കൊലചെയ്തതുസംബന്ധിച്ച വിശ്വസനീയമായ ഒരു വിവരമോ റിപ്പോർട്ടോ ഞങ്ങൾക്ക് കണ്ടെത്താനായില്ല. തുടർന്ന് കോലാപ്പൂർ പോലീസിന്റെ ട്വിറ്റർ അക്കൗണ്ടും ഞങ്ങൾ പരിശോധിച്ചു. ജൂലായ 12 – ന് കോലാപ്പൂർ പോലീസിന്റെ മറാത്തിയിലുള്ള ഒരു ട്വീറ്റിൽ പറയുന്നു:” ചില സാമൂഹ്യവിരുദ്ധശക്തികൾ സമൂഹമാധ്യമങ്ങളിലൂടെ ഒരു കിംവദന്തി പ്രചരിപ്പിക്കുന്നുണ്ട്.നൂപുര ശർമയെ പിന്തുണക്കുന്ന ഒരാൾ ക്രൂരമായ ഒരു കൃത്യം ചെയ്തുവെന്ന് അതിൽ പറയുന്നു. ഇത്തരം കിംവദന്തികൾ വിശ്വസിക്കരുത്.ഈ പോസ്റ്റ് വ്യാജമാണ്. ഇത് ഫോർവേഡ് ചെയ്യുകയോ ഇതിൽ കമന്റിടുകയോ ചെയ്യരുത്. ഇത്തരം സന്ദേശങ്ങൾ അയക്കുന്നവർ സൈബർ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും.”

ഇതിനെപറ്റി ഞങ്ങൾ കോലാപ്പൂർ എസ്‌ പി ശൈലേഷുമായി സ എംസാരിച്ചു.. അദ്ദേഹം പറഞ്ഞു, ‘ഇതൊരു വ്യാജ വാർത്തയാണ്. അത്തരം ഒരു സംഭവവും ഉണ്ടായിട്ടില്ല.’

അവസാനമായി ഈ വ്യാജ അവകാശവാദം പോസ്റ്റ് ചെയ്ത ‘ദിനേഷ്‌ പട്ടേൽ’ എന്ന ഫേസ്‌ബുക്ക് യൂസറുടെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തു.. ഗുജറാത്തിൽ താമസിക്കുന്ന അയാൾ ഒരു പ്രത്യേക ആദർശത്താൽ പ്രചോദിതനാണ്.

निष्कर्ष: കോലാപ്പൂരിലെ മതവൈരത്തെ തുടർന്നുള്ള കൊലപാതകം സംബന്ധിച്ച വൈകാരികമായ പോസ്റ്റ് വ്യാജം. കോലാപ്പൂരിൽ അത്തരം ഒരു സംഭവവും നടന്നിട്ടില്ല.

  • Claim Review : നൂപൂർ ശർമയെ പിന്താങ്ങുന്ന ഒരു ഹിന്ദു മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ഒരു മുസ്ലീമിനെ കൊലചെയ്തു.
  • Claimed By : ദിനേഷ്‌ പട്ടേൽ
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later