X
X

വസ്തുതാപരിശോധന: ഇസ്കോൺ ടെംപിൾ ഓഫ് വേദിക് പ്ലാനറ്റേറിയത്തിന്റെ 3D അനിമേഷൻ വീഡിയോ നാസയുമായി ഒരു ബന്ധവും ഉള്ളതല്ല

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഇൻറർനെറ്റിൽ പൊടുന്നനവെ വൈറൽ ആയ ഒരു 3D അനിമേഷൻ വീഡിയോ അമേരിക്കൻ സ്‌പേസ് ഏജൻസിയായ നാസയുടേതാണെന്നാണ് അവകാശവാദം. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ പ്രസ്തുത അവകാശവാദം വ്യാജമാണെന്ന് കണ്ടെ. പ്രസ്തുത വീഡിയോക്ക് നാസയുമായി ഒരു ബന്ധവുമില്ല. ഞങ്ങളുടെ അന്വേഷണത്തിൽ പ്രസ്തുത വീഡിയോ പശ്ചിമ ബംഗാളിൽ മായാപൂരിൽ ഉള്ള ഇസ്കോൺ ടെംപിൾ ഓഫ് വേദിക് പ്ലാനറ്റേറിയത്തിന്റെതാനെന്ന് തെളിഞ്ഞു.

അവകാശവാദം:

ഫേസ്ബുക്ക് യൂസർ വിക്കി ഗുപ്‌തയാണ് ഈ വൈറൽ വീഡിയോ (ആർക്കൈവ് ലിങ്ക് ) ജനുവരി 13, 2023-ന് പങ്കുവെച്ചത്. വീഡിയോക്ക് യൂസർ നൽകിയ അടിക്കുറിപ്പ്: “വേദങ്ങൾ അനുസരിച്ച് ,14 ലോകങ്ങൾ ഉണ്ട് . ഇതുസംബന്ധിച്ച പഠനം നടത്തിയ നാസ ഒരു അനിമേഷൻ വീഡിയോ തയാറാക്കിയിട്ടുണ്ട്. ഇത് കാണുകയും ഒരു ഹിന്ദു എന്ന നിലയിൽ അഭിമാനം കൊള്ളൂകയും ചെയ്യുക. ജയ് ഹിന്ദു ജയ് സനാതന ധർമം”.

അന്വേഷണം:

ഈ വൈറൽ വീഡിയോയുടെ സത്യാവസ്ഥ പരിശോധിക്കാൻ ഇൻവിഡ് ടൂൾ ഉപയോഗിച്ച് അതിന്റെ ഒട്ടേറെ ഗ്രാബുകൾ ഞങ്ങൾ എക്സ്ട്രാക്ട് ചെയ്തു. തുടർന്ന് ഗൂഗിൾ ലെൻസ് ടൂൾ ഉപയോഗിച്ച് അവ പരിശോധിച്ചു. അപ്പോൾ മുഴുവൻ വീഡിയോയും ടെംപിൾ ഓഫ് വേദിക് പ്ലാനറ്റേറിയത്തിന്റെ (ടി ഒവിപി)യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി. ജനുവരി 11, 2011-ന് ആ വീഡിയോ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.അതിനോടൊപ്പമുള്ള വിവരണം അനുസരിച്ച് വൈറൽ വീഡിയോവിൽ കാണുന്നത് പശ്ചിമ ബംഗാളിൽ മായാപൂരിൽ ഉള്ള ടെംപിൾ ഓഫ് വേദിക് പ്ലാനറ്റേറിയത്തിന്റെ ഉൾവശമാകുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ ഗൂഗിളിൽ പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് ടെംപിൾ ഓഫ് വേദിക് പ്ലാനറ്റേറിയത്തിന്റെ (ടിവിഒപി) വിവരങ്ങൾ ഞങ്ങൾ പരിശോധിച്ചു. ടിവി ഒ പിയുടെ ഔദ്യോഗിക വെബ്സൈറ്റും ഒട്ടേറെ വീഡിയോകളും ഞങ്ങൾ നിരീക്ഷിച്ചു. വെബ്‌സൈറ്റിലെ വിവരമനുസരിച്ച് സംഭാവനകൾ സ്വീകരിച്ചുകൊണ്ടാണ് പശ്ചിമബംഗാളിലെ മായാപ്പൂരിൽ ആ കെട്ടിടം നിർമിച്ചിട്ടുള്ളത്.

