വസ്തുതാപരിശോധന: പാക്കിസ്ഥാനെക്കുറിച്ചുള്ള ഈ പ്രസ്താവന രാഹുൽ ഗാന്ധി നടത്തിയിട്ടില്ല
തങ്ങളുടെ സർക്കാർ രൂപീകരിക്കപ്പെട്ടാൽ ഉടൻതന്നെ പലിശയില്ലാത്തെ 5,000 കോടി രൂപയുടെ വായ്പ പാക്കിസ്ഥാന് നൽകുന്നതാണ് എന്ന് രാഹുൽ ഗാന്ധി ഒരിക്കലും പറഞ്ഞിട്ടില്ല. ഈ വൈറൽ ബ്രെക്കിംഗ് ന്യൂസ് പ്ലേറ്റ് എഡിറ്റ് ചെയ്തതാണ്.
- By: Pallavi Mishra
- Published: Oct 7, 2022 at 03:35 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഒരു ന്യൂസ് ചാനലിന്റെ ബ്രേക്കിംഗ് പ്ലേറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. “ഞങ്ങളുടെ സർക്കാർ രൂപീകരിക്കപ്പെട്ടാൽ ഉടൻതന്നെ 50 വർഷത്തേക്ക് പലിശയില്ലാത്തെ 5,000 കോടി രൂപയുടെ വായ്പ പാക്കിസ്ഥാന് നൽകുന്നതാണ്” എന്ന രാഹുൽ ഗാന്ധി പറഞ്ഞതായാണ് അതിൽ അവകാശപ്പെടുന്നത്. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു. എ ബി പി ന്യൂസ് ചാനലിന്റെ ഈ ബ്രേക്കിംഗ് പ്ലേറ്റ് എഡിറ്റ് ചെയ്തതാണ്. രാഹുൽ ഗാന്ധി ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല
എന്താണ് ഈ വൈറൽ പോസ്റ്റിൽ ഉള്ളത്?
ഞങ്ങളുടെ വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് നമ്പർ +91 95992 99372-ൽ ഒരു യൂസറാണ് പരിശോധനക്കായി ഈ വൈറൽ സ്ക്രീൻഷോട്ട് അയച്ചുതന്നത്. എ ബി പി ന്യൂസ് ചാനലിന്റെ ഈ ബ്രേക്കിംഗ് പ്ലേറ്റ് പറയുന്നു:” ഞങ്ങളുടെ സർക്കാർ രൂപീകരിക്കപ്പെട്ടാൽ ഉടൻതന്നെ 50 വർഷത്തേക്ക് പലിശയില്ലാത്തെ 5,000 കോടി രൂപയുടെ വായ്പ പാക്കിസ്ഥാന് നൽകുന്നതാണ്:രാഹുൽ ഗാന്ധി”.
ഫേസ്ബുക്കിലും ഈ വാർത്ത വൈറലായി.. രോഹിണി ബൈസ്വാദെ എന്ന ഒരു ഫേസ്ബുക്ക് യൂസർ ആണ് ഈ വൈറൽ പോസ്റ്റ് സെപ്തംബര് 25 -ന് .പങ്കുവെച്ചത്.
അന്വേഷണം
സത്യാവസ്ഥ അറിയാൻ ഞങ്ങൾ കീവേഡ് സിഎച്ച് നടത്തി. എന്നാൽ ഒരിടത്തും രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവന കാണാനായില്ല.
അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ “ഏബിപി” എന്ന കീവേഡുകളോടെ വൈറൽ സ്ക്രീൻഷോട്ടിന്റെ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ നവംബർ 12, 2018-ലെ verified handle of ABP News -ൽ ഒരു ട്വീറ്റ് കണ്ടെത്തി. അതിലെ നാല് സ്‌ക്രീൻ ഷോട്ടുകളിൽ ഒന്ന് ഈ വൈറൽ സ്ക്രീൻഷോട്ട് ആയിരുന്നു. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:” അടിയന്തിരം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്ത നമ്മുടെ ചാനലിന്റെ ടെമ്പ്ലേറ്റ് ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കിയതാണ്. ഈ ഇമേജുകളിൽ കാണുന്ന, രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള വാർത്ത ഏബിപി റിപ്പോർട്ട് ചെയ്തിട്ടുള്ളതല്ല. അതിന് ഏബിപി ന്യുസ് നെറ്റുവർക്കുമായി യാതൊരു ബന്ധവുമില്ല. “
കോൺഗ്രസ് നേതാവ് പ്രണവ് ഝായുമായി ഞങ്ങൾ സംസാരിച്ചു. ഈ പോസ്റ്റ് വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏബിപിയുടെ ഒരു സീനിയർ എഡിറ്ററുമായും ഞങ്ങൾ സംസാരിച്ചു. ഈ പോസ്റ്റ് വ്യാജമാണെന്ന് അദ്ദേഹവും വ്യക്തമാക്കി.
ഈ വൈറൽ അവകാശവാദം പങ്കുവെച്ച ‘രോഹിണി ബൈസ്വാദെ ’ എന്ന ഫേസ്ബുക്ക് യൂസറുടെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തപ്പോൾ അവർ ബിലാസ്പുർ നിവാസിയാണെന്ന് അറിവായി.
निष्कर्ष: തങ്ങളുടെ സർക്കാർ രൂപീകരിക്കപ്പെട്ടാൽ ഉടൻതന്നെ പലിശയില്ലാത്തെ 5,000 കോടി രൂപയുടെ വായ്പ പാക്കിസ്ഥാന് നൽകുന്നതാണ് എന്ന് രാഹുൽ ഗാന്ധി ഒരിക്കലും പറഞ്ഞിട്ടില്ല. ഈ വൈറൽ ബ്രെക്കിംഗ് ന്യൂസ് പ്ലേറ്റ് എഡിറ്റ് ചെയ്തതാണ്.
- Claim Review : ഞങ്ങളുടെ സർക്കാർ രൂപീകരിക്കപ്പെട്ടാൽ ഉടൻതന്നെ 50 വർഷത്തേക്ക് പലിശയില്ലാത്തെ 5,000 കോടി രൂപയുടെ വായ്പ പാക്കിസ്ഥാന് നൽകുന്നതാണ്.
- Claimed By : രോഹിണി ബൈസ്വാദെ
- Fact Check : Misleading
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.