വസ്തുതാ പരിശോധന: മുസ്ലീം പെൺകുട്ടികളെ മതം മാറ്റാനുള്ള ആർഎസ്എസ് ആഹ്വാനത്തെക്കുറിച്ചുള്ള വൈറൽ കത്ത് വ്യാജവും തെറ്റിദ്ധാരണാജനകവും ആകുന്നു.

ന്യൂദൽഹി(വിശ്വാസ് ന്യൂസ്): രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) പേരിലുള്ള ഒരു കത്ത് സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുസ്ലീം പെൺകുട്ടികളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ സംഘത്തിന് വേണ്ടി ഹിന്ദു യുവാക്കളെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ച് കത്തിൽ പറയുന്നു.

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ അവകാശവാദം വ്യാജമെന്ന് വ്യക്തമായി. ആർഎസ്എസിനെതിരെ കുപ്രചരണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. സംഘം ഈ കത്ത് വ്യാജമെന്ന് വ്യക്തമാക്കുകയും അതിൽ ഉന്നയിച്ച എല്ലാ അവകാശവാദങ്ങളും നിഷേധിക്കുകയും ചെയ്തു.

അവകാശവാദം:

2023 ഏപ്രിൽ 8-ന് വൈറലായ കത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്റർ ഉപയോക്താവ് ഷഹവാസ് അഞ്ജും എഴുതി,“മുസ്ലിംകൾക്കെതിരായ ആർഎസ്എസിന്റെ വെറുപ്പുളവാക്കുന്ന തന്ത്രമാണിത്. കോളേജ്, കോച്ചിംഗ്, യൂണിവേഴ്സിറ്റി, ഓഫീസ്, സോഷ്യൽ മീഡിയ എന്നിവിടങ്ങളിൽ ഹിന്ദു ആൺകുട്ടികൾ മുസ്ലീം പെൺകുട്ടികളെ പ്രണയ കെണിയിൽ കുടുക്കുന്നു, അവരുമായി ശാരീരിക ബന്ധപ്പെടുന്നു, അങ്ങനെ ആ പെൺകുട്ടികൾ കുടുംബത്തെ ഉപേക്ഷിച്ച് ഒളിച്ചോടാൻ ഒരുങ്ങുന്നു. മുസ്ലീം പെൺകുട്ടികളുടെ ഇങ്ങനെ കെണിയിൽ കുടുക്കുന്നവർക്ക് വീടു തീർക്കാൻ ആർഎസ്എസ് അഞ്ചുലക്ഷം സഹായവും നൽകും. ഇത് മുഴുവനായി വായിക്കുക. നമ്മുടെ സഹോദരിമാരെയും പെൺമക്കളെയും മറ്റെല്ലാ മുസ്ലീങ്ങളെയും ഈ ഗൂഢാലോചനയിൽ നിന്നും രക്ഷിക്കാൻ നാം ഈ വെറുപ്പുളവാക്കുന്ന പോസ്റ്റ് റീട്വീറ്റ് ചെയ്യുകയും പങ്കിടുകയും വേണം. ഈ ഗൂഢാലോചന നമുക്ക് പരാജയപ്പെടുത്തേണ്ടതുണ്ട്.”

ഈ പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക് ഇവിടെ കാണാം.

അന്വേഷണം:

വൈറലായ ഈ കത്തിന്റെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ ഗൂഗിളിൽ പല കീവേഡുകളിലൂടെ സെർച്ച് ചെയ്‌തെങ്കിലും വൈറൽ ലെറ്റുമായി ബന്ധപ്പെട്ട വിശ്വസനീയമായ ഒരു മാധ്യമ റിപ്പോർട്ടും കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്നുള്ള അന്വേഷണത്തിൽ ഞങ്ങൾ ആർഎസ്എസിന്റെ വെബ്‌സൈറ്റും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കാൻ തുടങ്ങി, എന്നാൽ വൈറൽ ക്ലെയിമുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.

ഈ അവകാശവാദവുമായി ബന്ധപ്പെട്ട് വിഎസ്‌കെ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. ഭാരത് സംഘവുമായി ബന്ധപ്പെട്ടവയാണ് ഈ വിഎസ്കെ ട്വീറ്റുകൾ. 2023 ഏപ്രിൽ 10 ന് വൈറലായ കത്തിന്റെ ചിത്രം വിഎസ്‌കെ ഭാരത് പങ്കിടുകയും അത് വ്യാജമെന്ന് വ്യക്തമാക്കുകയും ചെയ്തു. “രാഷ്ട്രീയ സ്വയംസേവക സംഘത്തെ അപകീർത്തിപ്പെടുത്താനുള്ള കുബുദ്ധികളുടെ മറ്റൊരു വിഫലശ്രമം, സംഘത്തിന്റെ ലെറ്റർഹെഡിൽ സർസംഘചാലക് ജി എന്ന പേരിൽ ഒരു തെറ്റായ കത്ത് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നു” എന്നായിരുന്നു അതിന്റെ അടിക്കുറിപ്പ്.