അന്വേഷണത്തിനിടയിൽ ക്ഷേത്രത്തിന്റെ മാതൃകയുടെ മറ്റൊരു 3D അനിമേഷൻ വീഡിയോ ക്ഷേത്രം ഔദ്യോഗിക യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതും ഞങ്ങൾ ശ്രദ്ധിച്ചു.ആ വീഡിയോ പങ്കുവെച്ചിട്ടുള്ളത് മാർച്ച് 13, 2021-നാണ്. ടെംപിൾ ഓഫ് വേദിക് പ്ലാനറ്റേറിയത്തിന്റെ ഉൾവശം കാണിക്കുന്ന ആ വീഡിയോ പണി തീർന്നാൽ ക്ഷേത്രം കാണാൻ എങ്ങിനെ ഉണ്ടാകും എന്നും വ്യക്തമാക്കുന്നു.

TV9 website -ലും ഇതു സംബന്ധിച്ച ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടു ആഗസ്ത് 27, 2022 -ൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിൽ ഇസ്‌ക്കോൺ മായാപുർ പബ്ലിക് റിലേഷൻസ് ഓഫീസർ രസിക് ഗൗരംഗിനെ ഉദ്ധരിച്ചുകൊണ്ട് കെട്ടിടം നിർമാണം 2024 -ൽ പൂര്തത്തീകരിക്കുമെന്ന് പറയുന്നു.. നിലവിൽ നിർമാണം നട ന്നുകൊണ്ടിരിക്കുകയാണ്. ഇസ്‌ക്കോൺ സ്ഥാപകൻ ശ്രീല പ്രഭുപാദയുടെ ആശയമാനുസരിച്ചാണ് ക്ഷേത്രം പണിയുന്നത്. അമേരിക്കയിലെ കാപ്പിറ്റോൾ കെട്ടിടത്തിന്റെ മാതൃകയിലാണ് ടെംപിൾ ഓഫ് വേദിക് പ്ലാനറ്റേറിയത്തിന്റെ നിർമിതി.

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ ഈമെയിൽവഴി ടിവി ഒ പിയുമായി ബന്ധപ്പെട്ടു. ടിവി ഒ പിയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സുനന്ദ ദാസ് വൈറൽ അവകാശവാദം വ്യാജമാണെന്ന് വ്യക്തമാക്കി. “ടെംപിൾ ഓഫ് വേദിക് പ്ലാനറ്റേറിയത്തിന്റെ ഉൾഭാഗം ദൃശ്യത്തിന്റെ വീഡിയോ ഞങ്ങളുടെ വെബ്‌സൈറ്റിൽ കാണാം.ഇസ്കോൺ ആൺ ഈ പ്രോജക്ട് ചെയ്യുന്നത്,” അവർ വ്യക്തമാക്കി.

അന്വേഷണത്തിന്റെ അവസാനം വിശ്വാസ് ന്യൂസ് സോഷ്യൽ ഹാൻഡിൽ വിക്കി ഗുപ്തയുടെ സ്കാനിംഗ് നടത്തി. അപ്പോൾ അയാൾക്ക് 4,000 ഫോളോവേഴ്സ് ഉണ്ടെന്ന് വ്യക്തമായി. പ്രൊഫൈൽ വിവരങ്ങൾ പ്രകാരം അയാൾ ജാർഖണ്ഡ് നിവാസിയാണ്.

നിഗമനം: വൈറൽ വീഡിയോ വ്യാജമാണെന്ന് വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. ഇസ്കോൺ ടെംപിൾ ഓഫ് വേദിക് പ്ലാനറ്റേറിയത്തിന്റെ 3D അനിമേഷൻ വീഡിയോ നാസയുമായി ഒരു ബന്ധവും ഉള്ളതല്ല. പശ്ചിമബംഗാളിലെ മായാപ്പൂരിൽ ആണ് പ്രസ്തുത കെട്ടിടം നിർമിക്കുന്നത്.

  • Claim Review : വേദങ്ങൾ അനുസരിച്ച് ,14 ലോകങ്ങൾ ഉണ്ട് . ഇതുസംബന്ധിച്ച പഠനം നടത്തിയ നാസ ഒരു അനിമേഷൻ വീഡിയോ തയാറാക്കിയിട്ടുണ്ട്. ഇത് കാണുകയും ഒരു ഹിന്ദു എന്ന നിലയിൽ അഭിമാനം കൊള്ളൂകയും ചെയ്യുക. ജയ് ഹിന്ദു ജയ് സനാതന ധർമം
  • Claimed By : വിക്കി ഗുപ്‌തയാണ്
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later