വസ്തുത പരിശോധന: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പേരിലുള്ള വ്യാജ ട്വീറ്റ് യാഥാർത്ഥന്നപോലെ വൈറലാകുന്നു
നിഗമനം: വിശ്വാസ് ന്യൂസ് ഈ വൈറൽ പോസ്റ്റിനെപ്പറ്റി അന്വേഷണം നടത്തിയപ്പോൾ അത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പേരിലുള്ള വ്യാജ ട്വീറ്റ് ആണെന്ന് കണ്ടെത്തി. സിംഗ് സമൂഹമാധ്യമങ്ങളിൽ സജീവവുമല്ല.
- By: Ashish Maharishi
- Published: Sep 15, 2021 at 06:33 PM
വിശ്വാസ് ന്യൂസ്(ന്യൂഡൽഹി): മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പേരിലുള്ള വ്യാജ ട്വീറ്റ് അമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇതിൽ മൻമോഹൻ സിംഗ് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് ബി എസ് എൻ എൽ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവ നടത്തിക്കൊണ്ടുപോകാനാവാത്ത ഒരാൾ എങ്ങനെ രാജ്യം ഭരിക്കും എന്ന ചോദിക്കുന്നു.
വിശ്വാസ് ന്യൂസ് ഈ വൈറൽ പോസ്റ്റിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഒരു വ്യാജ അക്കൗണ്ടിൽ നിന്നും മൻമോഹൻ സിംഗിന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ ട്വീറ്റ് ആണ് അതെന്ന് കണ്ടെത്തി. ഇതിനുമുമ്പും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പേരിലുള്ള വ്യാജ ട്വീറ്റുകൾ വൈറലാകുകയും അവ വിശ്വാസ് ന്യൂസ് തുറന്നുകാട്ടുകയും ചെയ്തിട്ടുണ്ട്.
അവകാശവാദം
ഫേസ്‌ബുക്ക് യൂസർ മാൻസി സോണി ആഗസ്ത് 17 -ന് ആണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പേരിലുള്ള വ്യാജ ട്വീറ്റ് പോസ്റ്റ് ചെയ്തത്. ഇതിൽ മൻമോഹൻ സിംഗ് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് ബി എസ് എൻ എൽ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവ നടത്തിക്കൊണ്ടുപോകാനാവാത്ത ഒരാൾ എങ്ങനെ രാജ്യം ഭരിക്കും എന്ന ചോദിക്കുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ കാണാം, ഇവിടെ
അന്വേഷണം
ഈ വൈറൽ പോസ്റ്റിന്റെ സത്യാവസ്ഥ അറിയാനായി ഞങ്ങൾ ആദ്യം @Dr_manmohan_1എന്ന പേരിലുള്ള ട്വിറ്റര് ഹാൻഡിൽ സെർ ച്ച് ചെയ്തു. അപ്പോൾ ഈ പേരിലുള്ള ട്വിറ്റര് ഹാൻഡിൽ (https://twitter.com/Dr_manmohan_1) കണ്ടെത്തി. 2021 ജൂണിൽ ആ അക്കൗണ്ടിന് 42000 -ൽ അധികം ഫോളോവേഴ്സ് ഉണ്ടായിരുന്നു. ഒരു ആക്ഷേപഹാസ്യ അക്കൗണ്ട് ആയ ഇത് ഇവിടെ കാണാം.
ഈ വൈറൽ പോസ്റ്റ് സംബന്ധിച്ച് കോൺഗ്രസ് നാഷണൽ സെക്രട്ടറി പ്രണവ് ഝായുമായി ഞങ്ങൾ ബന്ധപ്പെട്ടു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സമൂഹമാധ്യമങ്ങളിൽ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫേസ്‌ബുക്ക് യൂസർ മാൻസി സോണിയുടെ പ്രൊഫൈൽ വിശ്വാസ് ന്യൂസ് സെർച്ച് ചെയ്തു. അഹമ്മദാബാദിനടുത്തതാണ് അദ്ദേഹം എന്ന ഞങ്ങൾ കണ്ടെത്തി. 2017 സെപ്തമ്പറിലാണ് ഈ അക്കൗണ്ട് ക്രിയേറ്റ് ചെതിട്ടുള്ളത്.
निष्कर्ष: നിഗമനം: വിശ്വാസ് ന്യൂസ് ഈ വൈറൽ പോസ്റ്റിനെപ്പറ്റി അന്വേഷണം നടത്തിയപ്പോൾ അത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പേരിലുള്ള വ്യാജ ട്വീറ്റ് ആണെന്ന് കണ്ടെത്തി. സിംഗ് സമൂഹമാധ്യമങ്ങളിൽ സജീവവുമല്ല.
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.