ബഹ്‌റിനിൽനിന്നുള്ള, രണ്ടുവർഷം പഴക്കമുള്ള ഒരു വീഡിയോ കേരളത്തിൽനിന്നുള്ളതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നു. ഈ കേസിൽ ഉൾപ്പെട്ട സ്ത്രീക്ക് എതിരെ ബഹ്‌റൈൻ പോലീസ് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടായിരുന്നു.
ന്യൂഡൽഹി (വിശ്വസ് ന്യൂസ്) : സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു മിനിറ്റും പതിനഞ്ചു സെക്കന്റും ദൈർഘ്യമുള്ള വീഡിയോ ആണിത്. അതിൽ ഒരു സ്ത്രീ ഒരു സൂപ്പർമാർക്കറ്റിൽ വച്ചിരുന്ന ഗണേശ പ്രതിമകൾ തച്ചുടയ്ക്കുന്നു. എന്നാൽ യൂസർമാർ പറയുന്നതഗ് പ്രസ്തുത വീഡിയോ കേരളത്തിൽനിന്നുള്ളതാണെന്നാകുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വിഗ്രഹങ്ങൾ ഉടയ്ക്കുന്ന ആ ദൃശ്യങ്ങൾ കേരളത്തിൽനിന്നുള്ളതല്ല, ബഹ്‌റിനിൽനിന്നുള്ളതാണ് എന്ന വ്യക്തമായി. 2020 -ൽ ആണ് സംഭവം നടന്നത്. കുറ്റവാളിക്കെതിരെ പോലീസ് നടപടി സ്വീകരിക്കുകയും ചെയ്തു.
ഫേസ്‌ബുക്ക് യൂസർ Apurva Rastogi ജൂലായ് 19 -ന് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് എഴുതുന്നു: കേരളത്തിൽനിന്നുള്ള ഈ വീഡിയോ കാണുകയും കഴിയുന്നത്ര പേർക്ക് ഇത് ഫോർവേഡ് ചെയ്യുകയും വേണം. ഇന്ന് നിങ്ങൾ ഇതിനെപറ്റി മൗനം പാലിച്ചിരുന്നാൽ നമ്മുടെ നില ദയനീയമാകും….കാരണം 6 മാസങ്ങൾക്കുശേഷം ഇതിൽ ഇടപെട്ടിട്ട് ഒരു കാര്യവുമില്ല….
ഈ പോസ്റ്റിൻറെ ആർക്കൈവ് വേർഷൻ ഇവിടെ കാണാം
ഞങ്ങൾ പല കീവേഡുകൾ ഉപയോഗിച്ചും ഈ വാർത്തയെപ്പറ്റി ഗൂഗിൾ സെർച്ച് നടത്തി. .ഈ അവകാശവാദ വുമായി ബന്ധപ്പെട്ട ഒരു വാർത്ത ഞങ്ങൾ Aaj Tak-ൽ കണ്ടെത്തി. അത് Aaj Tak -ൽ പ്രസിദ്ധീകരിച്ചത് 17 , ആഗസ്ത് 2020.-ൽ ആണ്. വൈറൽ വീഡിയോയുടെ കീഫ്രയിമുകൾ ആ റിപ്പോർട്ടിൽ കാണാം.
പ്രസ്തുത വാർത്ത അനുസരിച്ച് ഒരു സ്ത്രീ ബഹ്‌റിനിലെ ഒരു സൂപ്പർമാർക്കറ്റിൽ വച്ചിരുന്ന ഗണേശ പ്രതിമകൾ തച്ചുടയ്ക്കുന്നു. അതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ഒരു മതത്തെയും സംസ്കാരത്തെയും അവഹേളിച്ചതിന് ആ സ്ത്രീയുടെപേരിൽ നടപടി എടുക്കുകയും ചെയ്തു.
ഇതേ വി വാർത്ത ഇന്ത്യ ടുഡേയും 16 ഓഗസ്റ്റ് 2020-ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാതിൽ പറയുന്നത്, ബുർക്ക ധരിച്ച ഒരു സ്ത്രീ ബഹ്‌റിനിലെ ഒരു സൂപ്പർമാർക്കറ്റിൽ വച്ചിരുന്ന ഗണേശ പ്രതിമകൾ തച്ചുടയ്ക്കുന്നു എന്നാണ്. തുടർന്ന് അവർ അവിടത്തെ ജീവനക്കാരോട് അറബിയിൽ ശകാരിക്കുന്നുണ്ടായിരുന്നു.
ഗൾഫ് ന്യൂസ് പത്രവും ഈ വാർത്ത നൽകിയിരുന്നു. ആ റിപ്പോർട്ടിൽ പറയുന്നത് ഒരു കടയിലെ ഹിന്ദു ബിംബങ്ങൾ തകർത്ത സ്ത്രീക്കെതിരെ പോലീസ് നടപടി എടുത്ത് എന്നാണ്.
ഒരു സീനിയർ ബഹ്‌റിൻ ഓഫീസർ ഇതിനോട് പ്രതികരിച്ചത് ഇതൊരു “വെറുപ്പ് പടർത്തുന്ന കുറ്റകൃത്യം” എന്നാണ്
16 ഓഗസ്റ്റ് 2020 -ലെ ട്വീറ്റിൽ ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച വിവരം നൽകുന്നുണ്ട്. അതിന്റെ അടിക്കുറിപ്പിൽ പറയുന്നു :” 54 വയസ്സുള്ള ഒരു സ്ത്രീക്കെതിരെ ജൂഫെയ്‌നിലെ ഒരു കടയിൽ നാശം വരുത്തിയതിനും ഒരു പ്രത്യേക വിഭാഗത്തിന്റെ ആരാധനാരീതിയെ അവഹേളിച്ചതിനും പോലീസ് നടപടി സ്വീകരിക്കുകയും പ്രശനം പബ്ലിക്ക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തിരിക്കുന്നു.”
കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ കേരള പൊലീസിലെ എ ഡി ജിപി (നിയമ, ക്രമസമാധാനം) യുമായി ബന്ധപ്പെട്ടു. വാട്ട്സാപ്പിൽ ഈ വൈറൽ വീഡിയോ ഞങ്ങൾ അദ്ദേഹവുമായി പങ്കുവെച്ചു. അദ്ദേഹം പറഞ്ഞു:” കേരളത്തിൽ അത്തരം ഒരു സംഭവം നടന്നിട്ടില്ല. ഈ വാർത്ത വ്യാജമാണ്.”
വ്യാജ അവകാശവാദവുമായി ഈ പഴയ വീഡിയോ പങ്കുവെച്ച ഫേസ്‌ബുക്ക് യൂസർ ‘Apoorva Rastogi’ യുടെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തപ്പോൾ അയാൾ ദൽഹി നിവാസിയാണെന്നും ഒരു പ്രത്യേക ആദർശം പിന്തുടരുന്ന വ്യക്തിയാണെന്നും മനസ്സിലായി.
निष्कर्ष: ബഹ്‌റിനിൽനിന്നുള്ള, രണ്ടുവർഷം പഴക്കമുള്ള ഒരു വീഡിയോ കേരളത്തിൽനിന്നുള്ളതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നു. ഈ കേസിൽ ഉൾപ്പെട്ട സ്ത്രീക്ക് എതിരെ ബഹ്‌റൈൻ പോലീസ് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടായിരുന്നു.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923