ആർഎസ്എസിന്റെ അഖിൽ ഭാരതീയ പ്രചാര് പ്രമുഖ് സുനിൽ അംബേക്കറിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഈ അവകാശവാദവുമായി ബന്ധപ്പെട്ട ഒരു ട്വീറ്റും ഞങ്ങൾ കണ്ടെത്തി. 2023 മാർച്ച് 11 ന് വൈറലായ കത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതി, “രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ലഘുലേഖ പൂർണ്ണമായും വ്യാജമാണ്.”

തുടർന്ന് നടത്തിയ സെർച്ചുകളിൽ ഞങ്ങൾ വൈറലായ കത്ത് സംഘത്തിന്റെ ഔദ്യോഗിക കത്തുകളുമായി താരതമ്യം ചെയ്തു. വൈറലായ കത്തിലെ ലോഗോ യഥാർത്ഥ ലോഗോയിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് ഞങ്ങൾ കണ്ടെത്തി. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ലോഗോയ്ക്ക് താഴെയുള്ള ആർഎസ്‌എസിന്റെ ടാഗ്‌ലൈൻ സംഘശക്തി: കലിയുഗേ എന്നാണ്, അത് വൈറലായ കത്തിൽ ഇല്ല. മാത്രമല്ല, ആർഎസ്എസ് നൽകുന്ന കത്തുകളിൽ കത്ത് നൽകിയ വ്യക്തിയുടെ ഒപ്പ് ഉണ്ട്, വൈറലായ കത്തിലാകട്ടെ, ആരുടേയും ഒപ്പ് ഇല്ല.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ സംഘത്തിലെ മുതിർന്ന അംഗം രാജീവ് തുലിയുമായി ബന്ധപ്പെട്ടു. അദ്ദേഹം വ്യക്തമാക്കി, “ഈ കത്ത് വ്യാജമാണ്. ഇത്തരമൊരു കത്ത് സംഘം നൽകിയിട്ടില്ല. സംഘത്തിന്റെ പ്രതിച്ഛായ തകർക്കാനാണ് ഇത്തരം കത്തുകൾ വൈറലാകുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ സംഘം ആലോചിക്കുകയാണ്.”

അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ വിശ്വാസ്‌ ന്യൂസ് ഈ വൈറൽ കത്ത് പോസ്റ്റ് ചെയ്ത യൂസറുടെ പ്രൊഫൈൽ സ്കാൻ ചെയ്തു. പ്രസ്തുത ഉപയോക്താവ് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ എന്ന സംഘടനയുടെ അനുഭാവിയാണെന്ന് ഞങ്ങൾ കണ്ടെത്തി. 5,252 പേരാണ് ട്വിറ്ററിൽ ഈ ഉപയോക്താവിനെ പിന്തുടരുന്നത്. പ്രൊഫൈലിലെ വിവരങ്ങൾ അനുസരിച്ച്, 2020 ജനുവരി മുതൽ അയാൾ ട്വിറ്ററിൽ സജീവമാണ്.

നിഗമനം:  ആർഎസ്എസിന്റെ പേരിൽ പ്രചരിക്കുന്ന ഈ കത്ത് വ്യാജമാണെന്ന് വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഇത് സംഘത്തിനെതിരെ കുപ്രചരണം നടത്തുക എന്ന ഉദ്ദേശത്തോടെ എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണ്. വൈറൽ അവകാശവാദം നിഷേധിച്ചുകൊണ്ട് പ്രസ്തുത കത്ത് വ്യാജമാണെന്ന് സംഘം ആരോപിച്ചു.

അവകാശവാദം അവലോകനം : മുസ്ലീം പെൺകുട്ടികളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ സംഘത്തിന് വേണ്ടി ഹിന്ദു യുവാക്കളെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ച് ആർഎസ്എസ് കത്ത് പറയുന്നതായി ആരോപിക്കപ്പെടുന്നു.
 .അവകാശപ്പെടുന്നത്: ട്വിറ്റെർ യൂസർ : സഹവാജ് അംജ്ജും
വസ്തുത:  വ്യാജം

False
Symbols that define nature of fake news
Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