വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ കെ ബി സി ലോട്ടറിയുടെ പേരിലുള്ള വൈറൽ പോസ്റ്റും ഓഡിയോയും വ്യാജമെന്ന് തെളിഞ്ഞു.
ന്യൂഡൽഹി (വിശ്വസ് ന്യൂസ്): വാട്സാപ്പ് അടക്കം പല സമൂഹ മാധ്യമങ്ങളിലും ഒരു പി;ഓസ്റ് ഇപ്പോൾ വൈറൽ ആയിരിക്കുന്നു. സന്ദേശം പോസ്റ്റ് ചെയ്ത യൂസർക്ക് 25 ,00 ,000 രൂപയുടെ കെ ബി സി ലോട്ടറി ലഭിച്ചു എന്നാണ് അതിൽ പറയുന്നത്. .വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ പോസ്റ്റും ഓഡിയോയും വ്യാജമെന്ന് തെളിഞ്ഞു.
വിശ്വാസ് ന്യൂസിന്റെ ചാറ്റ് ബോട്ട് ടിപ്പ് ലൈനിൽ ഇങ്ങനെ ഒരു സന്ദേശം ലഭിച്ചു: “പ്രിയ കസ്റ്റമർ അഭിനന്ദനങ്ങൾ, നിങ്ങൾ കെ ബി സി വിഭാഗത്തിന്റെ 25,00,000 രൂപ സമ്മാനം നേടിയിരിക്കുന്നു. ദയവായി കമ്പനിയുടെ ചട്ടങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് നിങ്ങളുടെ സമ്മാനം കൈപ്പറ്റുക. കെ ബി സി ലോട്ടറി മാനേജരുടെ വാട്ട്സ്ആപ്പ് നമ്പർ 6261903617 . വാട്ട്സ്ആപ്പ് കോളുകൾ മാത്രം..വാട്സാപ്പ് ലോട്ടറി നമ്പർ:0055. “ ഇതിനോടൊപ്പമുള്ള ഓഡിയോയിൽ ഒരാൾ പൊതുജനങ്ങളെ ഈ വാട്ട്സ്ആപ്പ് കോൾ ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട്.
പോസ്റ്റിന്റെ ഉള്ളടക്കം അതേപോലെ ഇവിടെ എഴുതിയിരിക്കുകയാണ്. അതിന്റെ ആർക്കൈവ് വേർഷൻ ഇവിടെ കാണാം.
വിശ്വാസ് ന്യൂസ് ആദ്യം പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് ഗൂഗിൾ സെർച്ച് നടത്തി. കെ ബി സിയുടെ പേരിലുള്ള ഈ വ്യാജവാർത്ത സംബന്ധിച്ച് ഞങ്ങൾക്ക് പല റിപ്പോർട്ടുകളും ലഭിച്ചു. 9 ഒക്ടോബർ 2020-ന് Jagran.com ഈ വാക്കിനാൽ പോസ്റ്റിന് സമാനമായ ഒരു പോസ്റ്റ്ഒ ഉപയോഗിച്ച് രു വാർത്ത നൽകിയിരുന്നു. അതിൽ പറയുന്നു:(വിവർത്തനം) ” കോൻ ബനേഗാ ക്രോർപതി (കെ ബി സി) ടി വി ഷോയുടെ പുതിയ പതിപ്പ് ആരംഭിച്ചതോടെ തട്ടിപ്പ് സംഘങ്ങൾ രംഗത്ത് വന്നിരിക്കുന്നു. അവർ 25 ലക്ഷം സമ്മാനം നൽകാനെന്നപേരിൽ ആളുകളെ വിളിക്കുന്നു. ഇതിനായി ഒരു ലോട്ടറി നമ്പറിന്റെ രസീത് അയച്ചുകൊടുക്കുന്നു.അതോടൊപ്പം അവർ നൽകിയ വാട്ട്സ്ആപ്പ് നമ്പറിൽ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഇത്തരം സന്ദേശങ്ങളുടെ വാസ്തവം അറിയാനായി വിശ്വസ് ന്യൂസ് സൈബർ സുരക്ഷാ വിദഗ്ധൻ ആയുഷ് ഭരദ്വാരാജിനെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു.” ഇത്തരം വൈറൽ പോസ്റ്റുകളിലൂടെ ആളുകൾക്ക് ലോട്ടറികിട്ടി എന്ന് അവരെ തെറ്റിദ്ധരിപ്പിക്കുന്നു.തുടർന്ന് ആദായ നികുതി നിയമങ്ങൾ ചൂണ്ടിക്കാട്ടി പണം അവരുടെ അക്കൗണ്ടിലേക്ക് അയക്കുന്നതിന് കുറച്ച് പണം ആവശ്യപ്പെടുന്നു.” ഭരദ്വാജ് ഒരു ഉദാഹരണം ചൂണ്ടിക്കാട്ടി: ” സമ്മാനം ഒരു ലക്ഷം രൂപയാണെങ്കിൽ പ്രോസസിംഗ് ഫീസായോ ആദായ നികുതിയായോ ആയിരം രൂപ അവർ ആവശ്യപ്പെടും. ആളുകൾ അത് വിശ്വസിച്ച് അവരുടെ കെണിയിൽ വീഴും. പലരുടെ കൈയില്നിന്നുമായി ഇത്തരത്തിൽ ചെറിയ തുക തട്ടിക്കുന്നതുകൊണ്ട് അവർ പോലീസില്നിന്ന് രക്ഷപ്പെടുന്നു. ഏതെങ്കിലും മൊബൈൽ കമ്പനി അല്ലെങ്കിൽ ടിവി സ്ഥാപനം ഇത്തരത്തിൽ ഒരു ലോട്ടറിയും നടത്തുന്നില്ല എന്ന് ഉപഭോക്താക്കൾ ഓർക്കണം.”
അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ മുബൈയിൽ ദൈനിക് ജാഗരണിന്റെ വിനോദ വാർത്താവിഭാഗം കൈകാര്യം ചെയ്യുന്ന സ്മിത ശ്രീവാസ്തവയെ ഞങ്ങൾ ബന്ധപ്പെട്ടു. അവർ കെ ബി സിയുടെ പി ആറുമായി ബന്ധപ്പെട്ടശേഷം പ്രസ്തുത വാർത്ത വ്യാജമാണെന്ന് അറിയിച്ചു. കെ ബി സി ഒരിക്കലും ഇത്തരം സന്ദേശങ്ങൾ അയക്കുകയില്ലെന്നും അവർ വ്യക്തമാക്കി.
അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ, കെ ബി സിയുടെ പേരിൽ ഈ വ്യാജ സന്ദേശം പോസ്റ്റ് ചെയ്ത യൂസറെപ്പറ്റി അന്വേഷിച്ചു. “KBC head office helpline international what’s app number 00918145012894” എന്ന ഫേസ്‌ബുക്ക് യൂസർ സോഷ്യൽ സ്കാനിംഗ് നടത്തിയതിൽ പ്രസ്തുത പോസ്റ്റ് വ്യാജമാണെന്ന് ഉറപ്പായി. പ്രസ്തുത പേജിൽ പല വിവരങ്ങളും മറച്ചുവെച്ചിരിക്കുന്നു.
निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ കെ ബി സി ലോട്ടറിയുടെ പേരിലുള്ള വൈറൽ പോസ്റ്റും ഓഡിയോയും വ്യാജമെന്ന് തെളിഞ്ഞു.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923